ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ സെന്റ് തോമസ് സീറോ മലബാർ മിഷന്റെ ധനശേഖരണാർഥം എം.ജി. ശ്രീകുമാറും രഞ്ജിനി ജോസും ചേർന്ന് അവതരിപ്പിക്കുന്ന ക്രിസ്ത്രീയ ഭക്തി ഗാനമേള സ്‌നേഹ സംഗീതം മെയ്‌ 13നു (വെള്ളി) വൈകുന്നേരം ഏഴിന് മൗണ്ട് വെർണർ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

പഴയതും പുതിയതുമായ ഭക്തിഗാനങ്ങളോടൊപ്പം യേശുക്രിസ്തുവിൽ തന്റെ വിശ്വാസവും അനുഭവങ്ങളും എം.ജി. ശ്രീകുമാർ തദവസരത്തിൽ പങ്കുവയ്ക്കും.

സീറോ മലങ്കര രൂപത ബിഷപ് തോമസ് മാർ യൗസേബിയോസ് സ്‌നേഹ സംഗീതം ഉദ്ഘാടനം ചെയ്യും. സമീപ പ്രദേശത്തെ വിവിധ ക്രിസ്തീയ ഇടവകകളിലെ വൈദികർ ചടങ്ങിൽ സംബന്ധിക്കും.

ടിക്കറ്റുകൾ പരിപാടി നടക്കുന്ന സ്ഥലത്തെ കൗണ്ടറിൽ ലഭ്യമാണ്.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ. റോയിസൻ മേനോലിക്കൽ, കോഓർഡിനേറ്റർമാരായ ജോസ് ഞാറകുന്നേൽ, ഷൈജു കളത്തിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോസ് ഞാറകുന്നേൽ 914 843 2106, ഷൈജു കളത്തിൽ 914 330 7378.

വിലാസം: Mount Vernon High School, 100 California RC Mount Vernon NY.