- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവിത ചൊല്ലിയതിൽ സന്തോഷം; പക്ഷെ ശോച്യാവസ്ഥയിലായ തന്റെ വിദ്യാലയം ഒന്നു ശരിയാക്കിത്തരണം; മന്ത്രി തോമസ് ഐസക്കിനോട് അപേക്ഷയുമായി സ്നേഹ; സ്കുൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ
പാലക്കാട്: ജനപ്രിയ പ്രഖ്യാപനങ്ങളുമായി നിറഞ്ഞ ബജറ്റിന് മുന്നേ കേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയത് തോമസ് ഐസക് ചൊല്ലിയ ഒരു കവിതയായിരുന്നു. വീണ്ടും സൂര്യനുദിക്കുകയും കനി വാർന്ന പൂക്കൾ വിരിയുകയും മനുഷ്യർ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യു ന്നപോലെ കൊവിഡിനെ അതിജീവിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും എന്ന കവിത എഴുതി യ പാലക്കാട്കാരി സ്നേഹയും അതോടെ ഹിറ്റായി.ഇത്തവണത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിലും, മധ്യഭാഗത്തും, അവസാനവേളയിലും ധനമന്ത്രി തോമസ് ചൊല്ലിയത് കേരള ത്തിലെ വിവിധ സർക്കാർ സ്കൂളുകളിലെ കുട്ടികൾ രചിച്ച കവിതകളായിരുന്നു. ഇങ്ങനെയാണ്
പാലക്കാട് ചിതലയിലെ കുളവന്മുക്ക് ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി സ്നേഹയുടെ കവിത മന്ത്രി ചൊല്ലുന്നത്.വീണ്ടും സൂര്യനുദിക്കുകയും കനിവാർന്ന പൂക്കൾ വിരിയുകയും മനു ഷ്യർ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നപോലെ കൊവിഡിനെ അതിജീ വിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകും എന്നതായിരുന്നു കവിത.
പക്ഷെ താൻ എഴുതിയ കവിത ബഡ്ജറ്റ് അവതരണത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെങ്കി ലും ഉപ്പോൾ തീർത്തും വ്യത്യസ്തമായ ഒരപേക്ഷയാണ് ഈ കുഞ്ഞു എഴുത്തുകാരി മന്ത്രിക്ക് മുന്നി ൽ വച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ തന്റെ സ്കൂൾ പുതുക്കിപ്പണിയണമെന്ന അപേക്ഷയാണ് മന്ത്രിയോട് സ്നേഹയ്ക്ക് പറയാനുള്ളത്.പൊട്ടിപ്പൊളിഞ്ഞ് ഷീറ്റുകൾ വച്ചുകെട്ടി വളരെ മോശ മായ അവസ്ഥയിലാണ് കുളവന്മുക്ക് ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. മാനത്ത് മഴചാറിയാൽ ക്ളാസും കുട്ടികളും നനഞ്ഞുകുതിരും. മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഗ്രൗണ്ട് പോലുമില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് നിർമ്മാണത്തി നായി പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ പുരോഗമിക്കുന്നില്ല എന്ന പരാതിയാണ് സ്കൂൾ അധികൃതർക്കുള്ളത്.
കൊറോണക്കാലത്ത് അക്ഷരലക്ഷം എന്ന പരിപാടിക്ക് വേണ്ടി ബാബു സാറാണ് കവിത എഴുതാ ൻ ആവശ്യപ്പെട്ടത്.ഒരിക്കലും താൻ ഒരു കവിതയെഴുതുമെന്ന് കരുതിയിരുന്നില്ല. എന്നാൽ സാറാണ് ഇതിനെല്ലാം കാരണമെന്നും ബാബുസാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും സ്നേഹ പറഞ്ഞു.സ്കൂളിൽ നിന്ന് വേറെയും ടീച്ചർമാർ എഴുതാൻ നിർബന്ധിച്ചു.അങ്ങനെ എഴുതി അയച്ച് കൊടുത്തതാണ് ഈ കവിത. പക്ഷേ, ഒരിക്കലും ഇതുപോലൊരു അഭിനന്ദനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇന്നലെയാണ് ആദ്യമായി എന്റെ കവിത ബജറ്റിലുണ്ടെന്ന് പറഞ്ഞ് ധനമന്ത്രിയുടെ സെക്രട്ടറി വിളിച്ചത്. പിന്നിങ്ങോട്ട് ഒരു പാട് പേർ വിളിച്ചു. കഥ എഴുതാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സ്നേഹ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ