മുംബൈ: സണ്ണി ലിയോൺ ഒരു കുഞ്ഞിനെ ദത്തെടുത്തത് ഏതാനും ദിവസം മുമ്പാണ്. ഇക്കാര്യം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. എന്നാൽ, തന്റെയും ഭർത്താവ് ഡാനിയേൽ വെബറിന്റെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തി എന്നു പറഞ്ഞു കൊണ്ടാണ് സണ്ണി സന്തോഷപൂർവം ഇക്കാര്യം അറിയിച്ചത്.

മഹാരാഷ്ടയിലെ ലാഥൂരിൽ നിന്ന് സണ്ണി ഒരു കുഞ്ഞിനെ ദത്തെടുത്തു. രണ്ട് വർഷം മുമ്പ് ഒരു അനാഥാലയത്തിൽ സന്ദർശനം നടത്തിയപ്പോഴാണ് ഇവർ കുഞ്ഞിനെ ദത്തെടുക്കാൻ അപേക്ഷ നൽകിയത്. 21 മാസം മാത്രം പ്രായമുള്ള ആ പെൺകുഞ്ഞിനെ നിഷ കൗർ വെബ്ബർ എന്ന് സണ്ണിയും ഭർത്താവും സ്‌നേഹത്തോടെ വിളിച്ചു.

സണ്ണിയുടെ തീരുമാനത്തെ വളരെ ആവേശത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികളും ആരാധകരും വരവേറ്റത്. കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചപ്പോൾ പലരും ആശംസയായെത്തി. എന്നാൽ, സണ്ണിയുടെ ദത്തെടുക്കൽ വർണ വെറിയന്മാർക്ക് ദഹിച്ച മട്ടില്ല. ചിലർ വളരെ മോശമായാണ് ഇതിനോട് പ്രതികരിച്ചത്. മുൻ പോൺസ്റ്റാറായതിൽ സണ്ണിക്ക് കുഞ്ഞിനെ ദത്തെടുക്കാൻ അവകാശമില്ലെന്നാണ് പലരുടെയും വാദം. കുഞ്ഞിനെ സണ്ണി വഴിതെറ്റിക്കുമെന്നും അവർ വിധി എഴുതുന്നു.

സണ്ണിയല്ല ചിലർക്ക് പ്രശ്‌നം, വെളുത്ത നിറമുള്ള സണ്ണി കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതാണ് വർണവെറി ഭ്രാന്തു പിടിപ്പിച്ചവരെ ചൊടിപ്പിച്ചത്. 'അവളെ ഉപേക്ഷിക്കൂ, സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളുമായി അവർ രംഗത്തെത്തി.