- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
"സൂക്ഷിക്കുക ഇവിടെ സുകുമാരൻ നായർ" ഉണ്ട്! പെരുന്ന പോപ്പിന്റെ 'കോപവും' 'മോദി ഗോപിയുടെ' പൊട്ടിയ ഹൃദയവും സോഷ്യൽ മീഡിയ ആഘോഷമാക്കി; രക്ഷപെട്ടത് മേഘ്നയുടെ കണ്ണെഴുത്തും രഞ്ജിനി ഹരിദാസിന്റെ നായ പ്രേമവും
ഇരയെ നോക്കി ഇരിക്കുന്ന സിംഹത്തെപ്പോലെയാണ് സോഷ്യൽ മീഡിയ. ഒരായിരം വാക്കുകളേക്കാൾ ശക്തിയുള്ള ട്രോളിംഗുമായി അവർ രംഗത്തിറങ്ങും. ഒരോ ദിവസവും അവർക്ക് ഇരകൾ വേണം. ഒരു കയ്യബദ്ധം അല്ലെങ്കിൽ ഒരു നാക്കുളുക്ക് ഒരു ദിവസത്തെ ആഘോഷത്തിലേക്ക് പെട്ടന്നായിരിക്കും വഴി തുറക്കുക. ചാനലുകളും പത്രങ്ങളും അത് വാർത്തയാക്കാൻ കൂടി തുടങ്ങിയതോടെ ട്രോളിങ് മ
ഇരയെ നോക്കി ഇരിക്കുന്ന സിംഹത്തെപ്പോലെയാണ് സോഷ്യൽ മീഡിയ. ഒരായിരം വാക്കുകളേക്കാൾ ശക്തിയുള്ള ട്രോളിംഗുമായി അവർ രംഗത്തിറങ്ങും. ഒരോ ദിവസവും അവർക്ക് ഇരകൾ വേണം. ഒരു കയ്യബദ്ധം അല്ലെങ്കിൽ ഒരു നാക്കുളുക്ക് ഒരു ദിവസത്തെ ആഘോഷത്തിലേക്ക് പെട്ടന്നായിരിക്കും വഴി തുറക്കുക.
ചാനലുകളും പത്രങ്ങളും അത് വാർത്തയാക്കാൻ കൂടി തുടങ്ങിയതോടെ ട്രോളിങ് മലയാളിയുടെ സ്വന്തമായി മാറി. അരുവിക്കരയിൽ എത്തിയ ചന്ദനമഴ താരം മേഘ്‌നയും നായപിടുത്തത്തിന്റെ പേരിൽ കലാപം ഉണ്ടാക്കിയ രഞ്ജിനി ഹരിദാസും കത്തിക്കയറുന്നതിനിടയിലാണ് പെട്ടെന്ന് സുകുമാരൻ നായരുടെ പ്രകടനം ഉണ്ടായത്. ഇന്നലെ സോഷ്യൽ മീഡിയായിൽ നിറഞ്ഞ് നിന്നത് ഇത് മാത്രമായിരിന്നു.
ഇന്നലെ രാവിലെയായിരുന്നു വിവാദ സംഭവം. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് കടന്നുവന്നത്. ഇതോടെയാണ് സുകുമാരൻ നായർ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് സംസാരിച്ചത്. 'താങ്കളെ ഞങ്ങൾക്ക് ഇഷ്ടമല്ല. ഇതിനകത്തേക്ക് പ്രവേശിക്കാൻ പാടില്ല ബജറ്റ് സമ്മേളന ഹാളിന് അടുത്തെ ത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ പറഞ്ഞു. ഇതിനിടെ നൂറുക്കണക്കിന് വരുന്ന പ്രതിനിധി സഭാംഗങ്ങളോട് ഞാൻ ചെയ്തത് ശരിയല്ലേയെന്ന് സുകുമാരൻ നായർ ചോദിച്ചു. ശരിയാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കുകയും ചെയ്തു.
താങ്കൾ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണ്. ഈ സമയത്ത് ഇവിടെ വന്ന് വിവാദമുണ്ടാക്കാൻ നോക്കരുത്. ഇവിടെ ഷോ കാണിക്കാൻ ആരെയും അനുവദിക്കില്ല. വിവാദങ്ങളോട് എൻ.എസ്.എസിന് താത്പര്യമില്ല. ബജറ്റ് സമ്മേളനം നടക്കുകയാണ്. താങ്കൾ പോകണം എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. പിന്നീടും സുകുമാരൻ നായരുടെ ഭാഗത്തു നിന്നും അധിക്ഷേപം തുടർന്നു. നായരാണെന്ന് അഭിമാനിക്കുയാണെങ്കിൽ ഇതുവരെ ഇതൊന്നും കണ്ടില്ലേല്ലാ. പണ്ട് ഇവിടെ നാദിർഷയുടെ ഗാനമേള നടന്നപ്പോൾ അത് കണ്ട് മടങ്ങിപ്പോവുകയായിരുന്നു. അന്ന് ഈ ആവേശമൊന്നുമുണ്ടായില്ലല്ലോയെന്നും സുകുമാരൻ നായർ സുരേഷ് ഗോപിയോട് ചോദിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് പരിഹാസവുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ജി സുകുമാരൻ നായരെയും സുരേഷ് ഗോപിയെയും കണക്കറ്റു പരിഹസിച്ചാണ് നവമാദ്ധ്യമങ്ങൾ ആഞ്ഞടിച്ചത്.
സോഷ്യൽ മീഡിയയിൽ ഒരു വിരുതൻ കുറിച്ച സാങ്കൽപിക സംഭാഷണം ഇങ്ങനെ: 'ചങ്ങനാശേരിയിലെ ആ വലിയ ഹാൾ ..ബജറ്റാണ് ജീവിതത്തിലെ ഏറ്റവും വലുത് എന്ന് കരുതി നടക്കുന്ന സെക്രട്ടറി,ഇലക്ഷൻ വർക്കും യോഗയുമായി നടക്കുന്ന പാർട്ടി...ആകെ ഉണ്ടായിരുന്ന കൂട്ടുകാർ തിരുവനന്തപുരം നായർ ലോബിയായിരുന്നു....'
' അപ്പൊ ബിജെപി ക്കാരാരും ഉണ്ടായിരുന്നില്ലേ ?? '
'ഇല്ല , ചങ്ങനാശേരിയിലെ ആ വലിയ ഹാളിൽ ആ മനുഷ്യ സ്‌നേഹി ഒറ്റക്കായിരുന്നു ..'
' ഏത് മനുഷ്യ സ്‌നേഹിയാ ചേട്ടാ ... '
' നീ മിണ്ടായിരി യെർക്കാ ... പ്ലീസ് '
'അസതോമ ജ്യോതിര്ഗംയാ , തമസോമ സദ്ഗമായൗ മൃത്യോമ അമൃതം ഗമയ
എന്റെ ലോബി കൂട്ടുകാര് എന്നോട് ചോദിച്ചു ... 'തകര്ന്നു പോയി.... എന്റെ ഹൃദയം ' ' പോകും പോകും '
ബജറ്റ് സമ്മേളനത്തെ സുകുമാരൻ നായർ കാണുന്നത് എങ്ങനെ എന്നതിനെ പരിഹസിച്ചും പോസ്റ്റുകൾ രംഗപ്രവേശം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും എൻഎസ്എസ് ആസ്ഥാനത്തെ സംഭവത്തെ സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്. സുകുമാരൻ നായരെയും സുരേഷ് ഗോപിയെയും ബിജെപിയെയും പരിഹസിച്ചാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
ഇതുനിന്റെ ബിജെപി ഓഫീസ് അല്ലെടാ, എൻഎസ്എസ് ഓഫീസാ എന്ന ആക്രോശത്തിനു പിന്നാലെ ഹൃദയം പൊട്ടിപ്പോകുന്ന സുരേഷ് ഗോപിയെയും സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്.
എന്തായാലും ഓരോ ദിവസവും പുതിയ പുതിയ ഇരകളെയാണ് സോഷ്യൽ മീഡിയക്കു ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ അവതാരകയായ രഞ്ജിനി ഹരിദാസിനെ നായ പ്രേമത്തിന്റെ പേരിലും സീരിയൽ താരം മേഘ്‌നയെ അരുവിക്കര പ്രസംഗത്തിന്റെ പേരിലും കളിയാക്കിയ സൈബർ ലോകം അടുത്ത മണ്ടത്തരം ആരുടേതെന്നു കാതോർത്തിരിക്കുകയാണ്.