നി നിങ്ങൾക്ക് ലോൺ നൽകണമോ എന്ന് സോഷ്യൽ മീഡിയ തീരുമാനിക്കും; ബാങ്കുകൾ ലോൺ നൽകും മുമ്പ് ഫേസ്‌ബുക്ക് പോസ്റ്റുകൾ, എസ്എംഎസുകൾ മുതൽ ഗൂഗിൾ മാപ്പു വരെ അരിച്ചു പെറുക്കും: എസ്‌ബിഐ അടക്കം പല ബാങ്കുകളും നടപടി തുടങ്ങിക്കഴിഞ്ഞു

ഇനി മുതൽ നിങ്ങൾക്ക് ലോൺ നൽകണമോ എന്ന് സോഷ്യൽ മീഡിയയും മൊബൈൽ ആപ്പും തീരുമാനിക്കും. ഫേസ്‌ബുക്ക് മുതൽ ഗൂഗിൾ മാപ്പു വരെ പരിശോധിച്ചായിരിക്കും ഇനി മുതൽ ബാങ്കുകൾ ലോൺ അനുവദിക്കുക. പല ബാങ്കുകളും ഇത്തരം നടപടികൾ തുടങ്ങി കഴിഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റുകൾ, എസ്എംഎസുകൾ, ഗൂഗിൾ മാപ്പ്, ഉബർ കാബ് പെയ്മെന്റ്സ് ഇതിനൊക്കെ പുറമെ വൈദ്യുതി ബിൽ അടച്ച റെക്കോഡുകൾവരെ പരിശോധിച്ചായിരിക്കും ബാങ്കുകൾ ഇനി വായ്പ അനുവദിക്കുക.

വ്യക്തികളുടെ സ്വഭാവം വിശകലനം ചെയ്ത് ലോൺ നൽകുന്നതിന്റെ ഭാഗമായാണ് ബാങ്കുകളുടെ പുത്തൻ നടപടി. ബാങ്കുകൾ നേരത്തെ ലോൺ നൽകുന്നതിനായി ക്രഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോകളിൽനിന്ന് ലഭിക്കുന്ന ക്രഡിറ്റ് സ്‌കോറാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇനി എത്ര രൂപ ലോൺ നൽകണമെന്ന് ഫേസ്‌ബുക്ക് തീരുമാനിക്കും.

ബാങ്കുകളിലെ ലോൺ ഓഫീസർമാർ ഇതിനായി നിങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഉൾപ്പടെയുള്ളവ അരിച്ചുപറക്കും. പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ആക്സിസ് എന്നിവയും പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഈ വഴിതിരഞ്ഞെടുത്തുകഴിഞ്ഞു.

മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ പണമിടപാടുകൾ ഉണ്ട്. ഇതിൽ ഏതൊക്കെ യഥാസമയം അടച്ചു. ഏതൊക്കെ വൈകി, എത്ര തുക കൈമാറി, ബാങ്ക് നോട്ടീസുകൾക്ക് നിങ്ങൾ മറുപടി നൽകിയോ തുടങ്ങിയവ പരിശോധിക്കാൻ ആപ്പിലൂടെ കഴിയും. ആപ്പിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ താമസസ്ഥലവും ജോലിചെയ്യുന്ന ഇടവും അറിയാം. എത്രസമയം വീട്ടിൽ ചെലവഴിക്കുന്നു, എത്രസമയം ജോലിചെയ്യുന്നു, എത്രത്തോളം യാത്രചെയ്യുന്നു തുടങ്ങിയ വിവരങ്ങളെല്ലാം 30 സെക്കൻഡുകൊണ്ട് ലഭിക്കും.

പണം നിക്ഷേപിക്കുന്നതിനും ചെലവ് ചെയ്യുന്നതിനും മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇടപാടിന്റെ വിശദവിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് ഈ രീതി ഉപയോഗിക്കാൻ കാരണം. ഇതിലൂടെ വായ്പ നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനാക്കും.