കണ്ണൂർ: ഭാവി വധു വീടിനു സമീപം തൂങ്ങിമരിച്ചു എന്ന വിവരം അറിഞ്ഞു വരൻ ജോലി സ്ഥലത്തു നിന്നു കടലിൽ ചാടി. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനയിട്ടില്ല. യുവാവിനു വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്. ഇയാൾ കടലിൽ ചാടിയതിനെ തുടർന്നു ചരക്കു കപ്പലിലെ സഹപ്രവർത്തകർ വിവരം പൊലീസിൽ അറിയിച്ചു.

ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചത് അദ്ധ്യാപികയായ സ്‌നേഹ മാധവനാണ്. പ്രതിശ്രുത വധുവിന്റെ സ്വകാര്യ ഡയറി പൊലീസ് കസ്്റ്റയിൽ എടുത്തു. എന്റെ മരണത്തിൽ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു എന്നാണു ഡയറിയിൽ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്‌നേഹ ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെ പ്രധാനധ്യപികയെ വിളിച്ച ഉച്ചവരെ അവധി ചോദിച്ചുരുന്നു.

സമയം കഴിഞ്ഞു പോകാത്തതിനെ തുടർന്നു പിതാവു സ്‌കൂട്ടറിൽ കൊണ്ടാക്കാം എന്നു പറഞ്ഞു എങ്കിലും സ്‌നേഹ ഇതു നിരസിച്ചിരുന്നു. തുടർന്നാണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതു. ഒരു വർഷം മുമ്പാണു മുഴുപ്പിലങ്ങാടി സ്വദേശിയുമായി സ്‌നേഹയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ മോതിരംമാറാൽ ചടങ്ങും കഴിഞ്ഞിരുന്നു. തലശ്ശേരി ധർമ്മടം പൊലീസ് സ്റ്റേഷന്റെ സമീപത്തെ സ്‌നേഹഗാഥയാണ് സ്‌നേഹ മാധവന്റെ വീട്.

ധർമ്മടം ഹോളി എയ്ഞ്ചൽ സ്‌കൂൾ അദ്ധ്യാപികയായായിരുന്നു 23 കാരി. വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയത്. രാവിലെ സ്‌കൂൾ പ്രധാന അദ്ധ്യാപികയെ ഫോണിൽ വിളിച്ച് ഉച്ചവരെ അവധി വേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞും പോയില്ല. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.