- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോർജ് കുട്ടിയുടെ' കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള റോഡ് ടാറ് ചെയ്തതും പിണറായി; ദൃശ്യം ടു സിനിമയിലെ രംഗം കാട്ടി പിണറായിക്കാലം ഹാഷ്ടാഗുമായി മോഹൻലാൽ ചിത്രത്തിൽ രാഷ്ട്രീയം ചികഞ്ഞ് സോഷ്യൽ മീഡിയ'; ഇത് വേറെ ലെവൽ ഒബ്സർവേഷനെന്ന് പിണറായി ഫാൻസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയ തുറന്നുനോക്കിയാൽ പറയാനും കേൾക്കാനും കാണാനും ഒരുവിഷയമേയുള്ളു. ജിത്തുജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം-2. ചിത്രം കണ്ടവരും കാണാത്തവരും എന്ന രീതിയിൽ രണ്ടായി പിരിഞ്ഞിരിക്കുകയാണ് കാര്യങ്ങൾ. കാണാത്തവർ വേഗം ഒടിടിയിലേക്ക് ഓടുന്നു. നായകൻ തിരക്കഥയാണെങ്കിലും മികച്ച നടൻ ജോർജ് കുട്ടി തന്നെ എന്ന മട്ടിലൊക്കെ മികച്ച പ്രതികരണങ്ങളും സിനിമയെ കുറിച്ച് വരുന്നു.
ദൃശ്യം -2 കണ്ടവർക്കറിയാം വരുൺ തിരോധാനക്കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥനായ ഗണേശ് കുമാർ ആളുകളോട് വീടുകളിൽ എത്തി പഴയ കാര്യങ്ങൾ അന്വേഷിക്കുന്ന രംഗങ്ങൾ. ഗണേശ് കുമാർ നാട്ടുകാരെ ചോദ്യം ചെയ്യുന്ന സീനാണ് സംവിധായകന്റെ ബ്രില്യൻസ്' എന്ന തരത്തിൽ പ്രചരിക്കുന്നത്. സീനിൽ സ്ഥലം സിഐ ആയ ഗണേശ് നാട്ടുകാരോട് ജോർജുകുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ഒരു റോഡ് ചൂണ്ടിക്കാട്ടി അതെങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കുന്നുണ്ട്. 'അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാണ് സർ. ആ റോഡ് ടാർ ചെയ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു': എന്നാണ് നാട്ടുകാരന്റെ മറുപടി. നിർദ്ദോഷമായ ജചയ ഒരു ഡയലോഗ് എന്ന രീതിയിൽ കാണാൻ ഒന്നും വ്യാഖ്യാതാക്കൾ തയ്യാറല്ല.
പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടം എന്ന രീതിയിലാണ് പുതിയ പ്രചാരണം. ആറ് വർഷം കൊണ്ട് ജോർജ് കുട്ടിയുടെ കേബിൾ ടി.വി സ്ഥിതി ചെയ്യുന്ന ജംക്ഷനിലേക്കുള്ള റോഡ് ടാർ ചെയ്തതാണ് പിണറായി വിജയന്റെ നേട്ടമായി 'അവകാശപ്പെടുന്നത്'. സിനിമയിലെ ഈ രംഗം മാത്രം പുറത്തെടുത്ത് സംസ്ഥാന സർക്കാരിന്റെ 'എന്റെ കേരളം എന്റെ അഭിമാനം' എന്ന തലക്കെട്ടോടെയും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഇന്നലെ അർദ്ധരാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്കും, ട്വിറ്ററുമുൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെല്ലാം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് സിനിമയേയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന അത്ഭുതമെന്നാണ് പൃഥ്വിരാജ് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.'അത്യുഗ്രൻ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ. രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തും', ' ആദ്യഭാഗത്തേക്കാൾ ഒരുപടി മുന്നിൽ' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ അഭിനയപ്രകടനത്തെയും, ജീത്തു ജോസഫിന്റെ സംവിധാന മികവിനെയും പ്രേക്ഷകർ വാനോളം പുകഴ്‌ത്തുകയാണ്.