- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപികയെ വിദ്യാർത്ഥി പ്രണയിച്ചാൽ കുറ്റം; അദ്ധ്യാപകനെ വിദ്യാർത്ഥിനി പ്രണയിക്കുന്നതു കുറ്റമല്ലേ? പ്രേമത്തെ വിമർശിച്ച കമലിന് മഴയെത്തും മുമ്പേ ഉയർത്തി സോഷ്യൽ മീഡിയയുടെ മറുപടി
സംവിധായകൻ കമലിന് ഏതു നേരത്താണോ 'പ്രേമ'ത്തെ വിമർശിക്കാൻ തോന്നിയത്. തങ്ങൾ കൂടി കൈയയച്ചു സഹായിച്ചു വൻ വിജയമാക്കിയ പ്രേമത്തെ തൊട്ടുകളിച്ചാൽ സോഷ്യൽ മീഡിയ വെറുതെ ഇരിക്കുമെന്നു കമലിനു തോന്നുന്നുണ്ടോ. ഹിറ്റായും വിവാദമായും മാറിയ പ്രേമം സിനിമയെ വിമർശിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളെ തന്നെ ഉദാഹരണമാക്കി സോഷ
സംവിധായകൻ കമലിന് ഏതു നേരത്താണോ 'പ്രേമ'ത്തെ വിമർശിക്കാൻ തോന്നിയത്. തങ്ങൾ കൂടി കൈയയച്ചു സഹായിച്ചു വൻ വിജയമാക്കിയ പ്രേമത്തെ തൊട്ടുകളിച്ചാൽ സോഷ്യൽ മീഡിയ വെറുതെ ഇരിക്കുമെന്നു കമലിനു തോന്നുന്നുണ്ടോ.
ഹിറ്റായും വിവാദമായും മാറിയ പ്രേമം സിനിമയെ വിമർശിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളെ തന്നെ ഉദാഹരണമാക്കി സോഷ്യൽ മീഡിയ തിരിച്ചടിച്ചു.
ക്ലാസിലെ മദ്യപാനത്തിനും പുകവലിക്കുമൊപ്പം അദ്ധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥിയുടെ കഥ പറഞ്ഞ പ്രേമം യുവതലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നായിരുന്നു സംവിധായകൻ കമലിന്റെ പ്രസ്താവന. പ്രേമം സെൻസർ കോപ്പി പ്രചരിക്കുന്നത് ഇത്രമാത്രം വലിയ വിഷയമാണോ എന്നും കമൽ ആരാഞ്ഞിരുന്നു. കമലിന്റെ ഈ അഭിപ്രായത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്.
അദ്ധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥിയെ സോഷ്യൽ മീഡിയ പ്രതിരോധിക്കുന്നത് കമൽ ചിത്രമായ മഴയെത്തും മുമ്പേയെ മുൻനിർത്തിയാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കോളേജ് അദ്ധ്യാപകൻ നന്ദകുമാർ വർമ്മയെ ആനി അവതരിപ്പിക്കുന്ന വിദ്യാർത്ഥിനായ ശ്രുതി പ്രണയിക്കുന്നുണ്ട്. വിവാഹവും കഴിക്കും. ഇതു തെറ്റായ സന്ദേശം നൽകുന്നില്ലേ എന്നാണു സൈബർ ലോകം ചോദിക്കുന്നത്. അദ്ധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥിയുടെ കഥ പറഞ്ഞ ഭരതന്റെ 'ചാമരം' മറന്നുപോയോ എന്നും കമലിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നു.
സിനിമയുടെ സന്ദേശം ചോദ്യം ചെയ്ത കമലിനോട് 'എന്റെ സൂര്യപുത്രി'യിലെ 'രാപ്പാടീ പക്ഷിക്കൂട്ടം...' എന്ന ഗാനം വിവാദമാകുകയും പെൺകുട്ടികളെ വഴിതെറ്റിക്കും എന്ന ആരോപണം ഉയരുകയും ചെയ്തപ്പോൾ കമൽ നടത്തിയ പ്രതികരണം മറന്നുപോയോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. മഴയെത്തും മുമ്പേ എന്ന ചിത്രത്തിൽ വിദ്യാർത്ഥിനികൾ അദ്ധ്യാപകനെ വരവേൽക്കുന്നത് പടക്കം പൊട്ടിച്ചാണ് എന്നതും നല്ല സന്ദേശമാണോ നൽകുന്നതെന്നാണ് സൈബർ ലോകം ചോദിക്കുന്നത്.
ടീച്ചറെ പ്രേമിക്കുന്ന പെൺകുട്ടിയുടെ കഥ- മഴയെത്തും മുൻപേ, റേപ്പ് ചെയ്ത് പ്രതികാരം ചെയ്യാൻ നടക്കുന്ന നായകന്റെ കഥ- അയാൾ കഥയെഴുതുകയാണ്, ത്രിൽ പോകുന്നതനുസരിച്ചു കാമുകിയെ മാറ്റുന്ന കുഞ്ഞൂഞ്ഞിന്റെ കഥ - സ്വപ്നക്കൂട്, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി അച്ചന്റെ പ്രായമുള്ള ആളോട് പ്രേമം നടിക്കുന്ന നായിക - മഞ്ഞു പോലൊരു പെൺകുട്ടി, വിവാഹിതരായവരുടെ പ്രണയം പറഞ്ഞ കഥ - മേഘമൽഹാർ. ഇതൊക്കെ സംവിധാനം ചെയ്ത കമൽ സമൂഹത്തെ നന്നാകാൻ മാത്രം സിനിമ പിടിക്കുന്ന സംവിധായകൻ. അതേസമയം, നായകന്റെ മൂന്നു ജീവിത ഘട്ടങ്ങളും മൂന്നു പ്രണയങ്ങളും പറഞ്ഞ അവകാശവാദങ്ങൾ ഒന്നും ഇല്ലാതിരുന്ന സിനിമ പ്രേമം
സംവിധാനം ചെയ്ത അൽഫോൻസ് പുത്രൻ ( കൊടും ഭീകരനും സാമൂഹ്യ വിരുദ്ധനുമാണോ എന്നും ഇതു സിനിമയുടെ ഗണത്തിൽപ്പെടുത്താൻ കഴിയില്ലേ എന്നും സൈബർ ലോകം ചോദിക്കുന്നു. സെൻസർ കോപ്പി ഇറങ്ങിയാലും കുഴപ്പമില്ല അല്ലേ എന്നും പരിഹസിക്കുന്നു. 'അല്ലേലും ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണല്ലോ' എന്നു കമലിനെ ഓർമിപ്പിക്കാനും സോഷ്യൽ മീഡിയ മറന്നില്ല.