- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണി കിടക്കുന്ന വാവ സുരേഷിനെ നമുക്ക് യുപിയിലേക്ക് അയക്കാം; 921 പാമ്പുകളെ പിടിക്കാൻ അഖിലേഷ് സർക്കാർ നൽകിയത് 50 ലക്ഷം രൂപ
വിഷപ്പാമ്പുകളെ കൂസലിലാതെ പിടികൂടി വനത്തിലെത്തിക്കുന്ന വാവ സുരേഷിനെപ്പോലുള്ളവർ ഏറെയുണ്ട്. അത്യന്തം അപകടം നിറഞ്ഞതാണ് പ്രവർത്തിയെങ്കിലും അവരിൽപ്പലരും പ്രതിഫലം പറ്റാതെയാണ് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ, പാമ്പുപിടിത്തം കൊണ്ട് ലക്ഷങ്ങൾ സമ്പാദിച്ചവരുമുണ്ട്. അത് പാമ്പുപിടിച്ചവരാണോ അതോ പാമ്പിനെ പിടിക്കാൻ ഉത്തരവിട്ട് ഫയലിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരാണോ എന്നേ ഇനി കണ്ടെത്താനുള്ളൂ. ഉത്തർ പ്രദേശിലെ മുൻസർക്കാരിന്റെ കാലത്താണ് ഈ വിലപിടിച്ച പാമ്പുപിടിത്തം നടന്നത്. ജനേശ്വർ മിശ്ര പാർക്കിലെ 921 പാമ്പുകളെ പിടികൂടി കൂട്ടിലാക്കുന്നതിന് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി സർക്കാർ 24 പാമ്പുപിടിത്തക്കാർക്കായി നൽകിയത് 50.14 ലക്ഷം രൂപ! അതായത്, പിടിച്ച ഓരോ പാമ്പിനും പാമ്പുപിടിത്തക്കാരന് കിട്ടിയത് ശരാശരി 5444 രൂപ വീതം. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഈ വിചിത്രമായ കണക്ക് പുറത്തുവന്നത്. പാർക്കിലെ പാമ്പുകളെ പിടികൂടാൻ ലഖ്‌നൗ ഡവലപ്‌മെന്റ് അഥോറിറ്റി എത്രരൂപ ചെലവിട്ടെന്നായിരുന്നു ചോദ്യം. ഇതു കണ്ടെത്തുന്നതിന
വിഷപ്പാമ്പുകളെ കൂസലിലാതെ പിടികൂടി വനത്തിലെത്തിക്കുന്ന വാവ സുരേഷിനെപ്പോലുള്ളവർ ഏറെയുണ്ട്. അത്യന്തം അപകടം നിറഞ്ഞതാണ് പ്രവർത്തിയെങ്കിലും അവരിൽപ്പലരും പ്രതിഫലം പറ്റാതെയാണ് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ, പാമ്പുപിടിത്തം കൊണ്ട് ലക്ഷങ്ങൾ സമ്പാദിച്ചവരുമുണ്ട്. അത് പാമ്പുപിടിച്ചവരാണോ അതോ പാമ്പിനെ പിടിക്കാൻ ഉത്തരവിട്ട് ഫയലിൽ ഒപ്പുവെച്ച ഉദ്യോഗസ്ഥരാണോ എന്നേ ഇനി കണ്ടെത്താനുള്ളൂ.
ഉത്തർ പ്രദേശിലെ മുൻസർക്കാരിന്റെ കാലത്താണ് ഈ വിലപിടിച്ച പാമ്പുപിടിത്തം നടന്നത്. ജനേശ്വർ മിശ്ര പാർക്കിലെ 921 പാമ്പുകളെ പിടികൂടി കൂട്ടിലാക്കുന്നതിന് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി സർക്കാർ 24 പാമ്പുപിടിത്തക്കാർക്കായി നൽകിയത് 50.14 ലക്ഷം രൂപ! അതായത്, പിടിച്ച ഓരോ പാമ്പിനും പാമ്പുപിടിത്തക്കാരന് കിട്ടിയത് ശരാശരി 5444 രൂപ വീതം. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഈ വിചിത്രമായ കണക്ക് പുറത്തുവന്നത്.
പാർക്കിലെ പാമ്പുകളെ പിടികൂടാൻ ലഖ്‌നൗ ഡവലപ്‌മെന്റ് അഥോറിറ്റി എത്രരൂപ ചെലവിട്ടെന്നായിരുന്നു ചോദ്യം. ഇതു കണ്ടെത്തുന്നതിന് ലഖ്‌നൗ ഡിവിഷണൽ ചെയർമാനും അഥോറിറ്റി ചെയർമാനുമായ അനിൽ ഗാർഗ് മൂന്ന് സമിതികളെ നിയോഗിച്ചിരുന്നു. യോഗി ആദിത്യനാഥ് സർക്കാർ വന്നശേഷമായിരുന്നു ഇത്. സമാജ്‌വാദി സർക്കാരിന്റെ കാലത്ത് നടന്ന വിവിധ പദ്ധതികളുടെ ചെലവ് കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം.
ജനേശ്വർ മിശ്ര പാർക്കിന് പുറമെ, ജയ് പ്രകാശ് നാരായൺ ഇന്റർനാഷണൽ സെന്റർ, ഹുസൈനാബാദ് മേഖല എന്നിവയുടെ വികസനത്തിനും എസ്‌പി.സർക്കാർ പണം വാരിക്കോരി ചെലവിട്ടിരുന്നു. ഈ പദ്ധതികളുടെ ചെലവ് കണ്ടെത്തുന്നതിനായി നടത്തിയ പ്രത്യേക ഓഡിറ്റ് നടത്തിയിരുന്നു. ജനേശ്വർ മിശ്ര പാർക്കിൽ 2015-16 കാലയളവിലും 2016-17 കാലയളവിലും പാമ്പുപിടിത്തത്തിനായി ഒമ്പത് കോടി രൂപയോളം ചെലവിട്ടതായി കണ്ടെത്തിയെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, ഒമ്പത് കോടി ചെലവിട്ടുവെന്നത് ആരോപണം മാത്രമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. 2015-16 കാലയളിൽ 12 പാമ്പുപിടിത്തക്കാരാണ് രംഗ്ത്തുണ്ടായിരുന്നത്. 484 പാമ്പുകളെ പിടിച്ച വകയിൽ ഇവർക്ക് 28.39 ലക്ഷം രൂപ നൽകി. ഒരു പാമ്പുപിടിത്തക്കാരന് ശരാശരി ലഭിച്ചത് 2.36 ലക്ഷം രൂപ. ഓരോ പാമ്പിനും ശരാശരി 5866 രൂപ വീതം. 2016-17 കാലയളവിൽ 12 പാമ്പുപിടിത്തക്കാർക്കായി 21.74 ലക്ഷം രൂപ ചെലവിട്ടു. 437 പാമ്പുകളെ പിടികൂടി. ഒരു പാമ്പിന് 4976 രൂപ വീതം.
മഴക്കാലത്തുമാത്രമാണ് പാമ്പുപിടിത്തക്കാരെ നിയോഗിച്ചിരുന്നത്. രണ്ടുമാസക്കാലയളവിൽ മാത്രമായിരുന്നു ഇവർക്ക് ജോലി. ഓരോ പാമ്പുപിടിത്തക്കാരും 30 ഏക്കർ സ്ഥലമാണ് അരിച്ചുപെറുക്കിയത്. ഇത്രയും തുക പാമ്പുപിടിത്തക്കാർക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കൃത്യമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകുമെന്നും അനിൽ ഗാർഗ് പറഞ്ഞു.