- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുമായുള്ള ഇടക്കാല ചങ്ങാത്തം വിനയായി; സീറ്റ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇടതുമുന്നണിയും ബിജെപിയും തിരിച്ചറിഞ്ഞത് ശോഭനാജോർജിന്റെ സ്ഥാനാർത്ഥി മോഹങ്ങൾ അവതാളത്തിലാക്കി: ചെങ്ങന്നൂരിൽ സജി ചെറിയാനു തന്നെ സിപിഐ(എം) മുൻഗണന
ആലപ്പുഴ: ചെങ്ങന്നൂരിൽ ശോഭനയെ പിന്തള്ളി സജി ചെറിയാന് മുന്തിയ പരിഗണന. പാതിവഴിയിൽ അംഗത്വം വലിച്ചെറിഞ്ഞ് തന്നിഷ്ടം കാട്ടിയ ശോഭനാ ജോർജിനെ നിർത്തി പാർട്ടി പരീക്ഷണം നടത്തേണ്ടതില്ലെന്ന പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് യു ഡി എഫിന് ഏറ്റവും നല്ല എതിരാളിയെ സമ്മാനിക്കാൻ പാർട്ടി തീരുമാനിച്ചത്. 2011 ൽ സി പി എമ്മിലെ വനിതാ പ്രമുഖ അഡ്വ. സി എസ് സു
ആലപ്പുഴ: ചെങ്ങന്നൂരിൽ ശോഭനയെ പിന്തള്ളി സജി ചെറിയാന് മുന്തിയ പരിഗണന. പാതിവഴിയിൽ അംഗത്വം വലിച്ചെറിഞ്ഞ് തന്നിഷ്ടം കാട്ടിയ ശോഭനാ ജോർജിനെ നിർത്തി പാർട്ടി പരീക്ഷണം നടത്തേണ്ടതില്ലെന്ന പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് യു ഡി എഫിന് ഏറ്റവും നല്ല എതിരാളിയെ സമ്മാനിക്കാൻ പാർട്ടി തീരുമാനിച്ചത്.
2011 ൽ സി പി എമ്മിലെ വനിതാ പ്രമുഖ അഡ്വ. സി എസ് സുജാത ചെങ്ങന്നൂരിൽ പി സി വിഷ്ണുനാഥിനോട് തോറ്റത് 12000 വോട്ടുകൾക്കാണ്. എന്നാൽ 2006 ൽ സജി ചെറിയാൻ തോറ്റത് വെറും 2000 വോട്ടുകൾക്കും. നാട്ടുകാരനെന്ന നിലയിൽ പാർട്ടി നേതൃത്വത്തിന് ഏറെ പ്രിയങ്കരനായ സജി ചെറിയാൻ മൽസരിക്കുന്നതിനോട് ആർക്കും തന്നെ എതിർപ്പില്ലെന്നതും സജിയുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
ഓരോ സീറ്റും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ടതാണ്. ചെങ്ങന്നൂരിൽ ശോഭനയ്ക്ക് അത്ര ഇമേജുള്ള സാഹചര്യമല്ലെന്ന് ബ്രാഞ്ച്, ഏരിയ കമ്മിറ്റികൾ നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ബിജെപിയും കേരള കോൺഗ്രസ് പി സി തോമസ് വിഭാഗവും കൈകോർത്ത് യു ഡി എഫിന് കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ജയിച്ചു കയറണമെങ്കിൽ പാർട്ടി സ്ഥാനാർത്ഥി തന്നെ വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം സിപിഐ(എം) ശക്തമായി പരിഗണിച്ചുവരികയാണ്. കോൺഗ്രസ് ലീഡർ കരുണാകരൻ രൂപീകരിച്ച ഡിഐസി കോൺഗ്രസിലേക്ക് ചുവടുമാറ്റം നടത്തിയ ശേഷം ശോഭനയ്ക്ക് രാഷ്ട്രീയമായി ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല പാർട്ടിയുണ്ടാക്കിയ കരുണാകരൻ തിരിച്ച് കോൺഗ്രസിൽ പ്രവേശിച്ചിട്ടും ശോഭനയ്ക്ക് പ്രവേശനം അത്ര എളുപ്പമായില്ല. പിന്നീട് മനംമടുത്ത ശോഭന ബിജെപിയുമായി ചില ചങ്ങാത്തങ്ങൾ സ്ഥാപിച്ചിരുന്നു. ബിജെപി നടത്തിയ പല ജനകീയ സമരങ്ങളിലും ശോഭന മുൻപന്തിയിൽ നിന്നിരുന്നു. പല ബിജെപി നേതാക്കളുമായി അവരുടെ സമ്മേളനങ്ങളിൽ വേദി പങ്കിട്ടിരുന്നു. സീറ്റു മാത്രം ലക്ഷ്യമിട്ട് ബിജെപിയുമായി ചങ്ങാത്തത്തിലെത്തിയ ശോഭനയെ ബിജെപിയും തിരിച്ചറിഞ്ഞതോടെ കൈവിട്ടു.
പിന്നീട് ഇടതുമുന്നണിയുമായി കൂട്ടുചേർന്ന് ചില സന്നദ്ധപ്രവർത്തനങ്ങൾ നടത്തി സമൂഹമധ്യത്തിൽ സമീപകാലത്ത് നിറഞ്ഞുനിന്നെങ്കിലും ശോഭനയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഇതോടെയാണ് ശോഭനയുടെ സീറ്റ്‌മോഹം അവതാളത്തിലായത്. മാത്രല്ല സീറ്റു നൽകിയാൽ ആരെയും പിന്തുണയ്ക്കുന്ന ശോഭനയുടെ നിലപാട് സി പി എമ്മിന് അത്ര പിടിച്ചിട്ടില്ല. സി പിഎമ്മിനെ സംബന്ധിച്ച് പാർട്ടി ഏറെ പ്രശ്‌നങ്ങൾ നേരിടുന്ന മണ്ഡലമാണ് ചെങ്ങന്നൂർ. മാന്നാറിലും ചെങ്ങന്നൂരിലും വി എസ് വിമത പ്രവർത്തനം നടത്തി ശക്തി തെളിയിച്ചിട്ടുള്ള സ്ഥലമാണ്.
വി എസ്സിന്റെ വിമത പ്രവർത്തനങ്ങൾക്ക് തടയിടാൻ കോടിയേരിയും പിണറായിയും പലകുറി മണ്ഡലം സന്ദർശിച്ചിട്ടും ഫലം കണ്ടില്ല. അപ്പോൾ ഇവിടെ ഔദ്യോഗിക വിഭാഗത്തിന് കരുത്തുകാട്ടേണ്ട സാഹചര്യം കൂടിയാണ് തെരഞ്ഞെടുപ്പ്. മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ വിമതശല്യത്തിന് താല്ക്കാലിക വിരാമം കുറിക്കാനും സി പി എമ്മിന് കഴിയുമെന്നതും സജി ചെറിയാന്റെ സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.