- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ ഫ്രാങ്കോ അറസ്റ്റിലെന്ന് ലീഡ് വാർത്തയുടെ തലക്കെട്ട്! 'സ്ഥലത്തെ പ്രധാന കോഴി' എന്ന് പറഞ്ഞ് മുൻ പേജിൽ ചിക്കന്റെ പരസ്യവും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാൽസംഗ കേസിൽ അറസ്റ്റിലായ വാർത്ത റിപ്പോർട്ട് ചെയ്ത് ഇന്നിറങ്ങിയ ദീപിക പത്രം ട്രോളാക്കി സോഷ്യൽ മീഡിയ
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒടുവിൽ അറസ്റ്റിലായതിന് പിന്നാലെ ഇന്നത്തെ എല്ലാ പത്രങ്ങളുടേയും മുൻ പേജിൽ തന്നെ വാർത്ത പ്രത്യക്ഷപ്പെട്ടു.ബിഷപ്പിന്റെ അറസ്റ്റ് മാധ്യമങ്ങൾ നന്നായി ആഘോഷിക്കുമ്പോൾ കത്തോലിക്ക മാധ്യമത്തിൽ വന്ന വാർത്ത ഏറ്റ് പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അറസ്റ്റിലായ ബിഷപ്പിനെ പദവി ഉപയോഗിക്കാതെ അഭിസംബോധന ചെയ്താണ് ക്തതോലിക്ക മുഖപത്രം ഇന്ന് വാർത്ത പ്രസിദ്ധീകരിച്ചത്. എല്ലാവരും ബിഷപ്പ് എന്ന് പറയുമ്പോൾ ദീപികയ്ക്ക് ബിഷപ്പ് ഫ്രാങ്കോ ഡോക്ടർ ഫ്രാങ്കോ ആകുന്ന കാഴിചയാണ്. ഇതിനെ കണക്കറ്റ് പരിഹസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലീഡ് വാർത്തയായി നൽകിയിട്ടുണ്ടെങ്കിലും ബിഷപ്പ് എന്ന പദവി പത്രം ഉപയോഗിച്ചിട്ടില്ല. മറിച്ച് ഡോക്ടർ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ കോണ്ട് നിറയ്ക്കുന്നത്. ദീപികയുടെ വാർത്ത കണ്ടാൽ ഏതോ ഒരു ഡോക്ടറെ ഏതോ ഒരു കേസിന് പിടിച്ചെന്ന് തോന്നുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ ചിലത്. എന്നാൽ വാർത്തയ്ക്ക് ഉള്ളിൽ ബിഷപ്പ്
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഒടുവിൽ അറസ്റ്റിലായതിന് പിന്നാലെ ഇന്നത്തെ എല്ലാ പത്രങ്ങളുടേയും മുൻ പേജിൽ തന്നെ വാർത്ത പ്രത്യക്ഷപ്പെട്ടു.ബിഷപ്പിന്റെ അറസ്റ്റ് മാധ്യമങ്ങൾ നന്നായി ആഘോഷിക്കുമ്പോൾ കത്തോലിക്ക മാധ്യമത്തിൽ വന്ന വാർത്ത ഏറ്റ് പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അറസ്റ്റിലായ ബിഷപ്പിനെ പദവി ഉപയോഗിക്കാതെ അഭിസംബോധന ചെയ്താണ് ക്തതോലിക്ക മുഖപത്രം ഇന്ന് വാർത്ത പ്രസിദ്ധീകരിച്ചത്. എല്ലാവരും ബിഷപ്പ് എന്ന് പറയുമ്പോൾ ദീപികയ്ക്ക് ബിഷപ്പ് ഫ്രാങ്കോ ഡോക്ടർ ഫ്രാങ്കോ ആകുന്ന കാഴിചയാണ്. ഇതിനെ കണക്കറ്റ് പരിഹസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ
ലീഡ് വാർത്തയായി നൽകിയിട്ടുണ്ടെങ്കിലും ബിഷപ്പ് എന്ന പദവി പത്രം ഉപയോഗിച്ചിട്ടില്ല. മറിച്ച് ഡോക്ടർ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെയാണ് സോഷ്യൽ മീഡിയ ട്രോളുകൾ കോണ്ട് നിറയ്ക്കുന്നത്. ദീപികയുടെ വാർത്ത കണ്ടാൽ ഏതോ ഒരു ഡോക്ടറെ ഏതോ ഒരു കേസിന് പിടിച്ചെന്ന് തോന്നുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ ചിലത്. എന്നാൽ വാർത്തയ്ക്ക് ഉള്ളിൽ ബിഷപ്പ് എന്ന പദവിയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. അതോടൊപ്പം തന്നെ പത്രത്തിൽ ബിഷപ്പിന്റെ അറസ്റ്റിന്റെ വാർത്തയ്ക്ക് തൊട്ടടുത്ത് തന്നെ നൽകിയിരിക്കുന്ന ഒരു പരസ്യമാണ് മറ്റൊരു ചർച്ച.
ഫ്രാങ്കോയുടെ അറസ്റ്റ് വാർത്തയ്ക്ക് ഒപ്പം നൽകിയിരിക്കുന്നച് ചിക്കന്റെ പരസ്യമാണ്. ഈ പരസ്യത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ് പത്രവാർത്തയെ ട്രോളാക്കി മാറ്റുന്നത്. 'സ്ഥലത്തെ പ്രധാന കോഴി 'എന്ന തലക്കെട്ടോടെയാണ് പരസ്യം. സമീപത്തായി തന്നെ പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ട്രോളുകൾ നിറഞ്ഞത്. ബിഷപ്പിന്റെ അറസ്റ്റ് വാർത്തയ്ക്ക് തൊട്ടടുത്ത് തന്നെ നൽകിയിരിക്കുന്ന ഈ ചിക്കൻ വാർത്തയും ചേർത്ത് ആണ് ട്രോളന്മാരും സോഷ്യൽ മീഡിയയും ആഘോഷമാക്കുന്നത്.
എന്നാൽ ബിഷപ്പിനെ അറസ്റ്റ്‌ചെയ്ത വാർത്ത മുക്കിയില്ല്‌ല്ലോ എന്ന അഭിനന്ദനവും ദീപികയ്ക്ക് ട്രോളന്മാർ നൽകുന്നുണ്ട്. ഫ്രണ്ട് പേജിൽ തന്നെ അതും ലീഡായി നൽകിയതിൽ സന്തോഷമുണ്ടെന്നും പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. കോഴിയുടെ പരസ്യം വളരെ നന്നായി തന്നെ പ്ലെയ്‌സ് ചെയ്ത ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ഈ വിഷയത്തിലെ ഒരു കമന്റ്. എന്തായാലും പത്രം വാർത്ത നൽകിയല്ലോ എന്നും മറ്റ് ചില മാധ്യമങ്ങൾ അവർക്ക് വേണ്ടപ്പെട്ടവർക്കെതിരെയുള്ള വാർത്ത വെള്ളം തൊടാതെ വിഴുങ്ങിയില്ലല്ലോ എന്നും വാദിക്കുന്നവരുണ്ട്.