- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മൾ ഏഷ്യാനെറ്റ് ബഹിഷ്ക്കരണം നടത്തിയതു കൊണ്ട് ഗുണം മുതലാളിക്ക് തന്നെ ലഭിച്ചു അല്ലേ...ബെസ്റ്റ്': കെ.സുരേന്ദ്രൻ ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടപ്പോൾ കൈയടിച്ചവർ ആകെ കൺഫ്യൂഷനിൽ; രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ശോഭ സുരേന്ദ്രൻ ഇട്ട പോസ്റ്റിന് താഴെ പൊങ്കാല
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രസഹമന്ത്രി ആക്കിയതിലൂടെ കേന്ദ്ര നേതൃത്വം സംസ്ഥാന ബിജെപിക്ക് എന്തുസന്ദേശമാണ് നൽകുന്നത്? ഈ സന്ദേഹത്തിലാണ് കേരളത്തിലെ പാർട്ടി അണികൾ. 'മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ. രാജീവേട്ടന് എല്ലാ വിധ ആശംസകളും.'- എന്ന് ഫേസ്ബുക്കിൽ കുറിച്ച ശോഭ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ പ്രതിഷേധിക്കുന്നവരും പരിഹാസം ചൊരിയുന്നവരും ഏറെ.
സുരേഷ് ഗോപി, കുമ്മനം, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് ഇങ്ങനെ പ്രമുഖ നേതാക്കളെ പരിഗണിക്കാതെ, വ്യവസായിയും ശതകോടീശ്വരനുമായ രാജീവ് ചന്ദ്രശേഖറിനെ മന്ത്രിയാക്കിയത് പലർക്കും ഉൾക്കൊള്ളാനാവുന്നില്ല. പോരാത്തതിന് അദ്ദേഹം കേരളത്തിൽ ബിജെപി ബഹിഷ്കരണം പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമയും. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാർത്താസമ്മേളനത്തിൽ ഏഷ്യാനെറ്റ് പ്രതിനിധിയെ ക്ഷണിക്കാതിരിക്കുക, കോഴിക്കോട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടറെ ഇറക്കി വിടുക, എന്നിങ്ങനെ ബഹിഷ്കരണത്തിന്റെ പല മുറകളാണ് രണ്ടുമാസമായി പരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലാകട്ടെ, ഏഷ്യാനെറ്റിനെ താറടിക്കാൻ കിട്ടുന്ന ഒരവസരവും സൈബർ പോരാളികൾ പാഴാക്കാറുമില്ല.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ സത്യപ്രതിജ്ഞയുടെ ലൈവ് വീഡിയോ ഷെയർ ചെയ്തതല്ലാതെ ഏഷ്യാനെറ്റിന്റെ ഉടമയ്ക്ക് വിശേഷാൽ ്അഭിനന്ദനങ്ങൾ ഒന്നുമില്ല. സംസ്ഥാന നേതൃത്വത്തോട് അകൽച്ചയിലായ ശോഭ സുരേന്ദ്രനാകട്ടെ അഭിനന്ദനം ചൊരിയുകയും ചെയ്തു. ഏതായാലും, വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദം, സംസ്ഥാന ബിജെപിയെ അത്ര സന്തോഷിപ്പിക്കുന്നില്ല എന്നും നേതാക്കളുടെയും അണികളുടെയും പ്രതികരണം സൂചിപ്പിക്കുന്നു. കർണാടകത്തിലെ പ്രതിനിധിയായാണ് രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തത് എന്നത് മാത്രമാണ് ആശ്വാസ വാക്യം. പുതുച്ചേരിയിലെ ഇൻ ചാർജായിരുന്ന രാജീവിന്റെ മികവിലാണ്, അവിടെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കിയതും, തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുത്തതും. ഇതിനുള്ള സമ്മാനം കൂടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദം.
ചില കമന്റുകൾ ഇങ്ങനെ:
ചേച്ചിയോ, സുരേഷ് ഏട്ടൻ ഓ ആയിരുന്നു എങ്കിൽ കുറച്ചു ഫലം കൂടി ഉണ്ടായിരുന്നു. ഇദ്ദേഹം ആയതു കൊണ്ട് യാധൊരു ഫലം ഉണ്ടാകു എന്ന് തോന്നുന്നില്ല. സാധാരണ പ്രവർത്തകർക്ക് സന്തോഷം നൽകാൻ സാധ്യത ഇല്ല. കുറഞ്ഞ പക്ഷം കയോ, ജേക്കബ് തോമസ്, പി കെ കൃഷ്ണ ദാസ് ഇവരിൽ ആരെങ്കിലും സഹമന്ത്രി ആകാമായിരുന്നു
ഇയാൾക് മന്ത്രി സ്ഥാനം കൊടുത്തതിൽ ഒരു ന്യായീകരണവുമില്ല. ഇത് കേരളത്തിലെ ആഖജ പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനേ സാധിക്കുകയുള്ളൂ ഇതെന്തൊരു വിരോധാഭാസം. ഇവിടുത്തെ നേതാക്കന്മാരൊക്കെ ഉറങ്ങുകയാണോ അതോ ഇവർക്ക് കേന്ദ്രത്തിൽ ഒരു സ്വാധീനവും ചെലുത്താൻ ഉള്ള കഴിവില്ലെന്നോ., കേരളത്തിലെ പാർട്ടിക്കാർ ഏഷ്യാനെറ്റ് എന്ന ചാനലിനെ മാസങ്ങളായി ബഹിഷ്ക്കരിക്കുകയാണ് അപ്പോൾ ആണ് അതിന്റെ മുതലാളിയെ തന്നെ മന്ത്രിസഭയിൽ എടുത്തിരിക്കുന്നത് ചുമ്മാതെയല്ല ഇവിടെ താഴത്തേക്ക് തന്നെ വളരുന്നത്. ഇതൊക്കെ ആര് കേൾക്കാൻ
അയാൾ സ്വന്തം കഴിവുകൊണ്ട് കർണാടകയിലും പോണ്ടിച്ചേരിയിലും ബിജെപിയെ വളർത്തി.സ്വന്തം ചാനൽ ആയ റിപ്പബ്ലിക് t v, ഏഷ്യാനെറ്റ് സുവർണ്ണ എന്നിവ കൊണ്ട് ഇവിടെയുള്ള കമ്മ്യൂണിസ്റ്റ് ജിഹാദി ത്രിവ്രവാദികളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിച്ചു..പക്ഷെ ഒന്നിനും കൊള്ളാത്ത ജിഹാദികളുടെയും കമ്മ്യൂണിസ്റ്റ് മദാമ്മകോൺഗ്രസ്സ് കാരുടെയും തെറിവിളികൾ ഒരു ദിവസം പോലും കേട്ടിലെങ്കിൽ ഉറക്കം വരാത്ത കേരള ബിജെപി നേതാക്കളെ അകറ്റി നിർത്തി..
K സുരേന്ദ്രൻ കേരളത്തിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഏതൊരു വാർത്ത സമ്മേളനത്തിലും ഏഷ്യാനെറ്റിനെ പേരെടുത്തു പറഞ്ഞു വിമർശിക്കാറുണ്ട് സുരേന്ദ്രന് ചെക്കിട്ടതു ഒരു അടി കിട്ടിയതുകൊണ്ടാണ് ശോഭ ചേച്ചി രാജീവ് ചന്ദ്രശേഖരനെ അഭിനന്ദിച്ചത് ആ അഭിനന്ദനങൾ സുരേന്ദ്രന് ഒരു അടിയാണ് v മുരളീധരനും ശോഭയും സുരേന്ദ്രൻ പക്ഷവും തമ്മിൽ അത്ര അടുപ്പം ആണല്ലോ സുരേന്ദ്രനെ ചൊടിപ്പിച്ചു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ വിട്ടു നിന്ന ശോഭ നിയമ സഭാ സീറ്റിൽ ബിജെപി യുടെ ഭാഷയിൽ പറഞ്ഞാൽ A ക്ലാസ്സ് സീറ്റിൽ കഴക്കൂട്ടത്തു മോദി അമിത്ഷാ ശുപാർശ ആയി വന്നത് അനുസരിച്ചേ തീരു ആ ഗതികേട് സുരേന്ദ്രന് ഉണ്ടായിരുന്നു ശോഭയ്ക്ക് ഇവർ മുഖേന ഡൽഹിയിൽ നല്ല പിടിയാണ് മഞ്ചേശ്വരത്തു നിന്നും നോക്കിയാൽ കർണ്ണാടക കാണാം സുരേന്ദ്രന് മഞ്ചേശ്വരവുമായി ഉള്ള ബന്ധം ബിജെപി ക്കാർക്ക് അറിയാമല്ലോ മംഗലാപുരം വഴിയാണ് കുഴൽ വന്നതും പക്ഷെ ചോർന്നുപോയത് ബിജെപി യെ ചൊടിപ്പിച്ചു ഒന്നോ രണ്ടോ പേര് മാത്രം കഴിച്ചു
മറുനാടന് മലയാളി ബ്യൂറോ