- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കിട്ടപ്പാറ കേസ് സിബിഐക്ക് വിടണം; തെളിവു നൽകാൻ താൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ; വി എസ് സ്വന്തം കുടുംബത്തിലെ അഴിമതി ആദ്യം അവസാനിപ്പിക്കട്ടെ; 'കേരളാ പൊലീസിൽ തെളിവുകൾ തേച്ചുമാച്ചു കളയുന്ന സംഘം പ്രവർത്തിക്കുന്നു'
ആലപ്പുഴ: കേരളാ പൊലീസിൽ തെളിവുകൾ തേച്ചുമാച്ചു കളയുന്ന വിദഗ്ദ സംഘം പ്രവർത്തിക്കുന്നതായി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. ആഭ്യന്തര മന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് മന്ത്രി മാണിയെ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തേണ്ടിവന്നതെന്നും ശോഭാ സുരേന്ദ്രൻ മറു
ആലപ്പുഴ: കേരളാ പൊലീസിൽ തെളിവുകൾ തേച്ചുമാച്ചു കളയുന്ന വിദഗ്ദ സംഘം പ്രവർത്തിക്കുന്നതായി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. ആഭ്യന്തര മന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് മന്ത്രി മാണിയെ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തേണ്ടിവന്നതെന്നും ശോഭാ സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
എളമരം കരീമിനെ ഒഴിവാക്കി ചക്കിട്ടപാറ കേസ് എഴുതി തള്ളാൻ പൊലീസ് നീക്കം നടത്തുമ്പോൾ ഇതിനു പിന്നിൽ മുന്നണികളുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തുവരുന്നത്. കരീമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളപ്പോൾ കേസ് തുടരാമെന്ന നിയമോപദേശത്തെയാണ് മറിക്കടന്ന് പൊലീസ് കേസ് ഒതുക്കുന്നത്. പണം നൽകിയവരും എത്തിച്ചവരും തെളിവ് നൽകാൻ തയ്യാറാകുമ്പോൾ പൊലീസ് അതിനെ കണ്ടില്ലെന്നു നടിക്കുന്നു. ആലപ്പുഴ പ്രസ് ക്ലബ്് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ശോഭ മറുനാടൻ മലയാളിയുമായി സംസാരിച്ചത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ധാർമ്മികതയുണ്ടെങ്കിൽ കേസ് സിബിഐക്ക് വിടണം. ബിജെപി കരീമിനെതിരെ ശക്തമായ തെളിവുകൾ നൽകാൻ തയ്യാറാണ്. കേരളാ പൊലീസിനെ വിശ്വാസമില്ലത്തതുക്കൊണ്ടുതന്നെ കേരളത്തിലെ മൂന്ന് നേതാക്കന്മാർക്കെതിരെ സാമ്പത്തിക അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ താൻ പരാതി നൽകിയിട്ടുണ്ട്. ഒരു മുൻകേന്ദ്ര മന്ത്രിയായ കോൺഗ്രസ് നേതാവിനും മറ്റൊരു ലീഗ് നേതാവിനും എളമരം കരീമിനും എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. കരീം കേസിൽ ഉൾപ്പെട്ടിട്ടുള്ളതുക്കൊണ്ടാണ് പേര് വ്യക്തമാക്കിയത്.
മറ്റുള്ളവർ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ബാർ കോഴകേസിൽ കെ എം മാണി കുടങ്ങുമെന്നു കണ്ടപ്പോഴാണ് വെള്ളാപ്പള്ളിക്കെതിരെ സർക്കാർ തിരിഞ്ഞത്. യുഡിഎഫിൽ അടിമുടി അപമാനിതരായ എത്രയോപേർ സ്വൈര്യവിഹാരം നടത്തുന്നു. ഇതെല്ലാംകണ്ടില്ലെന്ന് നടച്ചി വെള്ളാപള്ളിയെ ക്രൂശിക്കാൻ ശ്രമിക്കുന്നു. വെള്ളാപ്പള്ളിയുമായി സഹകരിക്കുന്നതിൽ സംസ്ഥാന ബിജെപിയിൽ രണ്ടഭിപ്രായം ഇല്ലെന്നും അവർ പറഞ്ഞു.
തദ്ദേശ പോരിൽ അഭിമാനാർഹമായ വിജയം ബിജെപി നേടും. വി എസ് അഴിമതിക്കെതിരെ പോരാട്ടം നടത്തുമ്പോൾ സ്വന്തം വീട്ടിലെ അഴിമതി അവസാനിപ്പിക്കാൻ കഴിയുന്നില്ല. കുടുംബത്തിലെ അഴിമതി നിർമ്മാർജനം ചെയ്തശേഷം നാട്ടുക്കാരെ നന്നാക്കിയാൽ മതി. ധാർമ്മികത ഉണ്ടെങ്കിൽ മകനെ അറസ്റ്റുചെയ്യാൻ വി എസ് ആവശ്യപ്പെടണം. ലീഗ് പാർട്ടി ഒരു മതരാജ്യവാദ പാർട്ടിയാണ്. ഇതിനെ വർഗീയമല്ലെന്ന് എങ്ങനെയാണ് ചിത്രീകരിക്കുന്നത്. ലീഗും സി പി എമ്മും തമ്മിൽ രഹസ്യ അജണ്ടയാണ് പലയിടങ്ങളിലും ഉണ്ടാക്കിയിട്ടുള്ളതെന്നും അവർ കുറ്റപ്പെടുത്തി.