- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്; പുതിയകാലത്ത് മത്സരിക്കുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളണം; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മല്ലപ്പള്ളി ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടയുണ്ട്; അഡ്വ വിബിത ബാബുവിന്റെ പ്രതികരണം ഇങ്ങനെ
രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിൽ കോൺഗ്രസിനായി മൽസരിക്കുന്ന അഡ്വ.വിബിത ബാബു. പതിവ് തെറ്റിച്ച് കളർമുണ്ടുടുത്താണ് ഈ സ്ഥാനാർത്ഥി പോസ്റ്ററിൽ പ്രത്യക്ഷട്ടത്. പുതിയ കാലത്ത് നരനരച്ച സ്ഥാനാർത്ഥത്തിൽ നിന്ന് മാറി ന്യുജറേഷൻ സ്ഥാനാർത്ഥി രംഗത്തേക്ക് കടന്നെത്തുമ്പോൾ അഡ്വ ബബിത ബാബുവും സ്ഥാനാർത്ഥി നിരയിൽ കൗതുകം തന്നെയാണ്.
തകർപ്പൻ ഗെറ്റപ്പിൽ സിനിമാ പോസ്റ്റർ മാറി നിൽക്കുന്ന ഗെറ്റപ്പിലാണ് ഒരു നായികയുടെ പരിവേഷത്തിൽ സ്ഥാനാർത്ഥി പ്രത്യക്ഷപ്പെട്ടത്. യുവസ്ഥാനാർത്ഥി സോഷ്യൽ മീഡിയയിൽ ഇതോടെ തരംഗമായി മാറുകയും ചെയ്തു.
'നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. അതിനെ വിമർശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങൾ പലരും അയച്ചു തന്നു. നമ്മൾ പുതിയകാലത്ത് മൽസരിക്കുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളണം ' പ്രചാരണത്തിരക്കിനിടെ തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത പറഞ്ഞു.
കുന്നന്താനം മുല്ലക്കൽ വീട്ടിൽ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടന പ്രവർത്തന രംഗത്ത് അരങ്ങേറ്റം കുറിച്ചു. വിദ്യാഭ്യാസ കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായി.
2009 മുതൽ തിരുവല്ലയിൽ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയർ ആയി അഭിഭാഷക ആയി പ്രാക്ടീസ് ആരംഭിച്ചു. പൊതുജനങ്ങൾക്കും, ക്രിമിനൽ കേസിലെ ഇരകൾക്കും നിയമ സഹായം നൽകുന്നതിനു വിക്ടിം സപ്പോർട്ടേഴ്‌സ് സെൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിയമസഹായ ക്ലാസുകളിലും സജീവമാണ് വിബിത.
മറുനാടന് ഡെസ്ക്