- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപിയുടെ ഭരണം എക്കാലത്തും അച്ഛനും മകനും കുടുംബ സുഹൃത്തും ചേർന്നു തന്നെ; വോട്ടെടുപ്പ് ഒഴിവാക്കാൻ കരുതലോടെ വെള്ളാപ്പള്ളി; എതിരാളികൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കും
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗത്തിൽ മത്സരമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമം തുടങ്ങി. എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയാണ് നടേശനുള്ളത്. യൂണിയന്റെ ഭാവി ജനറൽ സെക്രട്ടറിയായി മകൻ തുഷാർ വെള്ളാപ്പള്ളിയെ ഉയർത്തിക്കാട്ടുന്ന തര്ത്തിലുള്ള പാനലാണ് ഇത്തവണ വെള്ളാപ്പള്ളി അവതരിപ്പിക്കുന
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗത്തിൽ മത്സരമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമം തുടങ്ങി. എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയാണ് നടേശനുള്ളത്. യൂണിയന്റെ ഭാവി ജനറൽ സെക്രട്ടറിയായി മകൻ തുഷാർ വെള്ളാപ്പള്ളിയെ ഉയർത്തിക്കാട്ടുന്ന തര്ത്തിലുള്ള പാനലാണ് ഇത്തവണ വെള്ളാപ്പള്ളി അവതരിപ്പിക്കുന്നത്. നിലവിലെ ഭാരവാഹികൾ തന്നെയാണ് വെള്ളാപ്പള്ളിയുടെ പാനലിലുള്ളത്. ബിജെപിയുമായുള്ള രാഷ്ട്രീയക്കൂട്ടുകെട്ടിന്റെ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭാരവാഹി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.
അടുത്ത മാസം കൊല്ലത്താണ് വാർഷിക പൊതു യോഗം. മുമ്പൊരിക്കൽ കൊല്ലത്ത് സമ്മേളനം നടക്കുമ്പോൾ ഗോകുലം ഗോപാലനും ബിജു രമേശും അടക്കമുള്ളവർ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു എതിർപ്പ് വെള്ളാപ്പള്ളിക്ക് സംഘടനയിൽ ഇല്ല. സികെ വിദ്യാസാഗറിന്റെ വിമത ശബ്ദവും മാറി. ഈ സാഹചര്യത്തിലാണ് യൂണിയനിൽ കരുത്ത് തെളിയിക്കാനുള്ള പടപുറപ്പാട്. സംഘടനയിലെ നാലിൽ മൂന്ന് സ്ഥാനങ്ങളിൽ വെള്ളാപ്പള്ളിയും മകനും അടുത്ത കുടുംബ സുഹൃത്തും തന്നെ മത്സരിക്കും. ഡോ. എം.എൻ. സോമൻ (പ്രസിഡന്റ്), തുഷാർ വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ്), വെള്ളാപ്പള്ളി നടേശൻ (ജനറൽ സെക്രട്ടറി), അരയക്കണ്ടി സന്തോഷ് (ദേവസ്വം സെക്രട്ടറി) എന്നിവരുടെ പാനലാണ് പ്രഖ്യാപിച്ചത്.
യോഗത്തിന്റെ 110ാമത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 9ന് രാവിലെ 10 മുതൽ കൊല്ലം ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ (ശ്രീനാരായണ നഗർ )നടക്കും. ഒരു എതിർ ശബ്ദവും ഉയരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുമായി ചർച്ച നടക്കുന്നതിനാൽ യൂണിയൻ തന്റെ പിന്നിൽ ഉറച്ചു നിൽക്കുന്നുവെന്ന ധാരണയുണ്ടാക്കേണ്ടത് വെള്ളാപ്പള്ളിയുടെ അനിവാര്യതയാണ്. ചെറിയ വിമത ശബ്ദപോലും ബിജെപി ബന്ധത്തോടുള്ള എതിർപ്പായി ചിത്രീകരിക്കപ്പെടും. അത് ഭാവിയിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് എതിരാവുകയും ചെയ്യും. എല്ലാവരും ഒരിമിച്ചാണ് നീങ്ങുന്നതെന്ന സന്ദേശം നൽകാൻ തെരഞ്ഞെടുപ്പ് നടക്കരുതെന്ന നിർബന്ധം വെള്ളാപ്പള്ളിക്കുണ്ട്. ഗോകുലം ഗോപാലനും ബിജു രമേശും സംഘടനയ്ക്ക് പുറത്താണ്. അതുകൊണ്ട് തന്നെ അവർക്ക് പ്രത്യക്ഷത്തിൽ മത്സരിക്കാൻ കഴിയില്ല. എങ്കിലും അവരുടെ പിന്തുണയിൽ ആരെങ്കിലും മത്സരിക്കുമോ എന്ന ഭയം വെള്ളാപ്പള്ളിക്കുണ്ട്.
എന്നാൽ വെള്ളാപ്പള്ളിയുടെ കുടുംബാധിപത്യം അവസാനിപ്പിക്കാൻ ശ്രീനാരായണ ധർമ്മ വേദിയുടെ പ്രവർത്തകർ രംഗത്തുണ്ട്. വെള്ളാപ്പള്ളിയുടെ അടുത്ത സുഹൃത്താണ് ഡോക്ടർ സോമൻ. ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിന് ശേഷമാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി സോമൻ മാറുന്നത്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തുന്ന വെള്ളാപ്പള്ളിയുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്ത്. അരയങ്കണ്ടി സന്തോഷിനെ മലബാർ മേഖലയിലെ കരുത്ത് ചോരാതിരിക്കാൻ നിർത്തിയിരിക്കുന്ന വിശ്വസ്തനാണ്. എല്ലാ വിധത്തിലും യൂണിയനിൽ ജനാധിപത്യം തകർന്നു. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത തിരുവനന്തപുരം താലൂക് യൂണിയൻ പ്രസിഡന്റായിരുന്ന കിളിമാനൂർ ചന്ദ്രബാബുവിനെ പുറത്താക്കിയത് ഇതിന് തെളിവായി ഉയർത്തുന്നു. സത്യം പറയുന്നവരെ പുറത്താക്കിയ ശേഷമുള്ള തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്ക് എതിരെ കാര്യമായൊരു പ്രതിരോധ തീർക്കാമെന്ന പ്രതീക്ഷ ധർമ്മ വേദിക്കില്ല. വെള്ളാപ്പള്ളിയും മകനും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അവരും സമ്മതിക്കുന്നു.
എങ്കിലും കൊല്ലത്ത് ഒരു സ്ഥാനാർത്ഥിയെ എങ്കിലും മത്സരിപ്പിക്കാനാണ് ധർമ്മ വേദി ആലോചിക്കുന്നത്. എം ബി ശ്രീകുമാർ അടക്കമുള്ളവരുടെ നിലപാട് അറിയാൻ ശ്രമമുണ്ട്. എന്നാൽ നാണംകെട്ട് മത്സരിച്ച് തോൽക്കാൻ ആരും തയ്യാറല്ല. അങ്ങനെ തോറ്റാൽ പിന്നെ വെള്ളാപ്പള്ളി മൈൻഡ് ചെയ്യുകയുമില്ല. ഈ സാഹചര്യത്തിലാണ് ധർമ്മ വേദിയുമായി കൈകോർക്കാൻ ആരും വരാത്തത്. ഈ സാഹചര്യത്തെ പരമാവധി മുതലാക്കാനാണ് വെള്ളാപ്പള്ളിയുടേയും തീരുമാനം. മത്സരിക്കാൻ സാധ്യതയുള്ളവരെ എല്ലാം തുഷാർ വെള്ളാപ്പള്ളി തന്നെ നേരിട്ട് ബന്ധപ്പെട്ടും. ഒന്നിച്ചു നിൽക്കേണ്ടതിന്റെ സാഹചര്യവും ബോധ്യപ്പെടുത്തും. ബിജെപിയുമായി അടുക്കുന്നത് ഈഴവ വിഭാഗത്തിന് ഗുണമേ ചെയ്യൂ എന്ന സന്ദേശം വോട്ടവകാശമുള്ള എല്ലാ യൂണിയൻ അംഗങ്ങളിലുമെത്തിക്കാനാണ് നീക്കം.
അതിനിടെ മകന് വേണ്ടി വെള്ളാപ്പള്ളി നടത്തുന്ന നീക്കമാണ് ബിജെപിയുമായുള്ള രാഷ്ട്രീയ സൗഹൃദമെന്നാണ് ധർമ്മ വേദിക്കാർ പ്രചരിപ്പിക്കുന്നത്. വെള്ളാപ്പള്ളിക്ക് എതിരെ യൂണിയനിലെ ഇടതു പക്ഷക്കാരുടെ ശബ്ദമുയർത്താമെന്നാണ് പ്രതീക്ഷ. എന്നാൽ ആരും വെള്ളാപ്പള്ളിയെ പിണക്കി കൈവിട്ട കളിക്ക് തയ്യാറുമല്ല.