- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം അതൃപ്തിയുണ്ടാക്കുന്നത് മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കൽ കോടാലി വയ്ക്കാൻ നടത്തിയ ശ്രമം; സിനിമാ അവാർഡ് വിവാദത്തിൽ രാഷ്ട്രപതിയുടെ അതൃപ്തിയും പാരയായി; പ്രധാനമന്ത്രിയുടെ സ്വന്തം മന്ത്രിയായിരുന്നിട്ടും സ്മൃതി ഇറാനിക്ക് പണി കിട്ടിയത് ഇങ്ങനെ; കണ്ണന്താനത്തിന് പദവി പോയത് വിവാദ പ്രസ്താവനകൾ മൂലം; സൈനികനായും ഒളിമ്പിക് മെഡൽ ജേതാവായും തിളങ്ങിയ ശേഷം മന്ത്രിപ്പണിക്കെത്തിയ റാത്തോഡിന് വച്ചടി വച്ചടി കയറ്റം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ നടത്തിയ അഴിച്ചു പണിയിൽ തിരിച്ചടിയുണ്ടായത് സ്മൃതി ഇറാനിക്ക് തന്നെ. കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന അഴിച്ചുപണിയാണ് ഇന്നലെ നടന്നത്. വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നു സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവർധൻ റാത്തോഡിനു വാർത്താവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി. അരുൺ ജയ്റ്റ്‌ലി ചികിത്സയിലായതിനാൽ കേന്ദ്ര ധനമന്ത്രിയുടെ അധികച്ചുമതല റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു നൽകി. അൽഫോൻസ് കണ്ണന്താനത്തെ ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയത്തിൽ നിന്നു മാറ്റി. ടൂറിസത്തിനു പുറമേ കണ്ണന്താനത്തിന് ഇവിടെ അധികച്ചുമതലയായിരുന്നു. കേന്ദ്ര ശുദ്ധജല, ശുചീകരണ സഹമന്ത്രി എസ്.എസ്.അലുവാലിയയെ അതിൽ നിന്നു മാറ്റി ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ചുമതല നൽകി. ചില വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും കേന്ദ്രത്തെ കണ്ണന്താനം പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലയാളിയായ കണ്ണന്താനത്തിന് ഐടി വകുപ്പ് നഷ്ടമാകുന്നത്. ഇനിയും വിവാദങ്ങളിൽ ചെന്ന് വീഴ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ നടത്തിയ അഴിച്ചു പണിയിൽ തിരിച്ചടിയുണ്ടായത് സ്മൃതി ഇറാനിക്ക് തന്നെ. കേന്ദ്രമന്ത്രിസഭയിൽ സുപ്രധാന അഴിച്ചുപണിയാണ് ഇന്നലെ നടന്നത്. വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നു സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവർധൻ റാത്തോഡിനു വാർത്താവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി. അരുൺ ജയ്റ്റ്‌ലി ചികിത്സയിലായതിനാൽ കേന്ദ്ര ധനമന്ത്രിയുടെ അധികച്ചുമതല റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു നൽകി.
അൽഫോൻസ് കണ്ണന്താനത്തെ ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയത്തിൽ നിന്നു മാറ്റി. ടൂറിസത്തിനു പുറമേ കണ്ണന്താനത്തിന് ഇവിടെ അധികച്ചുമതലയായിരുന്നു. കേന്ദ്ര ശുദ്ധജല, ശുചീകരണ സഹമന്ത്രി എസ്.എസ്.അലുവാലിയയെ അതിൽ നിന്നു മാറ്റി ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ചുമതല നൽകി. ചില വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും കേന്ദ്രത്തെ കണ്ണന്താനം പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലയാളിയായ കണ്ണന്താനത്തിന് ഐടി വകുപ്പ് നഷ്ടമാകുന്നത്. ഇനിയും വിവാദങ്ങളിൽ ചെന്ന് വീഴരുതെന്ന് മുന്നറിയിപ്പ് കൂടിയാണ് ഇത്.
ധനമന്ത്രി അരുൺ ജയ്റ്റ്‌ലി തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. രോഗബാധിതനായതിനാൽ അദ്ദേഹം കുറെനാളായി ധനമന്ത്രാലയത്തിലേക്കു വരുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പീയൂഷ് ഗോയലിന് ധനവകുപ്പ് നൽകുന്നത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവായിരുന്നു റാത്തോഡ്. സൈനികനായിരുന്ന അദ്ദേഹം പ്രതീക്ഷിതമായാണ് ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയത്. മന്ത്രിയായതോടെ ഉത്തരവാദിത്തം കൂടി. മോദിയുടെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളായി മാറുകയും ചെയ്തു. അത് തന്നെയാണ് സ്മൃതി ഇറാനിയുടെ വകുപ്പ് റാത്തോഡിന് കിട്ടാനുള്ള കാരണം.
മോദി മന്ത്രിസഭയിൽ ഇതു രണ്ടാം തവണയാണു സ്മൃതി ഇറാനിയെ ഒരു സുപ്രധാന വകുപ്പിൽ നിന്നു മാറ്റുന്നത്. ആദ്യം മാനവശേഷി വകുപ്പു കൈകാര്യം ചെയ്തിരുന്ന സ്മൃതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. അതോടെ ആ വകുപ്പ് പ്രകാശ് ജാവഡേക്കർക്കു നൽകി സ്മൃതിയെ ടെക്‌സ്‌റ്റൈൽസ് വകുപ്പിലേക്കു മാറ്റി. തുടർന്നാണ് അവർക്കു വാർത്താ വിതരണത്തിന്റെ ചുമതല കൂടി നൽകിയത്. അവിടെയും സ്മൃതി ഇറാനി വിവാദങ്ങളിൽപ്പെട്ടു. ഇതോടെ വീണ്ടും മാറ്റം. പ്രധാനമന്ത്രി മോദി തന്നെയാണ് ഇതിനുള്ള തീരുമാനം എടുത്തത്. സ്മൃതി ഇറാനിയെ മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കർണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന വിലയിരുത്തലിൽ തീരുമാനം നീട്ടുകായായിരുന്നു.
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതു പ്രതിഷേധത്തിനിടയാക്കി. മാധ്യമ ലേഖകരുടെ അക്രെഡിറ്റേഷൻ റദ്ദാക്കാനുള്ള നീക്കം പിന്നീടു പിൻവലിക്കേണ്ടി വന്നു. ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വലിയ വിവാദമായി. രാഷ്ട്രപതി 11 അവാർഡുകൾ മാത്രമേ നൽകൂ എന്ന വിവരം മുൻകൂട്ടി അറിയിച്ചിട്ടും അത് അവാർഡ് ജേതാക്കളെ അറിയിച്ചില്ല. ഒടുവിൽ അൻപതിലേറെ അവാർഡ് ജേതാക്കൾ പ്രതിഷേധിച്ച് അവാർഡുദാന ചടങ്ങു ബഹിഷ്‌കരിച്ചു. ഇതിൽ രാഷ്ട്രപതിയും തന്റെ നീരസം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതാണ് സ്മൃതിക്ക് വിനയായത്. രാഷ്ട്രപതിയുടെ നീരസത്തെ തള്ളിക്കളയാൻ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നില്ല.
രാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് അലങ്കോലമായത് മന്ത്രാലയത്തിനും അതുവഴി സർക്കാരിനും രാഷ്ട്രപതിഭവനും പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. ഇക്കാര്യത്തിൽ അതൃപ്തി ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോഴാണ് കഴിഞ്ഞവർഷം വാർത്താ വിതരണ മന്ത്രാലയത്തിന്റെ അധികച്ചുമതല സ്മൃതി ഇറാനിക്ക് നൽകിയത്.