ന്യജീവി സ്നേഹികളെന്ന് അവകാശപ്പെടുന്ന ചൈനയിലെ ഒരു യുവാവും യുവതിയും വിവാഹിതരായ വിചിത്രമായ രീതി മാദ്ധ്യമങ്ങളിൽ നിറയുന്നു. താലിക്ക് പകരം രണ്ട് വലിയ മഞ്ഞ പെരുമ്പാമ്പുകളെയാണ് ഇവർ പരസ്പരം കഴുത്തിൽ അണിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പൊലീസ് രണ്ട് പാമ്പുകളെയും കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

സെപ്റ്റംബർ 16ന് ജിലിൻ പ്രവിശ്യയിലെ ഹോട്ടലിൽ വച്ചായിരുന്നു ഈ അപൂർവ വിവാഹം അരങ്ങേറിയത്. 30 കിലോഗ്രാം, 15 കിലോഗ്രാം എന്നിങ്ങനെ തൂക്കമുള്ള പെരുമ്പാമ്പുകളായിരുന്നു ഇവയെന്നാണ് ദമ്പതികൾ വെളിപ്പെടുത്തുന്നത്.ചടങ്ങുമായി ബന്ധപ്പെട്ട 24 സെക്കൻഡ് വീഡിയോ വെയ്ബോയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവർ പരസ്പരം പെരുമ്പാമ്പുകളെ കഴുത്തിൽ അണിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പെരുമ്പാമ്പുകൾ ഇവരുടെ കഴുത്തിൽ ചുറ്റിപ്പിണണഞ്ഞ് കിടക്കുന്നത് ആരിലും ഞെട്ടലുളവാക്കുന്നുണ്ട്. വു ജിയാൻഫെൻഗ് എന്നാണ് വരന്റെ പേര്. വന്യജീവികളോട് സ്നേഹം കാണിക്കുന്നിതിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ രീതി സ്വീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

പെരുമ്പാമ്പുകളെ യാദൃശ്ചികമായി കണ്ടെത്തിയാൽ അവയെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദേശിക്കുന്നു. തങ്ങളുടെ അരുമകളായിട്ടാണ് ദമ്പതികൾ ഈ പെരുമ്പാമ്പുകളെ വളർത്തിരിയിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഇവർ എട്ടുകാലികൾ, പല്ലികൾ, പക്ഷികൾ തുടങ്ങിയവയെയും ഓമനിച്ച് വളർത്തുന്നുണ്ട്.

2015ൽ ജിലിൻ സിറ്റിയിലെ ഉൾപ്രദേശത്ത് നിന്നാണിവർക്കീ പെരുമ്പാമ്പുകളെ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഗോൾഡ് പൈത്തോൺ എന്നാണീ പാമ്പുകൾ അറിയപ്പെടുന്നത്.പ്രായപൂർത്തിയായ ഇവയ്ക്ക് 23 അടി നീളമുണ്ട്. ഇവ വളരെ അപൂർവമായ ഇനമാണ്. ഇവ നാഷണൽ കീ പ്രൊട്ടക്ടഡ് വൈൽഡ് എനിമൽ ലിസ്റ്റിൽ ഉൾപ്പെടുന്നില്ലെങ്കിലും ചൈനയിലെ പൗരന്മാർക്ക് ഇത്തരം വന്യജീവികളെ വളർത്താൻ അനുവാദമില്ല. ഇവയെ കുറിച്ചുള്ള വാർത്ത പരന്നതിനെ തുടർന്ന് ഫോരസ്ട്രി പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ ഞായറാഴ്ച രാവിലെ ഇവയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവയെ തുടർന്ന് ലോക്കൽ വൈൽ എനിമൽ റെസ്‌ക്യൂ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്.