- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയ്‌റോസ്‌പേസ് നിർമ്മാണ മേഖലയിൽ വർദ്ധിച്ച വ്യവസായ പങ്കാളിത്തം ആവശ്യം: വി എസ്.എസ്.സി ഡയറക്ടർ
തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണ രംഗത്ത് രാജ്യം വൻ കുതിപ്പിലേക്ക് നീങ്ങുമ്പോൾ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ആവശ്യമാണെന്ന് വി എസ്.എസ്.സി ഡയറക്ടർ എം. ചന്ദ്രദത്തൻ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മാനുഫാക്ചറിങ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സെമിനാറും അവാർ
തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണ രംഗത്ത് രാജ്യം വൻ കുതിപ്പിലേക്ക് നീങ്ങുമ്പോൾ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ആവശ്യമാണെന്ന് വി എസ്.എസ്.സി ഡയറക്ടർ എം. ചന്ദ്രദത്തൻ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മാനുഫാക്ചറിങ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സെമിനാറും അവാർഡ് ദാനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർണ്ണതകൾ നിറഞ്ഞ റോക്കറ്റ് സയൻസിന്റെ ഭാഗമാകാൻ വിദ്യാഭ്യാസ -ഗവേഷണ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് ചന്ദ്രദത്തൻ ആവശ്യപ്പെട്ടു.
ജി.എസ്.എൽ.വി. മാർക്ക് ത്രീ പ്രോജക്ട് ഡയറക്ടർ എസ്. സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. 'ഇൻഫർമേഷൻ ടെക്‌നോളജിയും എയ്‌റോസ്‌പേസ് നിർമ്മാണവും' എന്ന വിഷയത്തിൽ വിദഗദ്ധർ ക്ലാസ്സുകൾ നയിച്ചു. നിർമ്മാണ മേഖലയിൽ മികച്ച സംഭാവനകൾ നല്കിയ വ്യക്തികൾക്കും എയ്‌റോസ്‌പേസ് അവാർഡ് നൽകി ആദരിച്ചു.