- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ ഉറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ എടുത്തു; കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്നു പരാതിയും നൽകി; ഫേസ്‌ബുക്കിൽ വിവരം പോസ്റ്റ് ചെയ്തതോടെ ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം
തിരുവനന്തപുരം: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയ കെ എം ബഷീറിനെതിരെയാണു വിമർശനം ഉയരുന്നത്. ജൂലൈ 31ന് എയർ ഇന്ത്യ സിഎംഡിക്ക് പരാതി അയച്ച കെ എം ബഷീർ സംഭവം ഫേസ്‌ബുക്കിൽ പോസ്റ്റ്ചെയ്തതോടെയാണു വിമർശനം ഉയർന്നത്. അതിനിടെ, എയർഹോസ്റ്റസ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബഷീറിനെതിരേ പരാതി നൽകുകയും ചെയ്തു. തനിക്കെതിരേ കേസെടുക്കാനാവില്ലെന്നും അതിനാൽ പൊലീസും എയർഹോസ്റ്റസും കുടുങ്ങുമെന്നാണ് ബഷീർ പോസ്റ്റിൽ പറയുന്നത്. നിയമപരമായി നേരിടാൻ തയാറാണെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം സ്ഥാപകനും ചെയർമാനുമായ ബഷീർ പറയുന്നു. ബഷീറിന്റെ പോസ്റ്റ് ഇങ്ങനെ: ഡ്യൂട്ടിയിൽ കിടന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ഏതാനുംദിവസം മുമ്പ് എയർ ഇന്ത്യയുടെ CMD ക്ക് അയച്ചുകൊടുത്തിരുന്നു.എയർ ഇന്ത്യ സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തു.അതിനിടയിൽ വീഡിയോ എടുത്തതിനെതിരായി ബന്ധപ്പെട്ട എയർ
തിരുവനന്തപുരം: വിമാനത്തിൽ ഇരുന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച ഗൾഫ് മലയാളിക്കു സോഷ്യൽ മീഡിയയുടെ വിമർശനം. ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ചിത്രീകരിച്ച് എയർഇന്ത്യക്കു പരാതി നൽകിയ കെ എം ബഷീറിനെതിരെയാണു വിമർശനം ഉയരുന്നത്.
ജൂലൈ 31ന് എയർ ഇന്ത്യ സിഎംഡിക്ക് പരാതി അയച്ച കെ എം ബഷീർ സംഭവം ഫേസ്‌ബുക്കിൽ പോസ്റ്റ്ചെയ്തതോടെയാണു വിമർശനം ഉയർന്നത്. അതിനിടെ, എയർഹോസ്റ്റസ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബഷീറിനെതിരേ പരാതി നൽകുകയും ചെയ്തു.
തനിക്കെതിരേ കേസെടുക്കാനാവില്ലെന്നും അതിനാൽ പൊലീസും എയർഹോസ്റ്റസും കുടുങ്ങുമെന്നാണ് ബഷീർ പോസ്റ്റിൽ പറയുന്നത്. നിയമപരമായി നേരിടാൻ തയാറാണെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം സ്ഥാപകനും ചെയർമാനുമായ ബഷീർ പറയുന്നു.
ബഷീറിന്റെ പോസ്റ്റ് ഇങ്ങനെ:
ഡ്യൂട്ടിയിൽ കിടന്നുറങ്ങുന്ന എയർ ഹോസ്റ്റസിന്റെ വീഡിയോ ഏതാനും
ദിവസം മുമ്പ് എയർ ഇന്ത്യയുടെ CMD ക്ക് അയച്ചുകൊടുത്തിരുന്നു.
എയർ ഇന്ത്യ സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിക്കുകയും ചെയ്തു.
അതിനിടയിൽ വീഡിയോ എടുത്തതിനെതിരായി ബന്ധപ്പെട്ട എയർ ഹോ
സ്റ്റസ് കോഴിക്കോട്ടെ നടക്കാവ് പൊലീസിൽ കേസ് കൊടുത്തു. വിമാനം
ഓടികൊണ്ടിരിക്കുന്ന 50,000 അടി ഉയരത്തിൽ നടന്ന സംഭവമായതിനാൽ
പൊലീസിന് കേസ്സെടുക്കാൻ അധികാരമില്ലെന്ന് എനിക്ക് നിയമോപദേശം
കിട്ടിയത്.. DGCA ക്ക് മാത്രമെ ഇത് സംബന്ധിച്ച് നിയമനടപടികൾ സ്വീകരി
ക്കുവാൻ കഴിയുകയുള്ളൂ.
കോഴിക്കോട് കമ്മീഷണരുടെ നിർദ്ദേശപ്രകാരം നടക്കാവ് പൊലീസ് കേസ്സെടു
ത്ത് FIR കരിപ്പൂർ സ്റ്റേഷനിലേക്കയച്ചുകൊടുത്തു. ഇവിടെ പൊലീസും, വിമാന
ത്തിൽ ഉറങ്ങിയ എയർ ഹോസ്റ്റസും പുലിവാൽ പിടിച്ചേക്കും.
കാരണങ്ങൾ
---------------------
1) വിമാനത്തിൽ ഉറങ്ങിയെന്ന് പരാതിയിൽ പറഞ്ഞതോടെ, അവർ ഉറങ്ങി
യെന്നത് വ്യക്തമായി തെളിഞ്ഞു.
2) അവർ ഉറങ്ങിയത് ഏറ്റവും പിറകിലുള്ള EXIT DOOR നും ബാത്ത്‌റൂമിന
ടുത്തുള്ള ഭാഗത്താണ്. മദ്യം സൗജന്യമായി നൽകുന്ന വിമാനത്തിൽ ഏ
തെങ്കിലും മദ്യപാനിയായ യാത്രക്കാരൻ ബാത്ത് റൂമിലേക്ക് ചെല്ലുമ്പോൾ
മദ്യലഹരിയിൽ ബാത്ത് റൂമിന്റെ വാതിലിന് പകരം EXIT DOOR തുറന്നു
പോയെങ്കിൽ എന്താണ് സംഭവിക്കുക.??? വിമാനം തകരും.
3) വീഡിയോയിൽ കാണുന്ന എയർ ഹോസ്റ്റസ് ശരീരഭാഗങ്ങൾ വ്യക്തമായും
യാത്രക്കാർക്ക് നൽകേണ്ട രണ്ടു ബ്ലാങ്കറ്റുകൾ പുതച്ച് മറച്ചിട്ടുണ്ട്. അതുകൊ
ണ്ട് തന്നെ അതൊരു സ്ത്രീവിരുദ്ധ ഗണത്തിൽ പെടില്ല.
4) ഞാൻ നേരിട്ട് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ എയർഹോസ്റ്റസ് ഉറങ്ങുന്നത്
സ്വകാര്യ Bed room ൽ അല്ല. വിമാനത്തിന്റെ പിറക് വശത്താണ്.
5) വിമാനത്തിലെ ജീവനക്കാർ ഡ്യൂട്ടിയിൽ ഉറങ്ങുവാൻ പാടില്ല. എന്തെങ്കിലും
അത്യാഹിത ഘട്ടങ്ങൾ വന്നു ചേരുമ്പോൾ യാത്രക്കാരെ രക്ഷപ്പെടുത്താൻ
ശ്രമിക്കേണ്ടവർ ഉറങ്ങിയാൽ അതാണ് ക്രൂരമായ തെറ്റ്.കഴിഞ്ഞ ദിവസം
ദുബായിയിൽ നടന്ന എമിറേറ്റ് സംഭവത്തിൽ പൈലറ്റും, മറ്റു ജീവനക്കാരും
പ്രകടിപ്പിച്ച ധീരമായ നീക്കങ്ങളാണ് നൂറുക്കണക്കിന് ജീവനുകൾ രക്ഷപ്പെടു
ത്തിയത്. അവരിൽ ചിലർ ഉറങ്ങിയെങ്കിൽ?? എന്താണ് സംഭവിക്കുക.
ഇവിടെ പൊലീസ് FIR രജിസ്റ്റ്രർ ചെയ്തത് വിചിത്ര സംഭവമാകും. ഭൂമിയി
ൽ നിന്നും 50,000 അടി ഉയരത്തിൽ ഞാൻ പകർത്തിയ വീഡിയോ എങ്ങി
നെ നിയമവിരുദ്ധമാകും?? ആകാശം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാ
ണ്.ഒമാനിന്റെ അതിർത്തി വിടുമ്പോഴാണ് ഞാൻ വീഡിയോ പകർത്തിയത്.
എന്തായാലും നിയമപരമായി നേരിടാൻ തയ്യാർ !
കെ.എം.ബഷീർ.974747 8000