കുവൈറ്റ് സെന്റ് ജോൺസു മാർത്തോമ്മാ പാരിഷ് കഴിഞ്ഞ 53 വർഷമായി ഈ പ്രദേശത്ത് മാർത്തോമ സഭയുടെ നിറ സാന്നിധ്യമായി നില്ക്കുകയും മാനുഷിക സാമൂഹ്യ പ്രതിബദ്ധതയിൽ മുൻപന്തിയിൽ നില്ക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ഈ വർഷം പ്രത്യേകമായി സ്‌നേഹ സ്പർശം ടച്ചിങ് ദ ലിവ്‌സ് എന്ന പ്രോജെക്ടിൽ 50 കാൻസർ രോഗികളെ പ്രത്യേകിച്ച് കുഞ്ഞുങ്ങളെ സഹായിക്കാനായി ഇടവക തീരുമാനിക്കുകയും അതിനായി സുപ്രസിദ്ധ ചലിച്ചിത്ര പിന്നണി ഗായികയും സുജാത മോഹന്റെ മകളുമായ ശ്വേത മോഹനും സുപ്രസിദ്ധ ഗായകനും സംഗീത സംവിധായകനും ആയ ജോബ് കുര്യനും ഒപ്പം ആദ്യമായി ശ്വേതയുടെ ബാൻഡ് ആയ ബെന്നെറ്റ് ആൻഡ് ടീം അംഗങ്ങളും ഒന്നിച്ചു അണിനിരക്കുന്ന (ലൈവ് ഓർകെസ്റ്റ്ര) PEPONI എന്നാ മ്യൂസിക് കൺസേർട്ട് ഫെബ്രുവരി നാലാം തീയതി കുവൈറ്റിൽ മറീന ഹാൾ അബ്ബസ്സിയയിൽ വച്ച് ക്രമീകരിക്കുന്നു.

അഭിവന്ദ്യ പൗലോസ് തിരുമേനി ഈ പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിക്കുകയും ബഹുമാനപ്പെട്ട വികാരി സുനിൽ ജോൺ അച്ചന്റെയും ഇടവകയുടെ ഓഫീസ് ബെയറെർസായ ജോൺസി സാമുവേൽ, ബൈജു ജോസ്, ജോജി സ്‌കറിയ, അലക്‌സ് വറുഗീസ്, സുരേഷ് ഐസക്, മത്തായി പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിൽ ജോൺ എബ്രഹാം ജനറൽ കൺവീനർ ആയും, ബൈജു ജോസ്, പ്രോഗ്രാം കൺവീനർ ആയും ജോജി സ്‌കറിയ, അലക്‌സ് വർഗീസ് ഫിനാൻസ് കൺവീനർ ആയും സോഫി ജോൺ, വിനീത് മാത്യു എന്നിവർ സഹ കൺവീനർ ആയും, ജോൺസി സാമുവേൽ, സുരേഷ് ഐസക്, മത്തായി പാപ്പച്ചൻ, ജോസ് കോശി , മനോജ് ജേകബ്, ആജോയ് മാത്യു, തോമസ് മാത്യു (ബിനു), വിനോദ് തോമസ്, എന്നി കൺവീനറുമാരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളും പ്രവർത്തിക്കുന്നു