- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽമീഡിയ ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘപരിവാർ ബന്ധമുള്ളവരോ എന്ന് അന്വേഷിച്ച് പൊലീസ്; വ്യാജ ഹർത്താൽ നടപ്പാക്കാൻ രൂപീകരിച്ച വോയ്സ് ഓഫ് യൂത്ത് എന്ന വാട്ട്സപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചത് തലസ്ഥാനം കേന്ദ്രീകരിച്ച്; ജില്ലകൾ തോറും പ്രചരണം നടത്തിയത് ഇതേ പേരിൽ സബ് ഗ്രൂപ്പുകൾ ഉണ്ടാക്കി; പിടിയിലായ മുഖ്യ സൂത്രധാരൻ കൊല്ലം സ്വദേശിയായ മുൻ ആർഎസ്എസ് പ്രചാരകൻ; വർഗീയ കലാപമുണ്ടാക്കാൻ ആസൂത്രിത നീക്കം നടന്നെന്നും സൂചനകൾ
തിരുവനന്തപുരം: വ്യാജ ഹർത്താലാഹ്വാനം സോഷ്യൽമീഡിയയിലൂടെ നടത്തുകയും ഇതുവഴി സംസ്ഥാനത്ത് വർഗീയ കലാപത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതിന് കൊല്ലം സ്വദേശിയും കിളിമാനൂർ സ്വദേശികളായ നാലുപേരും പൊലീസ് പിടിയിൽ. തലസ്ഥാനത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോൾ മഞ്ചേരി പൊലീസിന് കൈമാറി ചോദ്യം ചെയ്തുവരികയാണ്. അഞ്ചുപേരുടേയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. മുൻ ആർഎസ്എസ് പ്രചാരകനായ കൊല്ലം സ്വദേശിയാണ് മുഖ്യസൂത്രധാരനെന്നും വ്യാജ ഹർത്താലാഹ്വാനം പ്രചരിപ്പിച്ചത് സംസ്ഥാനത്ത് വർഗീയ സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും വഴിയാണ് ഹർത്താൽ ആഹ്വാനങ്ങൾ വ്യാപകമായി പ്രചരിച്ചത്. തീവ്രവർഗീയ സ്വഭാവമുള്ള സന്ദേശങ്ങളാണ് വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്നതെന്നും പാലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഹർത്താൽ ആഹ്വാനം വർഗീയ കലാപത്തിനുള്ള ആസൂത്രിത ശ്രമമാണെന്ന വിലയിരുത്തലും പൊലീസ് നടത്തുന്നുണ്ട്. തിരൂരിലും
തിരുവനന്തപുരം: വ്യാജ ഹർത്താലാഹ്വാനം സോഷ്യൽമീഡിയയിലൂടെ നടത്തുകയും ഇതുവഴി സംസ്ഥാനത്ത് വർഗീയ കലാപത്തിന് സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതിന് കൊല്ലം സ്വദേശിയും കിളിമാനൂർ സ്വദേശികളായ നാലുപേരും പൊലീസ് പിടിയിൽ. തലസ്ഥാനത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോൾ മഞ്ചേരി പൊലീസിന് കൈമാറി ചോദ്യം ചെയ്തുവരികയാണ്. അഞ്ചുപേരുടേയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
മുൻ ആർഎസ്എസ് പ്രചാരകനായ കൊല്ലം സ്വദേശിയാണ് മുഖ്യസൂത്രധാരനെന്നും വ്യാജ ഹർത്താലാഹ്വാനം പ്രചരിപ്പിച്ചത് സംസ്ഥാനത്ത് വർഗീയ സംഘർഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു. വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും വഴിയാണ് ഹർത്താൽ ആഹ്വാനങ്ങൾ വ്യാപകമായി പ്രചരിച്ചത്. തീവ്രവർഗീയ സ്വഭാവമുള്ള സന്ദേശങ്ങളാണ് വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്നതെന്നും പാലീസ് കണ്ടെത്തി.
അതുകൊണ്ടുതന്നെ ഹർത്താൽ ആഹ്വാനം വർഗീയ കലാപത്തിനുള്ള ആസൂത്രിത ശ്രമമാണെന്ന വിലയിരുത്തലും പൊലീസ് നടത്തുന്നുണ്ട്. തിരൂരിലും മഞ്ചേശ്വരത്തും വർഗീയ കലാപത്തിനുള്ള സാധ്യത തലനാരിഴയ്ക്കാണ് ഒഴിവായത്. അതേസമയം ഹർത്താൽ ആഹ്വാനം നടത്തിയ വോയ്സ് ഓഫ് യൂത്തന്റെ നാലാം ഗ്രൂപ്പ് അഡ്‌മിന്റെ പ്രായം 16 വയസുമാത്രമാണെന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികളെ പരിചകളാക്കിയാണ് വർഗീയ വാദികൾ കലാപത്തിന് ശ്രമിക്കുന്നതെന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മുഖ്യസൂത്രധാരൻ കൊല്ലം സ്വദേശിയായ മുൻ ആർഎസ്എസ് പ്രചാരകനാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർ ഇക്കഴിഞ്ഞ പതിമൂന്നാം തിയതി ഗ്രൂപ്പുണ്ടാക്കി. സമാനമായ പേരുകൾ വച്ച് ജില്ലകളുടെ പേരുകൂടി ചേർത്ത് എല്ലാ ജില്ലകളിലും സബ് ഗ്രൂപ്പുകളും
ഉണ്ടാക്കി. മലബാറിൽ ഇത്തരത്തിൽ പ്രത്യേകം ഗ്രൂപ്പുകൾ വേറെയും സൃഷ്ടിച്ചിരുന്നു. പതിനാലാം തിയതി ഹർത്താൽ പ്രഖ്യാപിച്ചപ്പോഴേക്കും ഇത്രയധികം ഗ്രൂപ്പുകൾ പ്രചരിപ്പിക്കാൻ സാധിച്ചത് പൊലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് ക്യാംപയിൻ ഇതിനുമുമ്പ് ഇതേ ആളുകൾ നടത്തിയിരുന്നു. സമാനമായ രീതിയിലാണ് കത്വ വിഷയത്തിൽ ഹർത്താലാഹ്വാനത്തിനും ശ്രമം നടന്നത്.
മലപ്പുറം ഡിവൈഎസ്‌പി അബ്ദുൾ ജലീൽ, പെരിന്തൽമണ്ണ ഡിവൈഎസ്‌പി മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എസ്‌പി ഇന്നു രാവിലെ അടിയന്തര യോഗം വിളിച്ചു. മാധ്യമങ്ങൾക്ക് യാതൊരു വിവരവും കൈമാറരുതെന്ന നിർദ്ദേശവും കൊടുത്തിട്ടുണ്ട്. മൂമ്പ് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും ഇപ്പോൾ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നവരല്ല ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർ ബോധപൂർവം വർഗീയ കലാപം കേരളത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചോ എന്നും ആരെല്ലാമായാണ് ബന്ധമെന്നും എല്ലാം പൊലീസ് അന്വേഷണം തുടങ്ങി.
ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ അത്തരം കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മഞ്ചേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം ഇത്തരം ഗ്രൂപ്പുകളിൽ കുട്ടികളെ വ്യാപകമായി ചേർക്കാൻ കഴിഞ്ഞുവെന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കൗമാരപ്രായക്കാരാണ് പല ഗ്രൂപ്പുകളുടേയും അഡ്‌മിന്മാർ. വാട്സാപ് ഗ്രൂപ്പിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയവരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും ഉണ്ടായിരുന്നു. തിങ്കളാഴ്ചത്തെ ഹർത്താലിന് ആഹ്വാനം നടത്തിയ 15 വയസ്സുകാരന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ സൈബർ സെല്ലിനു കൈമാറി. അതിനിടെ കുട്ടിയെ അഡ്‌മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.