- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറശിനിക്കടവ് മുത്തപ്പന് കൊടുക്കുന്ന പൂജാദ്രവ്യങ്ങളല്ല, ഗുരുവായൂരപ്പന് കൊടുക്കുന്നത്; ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തിൽ പോകുന്നത്; ശബരിമലയിൽ പോകണോ എന്നു തീരുമാനിക്കേണ്ടത് അവരാണ്; ടൂറിസ്റ്റ് സ്ഥലം പോലെ ശബരിമല വന്ന് കണ്ടുപോകുമെന്ന് വിശ്വസിക്കുന്നില്ല; സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അന്തിമായി കാണുന്നില്ല: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിൽ പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന അനുമതി നൽകിയ സുപ്രീം കോടതി വിധിയെ പിന്തുണക്കാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സുപ്രീം കോടതിയുടേതായി പുറത്തുവന്ന വിധിയെ അന്തിമായി കണക്കാക്കാൻ ആവില്ലെന്നും വിധിന്യായത്തിന്റെ പൂർണരൂപം പുറത്തുവരണമെന്നും ശോഭ പ്രതികരിച്ചു. ഓരോ ക്ഷേത്രാചാരവും വ്യത്യസ്തമാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തിൽ പോകുന്നത്. സുപ്രീംകോടതി വിധി പ്രകാരം അവരാണ് ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത്. അവർ കോടതി വിധി പ്രകാരം നീങ്ങുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആചാരപ്രകാരമാണ് അവർ മുന്നോട്ടുപോവുക. അവർക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ലെന്നും ശോഭ മറുനാടൻ മലയാളിയോട് പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ: ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ ഇപ്പോൾ പുറത്തുവന്ന സുപ്രീം കോടതി വിധി അവസാനത്തെ വിധിയായി കാണുന്നില്ല. വിധിന്യായത്തിന്റെ മുഴുവൻ കോപ്പിയും പുറത്തുവന്നിട്ടില്ല. ആ വിധിന്യായത്
തിരുവനന്തപുരം: ശബരിമലയിൽ പ്രായവ്യത്യാസം ഇല്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന അനുമതി നൽകിയ സുപ്രീം കോടതി വിധിയെ പിന്തുണക്കാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സുപ്രീം കോടതിയുടേതായി പുറത്തുവന്ന വിധിയെ അന്തിമായി കണക്കാക്കാൻ ആവില്ലെന്നും വിധിന്യായത്തിന്റെ പൂർണരൂപം പുറത്തുവരണമെന്നും ശോഭ പ്രതികരിച്ചു. ഓരോ ക്ഷേത്രാചാരവും വ്യത്യസ്തമാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തിൽ പോകുന്നത്. സുപ്രീംകോടതി വിധി പ്രകാരം അവരാണ് ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത്. അവർ കോടതി വിധി പ്രകാരം നീങ്ങുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ആചാരപ്രകാരമാണ് അവർ മുന്നോട്ടുപോവുക. അവർക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ലെന്നും ശോഭ മറുനാടൻ മലയാളിയോട് പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ:
ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ ഇപ്പോൾ പുറത്തുവന്ന സുപ്രീം കോടതി വിധി അവസാനത്തെ വിധിയായി കാണുന്നില്ല. വിധിന്യായത്തിന്റെ മുഴുവൻ കോപ്പിയും പുറത്തുവന്നിട്ടില്ല. ആ വിധിന്യായത്തിൽ തന്നെ വനിതാ ജഡ്ജ് വിരുദ്ധമായ അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് പുനപരിശോധനാഹർജി കൊടുക്കാൻ സാധിക്കും. കോടതിക്കും മുമ്പ് രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ശബരിമലയും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. നൂറ്റാണ്ടുകൾ പഴക്കമുള്ള അനുഷ്ഠാനങ്ങളെ മാറ്റുന്നതാണിപ്പോൾ. ആചാര അനുഷ്ഠാനങ്ങൾ കോടതി ഇടപെടേണ്ടതില്ല എന്ന് വിധിന്യായത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.
പറശിനിക്കടവ് മുത്തപ്പന് കൊടുക്കുന്ന പൂജാദ്രവ്യങ്ങളല്ല, ഗുരുവായൂരപ്പന് കൊടുക്കുന്നത്. അത് ആ ക്ഷേത്രത്തിന്റെ അനുഷ്ഠാന നടപടിക്രമങ്ങളുടെ ഭാഗമായി കൊടുക്കുന്നതാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാര അനുഷ്ഠാന ക്രമങ്ങളുണ്ട്. ഭക്തരായിട്ടുള്ള സ്ത്രീകൾ പോലും നിലവിലെ സാഹചര്യം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. ഭക്തിയുള്ള സ്ത്രീകളാണ് അമ്പലത്തിൽ പോകുന്നത്. അവരാണ് തീരുമാനിക്കുന്നത്, ഏത് ആചാരപ്രകാരമാണ് ക്ഷേത്രത്തിൽ പോകേണ്ടതെന്ന്. അവർ കോടതി വിധി പ്രകാരം നീങ്ങുമെന്ന് വിശ്വസിക്കുന്നില്ല. ആചാരപ്രകാരമാണ് അവർ മുന്നോട്ടുപോവുക. അവർക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ല.
സ്ത്രീ-പുരുഷ സമത്വത്തെ ഉദാഹരിച്ചുകൊണ്ടാണ് വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ക്ഷേത്ര അനുഷ്ഠാനങ്ങൾ പാലിക്കാനേ ഭക്തരായ സ്ത്രീകൾ തയ്യാറാകൂ. ഇപ്പോഴത്തെ വിധിക്ക് കാരണക്കാരിയായ തൃപ്തി ദേശായിയെ തടയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിസും ഈ വിധിന്യായം അന്തിമമല്ല. ഫൈനലായിട്ടുള്ള വിധിന്യായത്തിന് എല്ലാവരും കാത്തിരിക്കുകയാണ്. ടൂറിസ്റ്റ് സ്ഥലം പോലെ ശബരിമല വന്നിട്ട് കണ്ടുപോകാമെന്ന് ആരും കരുതുമെന്ന് വിശ്വസിക്കുന്നില്ല. തൃപ്തി ദേശായിക്ക് ശബരിമല അയ്യപ്പനെ കാണേണ്ട ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല.