- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് അന്താരാഷ്ട്ര വടംവലി മത്സരം: താമ്പാ ടസ്കേഴ്സിന് ഉജ്ജ്വലവിജയം
നോർത്ത് അമേരിക്കൻ മലയാളി കായിക ചരിത്രത്തിൽ പുതിയൊരി അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 6-ാമത് അന്തർദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോൾ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്സ് നെടിയകാലായിൽ മാണി മെമോറിയൽ എവർറോളിങ് ട്രോഫിയും ജോയി നെടിയകാല സ്പോൺസർ ചെയ്ത 5001 ഡോളറും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങൾക്കാണ് ഷിക്കാഗോ സെന്റ് മേരീസ് മൈതാനം സാക്ഷ്യം വഹിച്ചത്. രണ്ടാം സ്ഥാനം ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമോറിയൽ എവർറോളിങ് ട്രോഫിയും കുവൈറ്റ് കെ.കെ.ബി. ടീം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം സാബു പടിഞ്ഞാറേൽ സ്പോൺസർ ചെയ്ത 2001 ഡോളറും ജോർജ്ജ് പടിഞ്ഞാറേൽ മെമോറിയൽ എവർറോളിങ് ട്രോഫിയും കാനഡ ഗ്ലാഡിയേറ്റേഴ്സ് കരസ്ഥമാക്കി. നാലാം സ്ഥാനം ഷിക്കാഗോ മംഗല്യ ജൂവല്ലേഴ്സ് സ്പോൺസർ ചെയ്ത 1001 ഡോളറും എവർറോളിങ് ട്രോഫിയും ന്യൂയോർക്ക് കിങ് കോബ്സ് കരസ്ഥമാക്കി. ടൂർണമെന്റ് എം
നോർത്ത് അമേരിക്കൻ മലയാളി കായിക ചരിത്രത്തിൽ പുതിയൊരി അദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 6-ാമത് അന്തർദേശീയ വടംവലി മത്സരത്തിന് തിരശ്ശീല വീഴുമ്പോൾ 2016, 2017 ലെ ചാമ്പ്യന്മാരായ കുവൈറ്റ് കെ.കെ.ബി. ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തറപറ്റിച്ചുകൊണ്ട് താമ്പാ ടസ്‌ക്കേഴ്സ് നെടിയകാലായിൽ മാണി മെമോറിയൽ എവർറോളിങ് ട്രോഫിയും ജോയി നെടിയകാല സ്പോൺസർ ചെയ്ത 5001 ഡോളറും കരസ്ഥമാക്കിയ അവിസ്മരണീയ നിമിഷങ്ങൾക്കാണ് ഷിക്കാഗോ സെന്റ് മേരീസ് മൈതാനം സാക്ഷ്യം വഹിച്ചത്.
രണ്ടാം സ്ഥാനം ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമോറിയൽ എവർറോളിങ് ട്രോഫിയും കുവൈറ്റ് കെ.കെ.ബി. ടീം കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം സാബു പടിഞ്ഞാറേൽ സ്പോൺസർ ചെയ്ത 2001 ഡോളറും ജോർജ്ജ് പടിഞ്ഞാറേൽ മെമോറിയൽ എവർറോളിങ് ട്രോഫിയും കാനഡ ഗ്ലാഡിയേറ്റേഴ്സ് കരസ്ഥമാക്കി. നാലാം സ്ഥാനം ഷിക്കാഗോ മംഗല്യ ജൂവല്ലേഴ്സ് സ്പോൺസർ ചെയ്ത 1001 ഡോളറും എവർറോളിങ് ട്രോഫിയും ന്യൂയോർക്ക് കിങ് കോബ്സ് കരസ്ഥമാക്കി. ടൂർണമെന്റ് എം വിപി. യായി താമ്പാ ടസ്‌കേഴ്സിന്റെ ജയിൻ മൂലക്കാട്ട്, ബെസ്റ്റ് ഫ്രണ്ട് ആയി കുവൈറ്റ് കെ.കെ.ബി. യുടെ സമദ്, ബെസ്റ്റ് ബാക്കായി കാനഡ ഗ്ലാഡിയേറ്റേഴ്സിന്റെ ശരത്ത്, ബെസ്റ്റ് ടീം ആയി കാനഡ ഗ്ലാഡിയേറ്റേഴ്സിനെയും തെരഞ്ഞെടുത്തു.
ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത് മോർട്ടൻഗ്രോവ് മേയർ ങൃ. ഉമി ഉശാമൃശമ ആണ്. തുടർന്നു നടന്ന ഓണാഘോഷവും പൊതുയോഗവും സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ബിൻസ് ചേത്തല ഉദ്ഘാടനം ചെയ്തു. നാട്ടിൽ പോലും കാണാൻ കഴിയാത്ത വമ്പിച്ച ജനാവലി പങ്കെടുത്ത വടംവലി മത്സരവും ഓണാഘോഷവും ചെണ്ടമേളങ്ങളും ഒക്കെ മലയാളികളുടെ ഗൃഹാതുര സ്മരണകളെ ഉണർത്തുവാൻ പര്യാപ്തമാണെന്ന് ബിൻസച്ചൻ പറഞ്ഞു.
തുടർന്ന് പ്രസിഡന്റ് അലക്സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി സ്വാഗതവും, സെക്രട്ടറി ജോസ് മണക്കാട്ട് ആശംസയും, ട്രഷറർ മാനി കരികുളം കൃതജ്ഞതയും പറഞ്ഞു. വടംവലി കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ വടംവലി വിജയികളെ പ്രഖ്യാപിച്ചു. വളരെ ചിട്ടയോടും കൃത്യനിഷ്ഠയോടെയും നടത്തിയ ഈ പരിപാടിക്ക് സോഷ്യൽ ക്ലബ്ബ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ഇതിന്റെ വിജയം എന്ന് പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ പറഞ്ഞു.
ഈ പരിപാടി വിജയിപ്പിക്കാൻ സഹായിച്ച കെ.വി. ടി.വി., ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടി.വി., ഫാൻസി വീഡിയോ, സംഗമം പത്രം, കേരള എക്സ്പ്രസ്സ്, ജോയിച്ചൻ പുതുകുളം, ക്നാനായ വോയ്സ്, ഫോട്ടോഗ്രാഫർ മോനു വർഗ്ഗീസ്, റഫറിമാരായ ജോസ് ഇടിയാലി, നിണൽ മുണ്ടപ്ലാക്കൽ, കമന്റേറ്റേഴ്സ് ആയ സജി പൂതൃക്കയിൽ, റൊണാൾഡ് പൂക്കുമ്പേൽ, സ്വാദിഷ്ടമായ ഓണസദ്യയൊരക്കിയ മലബാർ കാറ്ററിങ് തുടങ്ങി എല്ലാവരോടും നന്ദി സംഘാടകസമിതി അറിയിച്ചു.
കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ഷിക്കാഗോയിലെയും നോർത്ത് അമേരിക്കയിലെയും എല്ലാ വടംവലി ആരാധകർക്കും, ലോകമെമ്പാടും തത്സമയം കെ.വി. ടി.വി. യിലൂടെ കണ്ട എല്ലാ പ്രേക്ഷകർക്കും, മത്സരം നടത്തുന്നതിനായി ഈ മൈതാനം തന്ന സെന്റ് മേരീസ് ചർച്ചിനും, ഈ ടൂർണമെന്റിന്റെ മെഗാ സ്പോൺസറായ പേരന്റ് പെട്രോളിയത്തിനും, ഞങ്ങളെ സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും, ഷിക്കാഗോയിലെ മറ്റ് മലയാളി ക്ലബ്ബുകൾക്കും, മേയർ ഡാൻ ഡിമരിയയ്ക്കും, ഔട്ട് സ്റ്റാന്റിങ് പെർഫോമൻസ് കാഴ്ചവച്ച ഫസ്റ്റ് എയ്ഡ് കമ്മിറ്റി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരോടും അതിനുമപ്പുറം ഇത് വൻ വിജയമാക്കിത്തീർത്ത സോഷ്യൽ ക്ലബ്ബിലെ എല്ലാ മെമ്പർമാരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.