- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മഞ്ഞിൽ റോഡുകൾ തെന്നി; ഷിക്കാഗോ ഫ്രീവേ കൂട്ടിയിടിയിൽ 40 കാറുകൾ തകർന്നു; 12 പേർ ആശുപത്രിയിൽ
ഷിക്കാഗോ: ലേക്ക് മിഷിഗണിനു സമീപം കെന്നഡി എക്സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 40 കാറുകൾ കൂട്ടിയിടിച്ചു. 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഞ്ഞുവീഴ്ചയിൽ റോഡുകൾ തെന്നിയതാണ് അപകടത്തിന് കാരണമായത്. കെന്നഡി എക്സ്‌പ്രസ് വേയിൽ രാവിലെ 10.15 ഓടെയാണ് അപകടപരമ്പര അരങ്ങേറുന്നത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡുകൾ തെന്
ഷിക്കാഗോ: ലേക്ക് മിഷിഗണിനു സമീപം കെന്നഡി എക്സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 40 കാറുകൾ കൂട്ടിയിടിച്ചു. 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഞ്ഞുവീഴ്ചയിൽ റോഡുകൾ തെന്നിയതാണ് അപകടത്തിന് കാരണമായത്.
കെന്നഡി എക്സ്‌പ്രസ് വേയിൽ രാവിലെ 10.15 ഓടെയാണ് അപകടപരമ്പര അരങ്ങേറുന്നത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡുകൾ തെന്നിക്കിടന്നതാണ് അപകടങ്ങൾക്ക് വഴി വച്ചത്. ഒന്നിനു പിന്നാലെ നാല്പതോളം വാഹനങ്ങളാണ് കൂട്ടയിടിയിൽ തകർന്നത്.
അപകടത്തെത്തുടർന്ന് 12 പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തം അറിയിച്ചു. നോർത്ത് അവന്യൂവിനും ഒഹിയോ സ്ട്രീറ്റ് ഓഫ് റാമ്പിനും ഇടയ്ക്കാണ് കൂട്ടയിടി അരങ്ങേറുന്നത്. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.
അറുപതോളം പേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും അവർ ചികിത്സ തേടാൻ വിസമ്മതിച്ചുവെന്നുമാണ് ഫയർ ഡിപ്പാർട്ട്‌മെന്റ് വക്താവ് പറയുന്നത്. അപകടത്തിന് കാരണം മോശമായ കാലാവസ്ഥയാണെന്നും അട്ടിമറിയൊന്നും നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് അടച്ചിട്ട എക്സ്‌പ്രസ് ലെയ്ൻ പിന്നീട് വൈകുന്നേരം 5.45 ഓടെ ഗതാഗതത്തിന് തുറന്നുകൊടുത്തു.
അപകടത്തിന് കാരണമായ മഞ്ഞു നീക്കം ചെയ്യാൻ സ്ട്രീറ്റ്‌സ് ആൻഡ് സാനിട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ 300 ട്രക്കുകളാണ് നിരത്തിലിറങ്ങിയത്. കനത്ത മഞ്ഞുവീഴ്ച കാഴ്ചയ്ക്ക് തടസം സൃഷ്ടിക്കുമെന്നും രണ്ട് ഇഞ്ചോളം കനത്തിൽ വീണു കിടക്കുന്ന മഞ്ഞ് വാഹനാപകടങ്ങൾക്ക് കാരണമാകുമെന്നും നാഷണൽ വെതർ സർവീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്താണ് മഞ്ഞിന്റെ ആക്രമണം കൂടുതലായിട്ടുള്ളതെന്നും ഈ സമയത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നു.
മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതിനാൽ ഷിക്കാഗോ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകളിൽ പലതും റദ്ദാക്കി. മിക്ക സർവീസുകളും വൈകുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗത്തും മോശം കാലാവസ്ഥ തുടരുന്നതിനാൽ വിമാന സർവീസുകളിലെ മുടക്കം പതിവായിട്ടുണ്ട്. ഒഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള നൂറിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്.