- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് പിഎച്ച്ഡിക്കാർ, ആറ് എൽഎൽബിക്കാർ, രണ്ട് എംബിഎക്കാർ, ഒരു എഞ്ചിനീയർ....പുതുമുഖങ്ങളെ മാത്രമല്ല വിദ്യാസമ്പന്നരെയും മന്ത്രിമാരാക്കി രാജസ്ഥാൻ മന്ത്രിസഭ; ഹിന്ദിഹൃദയം തിരിച്ചു പിടിക്കാൻ ഓരൊ തീരുമാനത്തിലും കർശനമായ രാഹുൽ ഇഫക്ട്: പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ പിടിക്കാൻ കൃത്യമായ നിർദേശങ്ങളുമായി രാഹുൽ
ജയ്പുർ: മന്ത്രിമാരാകാൻ നാലാംക്ലാസും ഗുസ്തിയും മതിയെന്നാണ് പലരുടെയും കണക്കു കൂട്ടൽ. എന്നാൽ ആകാലമെല്ലാം പോയി ഇനി രാജ്യം വിദ്യാസമ്പന്നർ ഭരിക്കണം എന്ന കടുത്ത തീീരുമാനമാണ് രാഹുൽ ഗാന്ധിക്കുള്ളത്. പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ രിതിച്ചു പിടിക്കാൻ മുന്നിട്ടിറങ്ങിയ രാഹുൽ ഗാന്ധി അതുകൊണ്ട് തന്നെ കൃത്യമായ മാനദണ്ഡങ്ങളോട് കൂടി തന്നെയാണ് ഓരരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. അത് രാഹുൽ ഗാന്ധിയുടെ ഓരോ തീരുമാനത്തിലും കാണാം. ഈ രാഹുൽ മാജിക് തന്നെയാണ് കഴിഞ്ഞ ദിവസം അധികാരത്തിലേറിയ രാജസ്താൻ മന്ത്രിസഭയിലും നിഴലിച്ച് നിന്നത്. രാജസ്ഥാൻ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഉന്നത വിദ്യാസമ്പന്നരാൽ സമ്പന്നമാണ് കോൺഗ്രസ് മന്ത്രിസഭ. മൂന്ന് പിഎച്ച്ഡിക്കാർ, ആറ് എൽഎൽബിക്കാർ, രണ്ട് എംബിഎക്കാർ, ഒരു എൻജിനീയറിങ്ങുകാരൻ... വിദ്യാസമ്പന്നരായ മന്ത്രിമാരാൽ തിളങ്ങുകയാണു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. നിരവധി പുതുമുഖങ്ങളും രാജസ്ഥാൻ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നപ്പോഴാണ് ഇത്രയും മിടുക്കർ
ജയ്പുർ: മന്ത്രിമാരാകാൻ നാലാംക്ലാസും ഗുസ്തിയും മതിയെന്നാണ് പലരുടെയും കണക്കു കൂട്ടൽ. എന്നാൽ ആകാലമെല്ലാം പോയി ഇനി രാജ്യം വിദ്യാസമ്പന്നർ ഭരിക്കണം എന്ന കടുത്ത തീീരുമാനമാണ് രാഹുൽ ഗാന്ധിക്കുള്ളത്. പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ രിതിച്ചു പിടിക്കാൻ മുന്നിട്ടിറങ്ങിയ രാഹുൽ ഗാന്ധി അതുകൊണ്ട് തന്നെ കൃത്യമായ മാനദണ്ഡങ്ങളോട് കൂടി തന്നെയാണ് ഓരരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. അത് രാഹുൽ ഗാന്ധിയുടെ ഓരോ തീരുമാനത്തിലും കാണാം. ഈ രാഹുൽ മാജിക് തന്നെയാണ് കഴിഞ്ഞ ദിവസം അധികാരത്തിലേറിയ രാജസ്താൻ മന്ത്രിസഭയിലും നിഴലിച്ച് നിന്നത്.
രാജസ്ഥാൻ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഉന്നത വിദ്യാസമ്പന്നരാൽ സമ്പന്നമാണ് കോൺഗ്രസ് മന്ത്രിസഭ. മൂന്ന് പിഎച്ച്ഡിക്കാർ, ആറ് എൽഎൽബിക്കാർ, രണ്ട് എംബിഎക്കാർ, ഒരു എൻജിനീയറിങ്ങുകാരൻ... വിദ്യാസമ്പന്നരായ മന്ത്രിമാരാൽ തിളങ്ങുകയാണു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. നിരവധി പുതുമുഖങ്ങളും രാജസ്ഥാൻ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നപ്പോഴാണ് ഇത്രയും മിടുക്കർ സർക്കാരിന്റെ ഭാഗമായത്.
മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കം വിദ്യാസമ്പന്നരാണ് എന്നതാണ് ശ്രദ്ധേയം. ബി.ഡി.കല്ല, രഘു ശർമ, സുഭാഷ് ഗാർഗ് എന്നിവരാണു പിഎച്ച്ഡിയുള്ള മന്ത്രിമാർ. ഇതിൽ കല്ലയ്ക്കും രഘു ശർമയ്ക്കും എൽഎൽബിയുമുണ്ട്. ശാന്തികുമാർ ധരിവാൾ, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയ്, ടിക്കാറാം ജുല്ലി എന്നിവർക്കും എൽഎൽബി ബിരുദമുണ്ട്. മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശർമ എന്നിവർ എംബിഎ ഡിഗ്രിക്കാരാണ്. രമേഷ് ചന്ദ് മീണയാണ് ഏക എൻജിനീയറിങ് ബിരുദധാരി.
എൽഎൽഎബി, എക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം, സയൻസിൽ ബിരുദം എന്നിവയാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത. യുഎസിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് എംബിഎ, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ യോഗ്യതകൾ. ഇത്രയും പേരാണ് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രിമാർ.
ഉദയ് ലാൽ, അർജുൻ ബാംനിയ (ഡിഗ്രി പൂർത്തിയാക്കിയില്ല), ഭജൻലാൽ ജാദവ് (10ാം ക്ലാസ്), അഞ്ചു പേർക്കു സീനിയർ സെക്കൻഡറി എന്നിങ്ങനെയാണു മറ്റുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത. എട്ടു മന്ത്രിമാർക്കെതിരെ കേസുകളുണ്ട്. യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്‌ക്കെതിരെയാണു കൂടുതൽ കേസ്. പത്ത് കേസുകളാണ് ചന്ദനയ്‌ക്കെതിരെയുള്ളത്. സമൂഹമാധ്യമത്തിൽ അക്കൗണ്ട് ഇല്ലെന്നാണു സത്യവാങ്മൂലത്തിൽ നാലുപേർ രേഖപ്പെടുത്തിയത്. ആറു പേർ ഫേസ്‌ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ സജീവമാണ്. ഫേസ്‌ബുക് മാത്രമുള്ളവരും ഇതിനൊപ്പം ട്വിറ്ററും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമുണ്ട്.