ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ സീറോ മലബാർ കത്തോലിക്കാ ദേവാലയ നിർമ്മാണത്തിന്റെ ഫണ്ട് ശേഖരണാർഥം എം.ജി. ശ്രീകുമാർ നയിക്കുന്ന സ്‌നേഹസംഗീതം ക്രിസ്തീയ ഭക്തിഗാനമേളയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 28നു നടന്ന ചടങ്ങിൽ ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.

ഒരു ദേവാലയ നിർമ്മാണത്തിൽ ഭാഗഭാക്കാകുക എന്നത് വളരെ അനുഗ്രഹീതമായ കാര്യമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും ഉദാരമായി സഹകരിക്കണമെന്നും മാർ ആലപ്പാട്ട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, മിഷൻ ഡയറക്ടർ ഫാ. റോയിസൻ മേനോലിക്കൽ, സഹോദര ക്രിസ്തീയ സഭകളെ പ്രതിനിധീകരിച്ച് തോമസ് ജോർജ് (സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, ന്യൂറോഷൽ), ഷെവ. ഇട്ടൻ ജോർജ് പാടിയേടത്ത് (സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച്, യോങ്കേഴ്‌സ്), ഡോ. വിജു ജേക്കബ് (സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച്, ബ്രോങ്ക്‌സ്) എന്നിവർ സംസാരിച്ചു. ജോർജ് കണ്ടംകുളം, ഡോ. ബേബി പൈലി, ഡൊമിനിക് സാമുവൽ (ന്യൂയോർക്ക് ലൈഫ്), ഡോ. ആനി മണ്ണംചേരിൽ, സണ്ണി മാത്യു (സണ്ണി ട്രാവൽസ്), ഷാജി സഖറിയ, ജോസഫ് കാഞ്ഞമല, ജോജി വട്ടപ്പാറ, ബിജോയ് തെക്കേനത്ത്, മാർട്ടിൻ പെരുമ്പായിൽ, ഹാനോഷ് പണിക്കർ, ഷോളി കുമ്പിളുവേലി, ജോയിസൻ മണവാളൻ, ജോർജ് കൊക്കാട്ട്, സഖറിയാസ് ജോൺ, സെബാസ്റ്റ്യൻ വിരുതിയിൽ, ജിം ജോർജ് പള്ളാട്ടുകാലായിൽ, ജേക്കബ് വൈശ്യാന്തേടം. സോണി വടക്കേൽ, ജോസ് മലയിൽ, ജോമോൻ കാച്ചപ്പള്ളി, ജോഫ്രിൻ ജോസ്, യുജവന പ്രതിനിധികളായ ടോണി പട്ടേരിൽ, ജോജി ഞാറകുന്നേൽ, സാം കൈതാരത്ത്, ജോൺ വാളിപ്ലാക്കൽ എന്നിവർ മാർ ജോയ് ആലപ്പാട്ടിൽനിന്നും ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

മെയ്‌ 13നു (വെള്ളി) വൈകുന്നേരം ഏഴിനു മൗണ്ട് വെർണൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്‌നേഹസംഗീതത്തിൽ എം.ജി. ശ്രീകുമാറിനൊപ്പം പ്രശസ്ത പിന്നണി ഗായിക രജ്ഞിനി ജോസ്, കീബോർഡ് പ്ലെയർ അനൂപ് തുടങ്ങിയവർ അണിചേരും.

പരിപാടിയുടെ ടിക്കറ്റുകൾ ന്യൂയോർക്കിലെ ഇന്ത്യൻ സ്റ്റോറുകളിൽ ലഭ്യമാണ്. സ്‌പോൺസർ ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോസ് ഞാറകുന്നേൽ 914 843 2106 , ഷൈജു കളത്തിൽ 914 330 7378 .