കുവൈറ്റ് : മികച്ച ചെറുകഥാകൃത്തുക്കളെ കണ്ടെത്തുന്നതിനായി ഓൺലൈൻ കൂട്ടായ്മയായ സ്‌നേഹവീട്, ദോസ്ത് ചേർന്നൊരുക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു . 2016 ജനുവരി 31 നകം രചനകൾ സമർപ്പിക്കേണ്ടതാണ് . രചനകൾ snehaveedupiravom@gmail.com എന്ന മെയിൽ ഐ.ഡി യിലാണ് അയക്കേണ്ടത്.

തിരഞ്ഞെടുക്കുന്ന മികച്ച സൃഷ്ടികൾക്ക് ഒന്നാം സമ്മാനം 10001 രൂപ ക്യാഷ് അവാർഡും, രണ്ടാം സമ്മാനം 5001 രൂപ ക്യാഷവാർഡും, മൂന്നാം സമ്മാനം 2501 രൂപ ക്യാഷവാർഡും മറ്റ് പുരസ്‌കാരങ്ങളും നൽകും .കൂടാതെ മികച്ച വായാനാനുഭവം നൽകുന്ന അഞ്ച് കഥകൾക്ക് ഗബ്രിയൽ മാർക്കസ് ജേതാവ് ശ്രീ ബാബു കുഴിമറ്റത്തിന്റെ മികച്ച കൃതികൾ നൽകുമെന്ന് പ്രസിഡന്റ് ഡാർവിൻ പിറവവും , ജനറൽ കൺവീനർ ഇസ്‌മൈൽ സി.പി , ലിസി ചാക്കോ, ഡോക്ടർ ആന്റണി തോമസ് , ജിൻസി.പാലായും അറിയിച്ചു.