- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കനത്ത നടപടി; സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ നാടുകടത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നല്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയകളടക്കമുള്ളവയിലൂടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ ശിക്ഷാ നടപടികൾ കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജയിൽ ശിക്ഷയ
കുവൈത്ത് സിറ്റി: രാജ്യത്തെ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നല്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയകളടക്കമുള്ളവയിലൂടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ ശിക്ഷാ നടപടികൾ കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജയിൽ ശിക്ഷയും നാടുകടത്തലും അടക്കമുള്ള ശിക്ഷകളാണ് പ്രധാനമായും ഇത്തരക്കാരെ കാത്തിരിക്കുന്നത്.
കുവൈറ്റിൽ രാജ്യ സുരക്ഷക്ക് എതിരായുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വരുന്നു. സ്വദേശികളെന്നോ വിദേശികളെന്നോ ഭേദമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികളെ നിയമ നടപടിക്ക് വിധേയനാക്കുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ അല്ഫഹദ് പറഞ്ഞു. ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലൂടെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ തുടർന്നാണ്
ഇത്തരമെരു തീരുമാനം.
കഴിഞ്ഞ ആഴ്ചയിൽ ഇത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ വിശ്വാസ്യത പരിശോധിക്കണം. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വാർത്തകളുടെ നിജസ്ഥിതി അറിയാൻ മന്ത്രാലയത്തിലെ മീഡിയ വിഭാഗവുമായി ബന്ധപ്പെടവമെന്നും അദ്ദേഹം അറിയിച്ചു.