- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അഗ്നി ശുദ്ധി തെളിയിച്ച് ശോഭ; നഗ്‌നദൃശ്യങ്ങൾ സ്വയം പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് ഭർത്താവ് ഉപേക്ഷിച്ചിട്ടും നിരപരാധിത്തം തെളിയിക്കാൻ ഇറങ്ങിയ വീട്ടമ്മയ്ക്കൊടുവിൽ നീതി: പോരാടിയത് മൂന്ന് മക്കൾക്ക് മുന്നിലും മോശക്കാരിയല്ലെന്ന് തെളിയിക്കാൻ: സ്വന്തം മുഖം പോലും മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ശോഭയുടെ അടുത്ത ലക്ഷ്യം തന്റെ പേരിൽ പ്രചരിച്ച ആ ദൃശ്യങ്ങളിലുള്ളത് ആരെന്ന് കണ്ടെത്താൻ
കൊച്ചി: രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അഗ്നി ശുദ്ധി തെളിയിച്ച ശോഭയ്ക്ക് ഇനി അഭിമാനത്തോടെ തല ഉയർത്തി പിടിച്ചു നടക്കാം. തൊടുപുഴ സ്വദേശിനിയായ മൂന്ന് മക്കളുടെ അമ്മയാണ് നാട്ടുകാരുടെ പരിഹാസത്തിനും കളിയാക്കലിനും ഒറ്റപ്പെടലിനും ഒടുവിൽ സ്വന്തം നിരപരാധിത്തം തെളിയിച്ച് അഗ്നി ശുദ്ധി വരുത്തിയിരിക്കുന്നത്. രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്നോട് മുഖ സാദൃശ്യമുള്ള യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ ഭർത്താവും അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതോടെയാണ് ശോഭയുടെ കഷ്ടകാലം തുടങ്ങുന്നത്. എന്നാൽ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ആ നഗ്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും തന്നോട് മുഖസാദൃശ്യമുള്ള മറ്റൊരു യുവതിയുടെതാണെന്നും വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ശോഭ തെളിയിച്ചിരിക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച അശ്ലീലദൃശ്യങ്ങളിലുള്ളത് തൊടുപുഴക്കാരിയായ ശോഭയല്ലെന്ന് സിഡാക്കിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ തെളിയുകയായിരുന്നു. സ്വന്തം നഗ്‌നദൃശ്യങ്ങൾ താൻ തന്നെ പ്രചര
കൊച്ചി: രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അഗ്നി ശുദ്ധി തെളിയിച്ച ശോഭയ്ക്ക് ഇനി അഭിമാനത്തോടെ തല ഉയർത്തി പിടിച്ചു നടക്കാം. തൊടുപുഴ സ്വദേശിനിയായ മൂന്ന് മക്കളുടെ അമ്മയാണ് നാട്ടുകാരുടെ പരിഹാസത്തിനും കളിയാക്കലിനും ഒറ്റപ്പെടലിനും ഒടുവിൽ സ്വന്തം നിരപരാധിത്തം തെളിയിച്ച് അഗ്നി ശുദ്ധി വരുത്തിയിരിക്കുന്നത്. രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്നോട് മുഖ സാദൃശ്യമുള്ള യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ ഭർത്താവും അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചതോടെയാണ് ശോഭയുടെ കഷ്ടകാലം തുടങ്ങുന്നത്.
എന്നാൽ വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ആ നഗ്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും തന്നോട് മുഖസാദൃശ്യമുള്ള മറ്റൊരു യുവതിയുടെതാണെന്നും വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ശോഭ തെളിയിച്ചിരിക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച അശ്ലീലദൃശ്യങ്ങളിലുള്ളത് തൊടുപുഴക്കാരിയായ ശോഭയല്ലെന്ന് സിഡാക്കിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ തെളിയുകയായിരുന്നു. സ്വന്തം നഗ്‌നദൃശ്യങ്ങൾ താൻ തന്നെ പ്രചരിപ്പിച്ചുവെന്ന ഭർത്താവിന്റെ ആരോപണം തെറ്റെന്ന് തെളിയിക്കാനും മക്കളുടെ മുന്നിൽ അമ്മ മോശക്കാരി അല്ലെന്നും തെളിയിക്കാനായിരുന്നു ശോഭയുടെ പോരാട്ടം. ഒടുവിൽ ശോഭയുടെ നിരപരാധിത്തം തെളിഞ്ഞു. സിഡാക്കിൽ രണ്ട് വട്ടം നടത്തിയ പരിശോധനയിലും ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിയുക ആയിരുന്നു.
ശോഭയുടെ ഭർത്താവും അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വന്ന ഒരു അശ്ലീലവീഡിയോയുടെ പേരിലാണ് ശോഭയുടെ ജീവിതം മാറി മറിയുന്നത്. ശോഭയുടേത് എന്ന പേരിലാണ് ആ വീഡിയോ ക്ലിപ്പ് ഗ്രൂപ്പിലേക്ക് വന്നത്. വീഡിയോ കണ്ട ഭർത്താവിന് ദൃശ്യങ്ങളിലുള്ളത് തന്റെ ഭാര്യ തന്നെയാണെന്ന് സംശയം തോന്നി. ഇതോടെ കുടുംബ ജീവിതം തകർന്നു. എന്നും വീട്ടിൽ ഇതേ ചൊല്ലി വഴക്കായി. സ്വന്തം നഗ്ന ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് ശോഭ തന്നെയാണെന്ന് ഭർത്താവും പറഞ്ഞു.
വഴക്ക് മൂത്ത് ഒടുവിൽമൂന്ന് മക്കളുടെ അമ്മയായ ശോഭയെ ഇയാൾ ഒരു രാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടു. വൈകാതെ കോടതിയിൽ വിവാഹമോചന ഹർജിയും നൽകി. ഈ രണ്ടര വർഷക്കായളവിൽ തന്റെ മക്കളെ കാണാനോ ബന്ധപ്പെടാനും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ശോഭ കേണു പറഞ്ഞിട്ടും മുഖവിലയ്‌ക്കെടുക്കാൻ ഭർത്താവ് തയ്യാറായില്ല. കുടുംബജീവിതം തകരുകയും നാട്ടുകാർക്കും സമൂഹത്തിനും അപമാനിതയായി നിൽക്കുകയും ചെയ്യേണ്ടി വന്നു. ഇതോടെ മക്കളും ഭർത്താവും അഭിമാനവും നഷ്ടപ്പെട്ട ശോഭ പിന്നീട് ജീവിച്ചത് തന്റെ നിരപരാധിത്തം തളിയിക്കാനായിരുന്നു.
ഡിജിപിക്കും മുഖ്യമന്ത്രിക്കും അടക്കം ശോഭ പരാതി നൽകി. എന്നാൽ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് തികഞ്ഞ അലംഭാവവമാണ് അന്വേഷണത്തിൽ കാണിച്ചത്. ഇതോടെ ശോഭ ഡിജിപിയെ നേരിൽ കണ്ടു. പ്രശ്‌നത്തിൽ ഇടപെട്ട ഡിജിപി ലോക്‌നാഥ ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഒടുവിൽ കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ചു നടത്തിയ ഫോറൻസിക് പരിശോധനയിൽ ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞു. ശോഭയുമായി വിദൂര സാദൃശ്യം പോലുമില്ലാത്ത സ്ത്രീയാണ് വീഡിയോയിൽ ഉള്ളതെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.
സ്വന്തം മുഖം പോലും മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയായിരുന്നു ശോഭ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടങ്ങി വെച്ചത്. താൻ മുഖം മറച്ചെത്തിയാൽ തെറ്റുകാരിയെന്ന് സമൂഹം കരുതുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മുഖം കാണിച്ച് തന്നെ ശോഭ മാധ്യമങ്ങളിലൂടെയും തന്റെ നിരപരാധിത്വം തെളിയിക്കാൻ എത്തിയത്. ദൃശ്യങ്ങളിലുള്ളത് ശോഭയല്ലെന്ന് തെളിഞ്ഞെങ്കിലും കേസിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.ഭർത്താവ് അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ശോഭയുടെ പേരിൽ ഈ അശ്ലീല ക്ലിപ്പെത്തിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ആആ ദൃശ്യങ്ങളിലുള്ളത് ആരെന്ന് കണ്ടെത്താനാണ് ഇനിയുള്ള ശോഭയുടെ പോരാട്ടം. എന്നാലെ തന്റെ നിരപരാധിത്വം പൂർണ്ണമായി തെളിയു എന്ന് ാേഭ വിശ്വസിക്കുന്നു. എന്നാൽനിരപരാധിയാണെന്ന് തെളിഞ്ഞ ശോഭയോട് ഭർത്താവ് ഇനി സ്വീകരിക്കുന്ന നിലപാട് എന്താണെന്നതും കണ്ടറിയണം.