- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ അങ്കക്കലി തീർത്ത് വെട്ടിയരിഞ്ഞവരുടെ ചിത്രങ്ങൾ നിറഞ്ഞ് കണ്ണൂരിലേയും കാസർകോട്ടേയും കവലകൾ; 41വെട്ടേറ്റ ഷുഹൈബിന്റെ ചോരചിന്തുന്ന ചിത്രങ്ങളുമായി കോൺഗ്രസും എതിരാളികൾ വെട്ടിയരിഞ്ഞു കൊന്ന പ്രവർത്തകരുടെ ചിത്രങ്ങളുമായി സിപിഎമ്മും; മാഹി പാലം മുതൽ കണ്ണൂർ ജില്ലയിലെ വടക്കേ അറ്റമായ കരിവെള്ളൂർ വരെ കബന്ധ ദൃശ്യങ്ങൾ നിറയുമ്പോൾ
കണ്ണൂർ: രാഷ്ട്രീയക്കാർ പരസ്പരം അങ്കം വെട്ടുന്ന നാടാണ് കണ്ണൂർ. കൊണ്ടും കൊടുത്തും പക തീർക്കുന്നത് കണ്ണൂർ രാഷ്ട്രീയത്തിന് ഏറെക്കാലമായി കുപ്രസിദ്ധി നേടിക്കൊടുക്കുകയാണ്. ചോര കൊണ്ട് പക തീർക്കുന്ന കണ്ണൂരിൽ ഇപ്പോൾ കവലകളെല്ലാം കൊല ചെയ്യപ്പെട്ടവരുടെ രക്തം ചീന്തുന്ന ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തോടനുബന്ധിച്ചാണ് കോൺഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ ബോർഡുകൾ പ്രദർശിപ്പിക്കപ്പെട്ടത്. ഷുഹൈബിന് ഏറ്റ 41 വെട്ടുകളും അതിഭീകരമായി ചിത്രീകരിച്ചാണ് കോൺഗ്രസ്സ് ഈ കൊലപാതകത്തെ അപലപിക്കുന്നത്. താലിബാനെപ്പോലും തോൽപ്പിച്ച സിപിഎം ക്രൂരത -പ്രിയ ഷുഹൈബ്-മറക്കില്ല, പൊറുക്കില്ല, ഓർമ്മകൾ എന്നും ജ്വലിച്ചു നിൽക്കുന്നു. എന്നെഴുതി പരിക്കുൾപ്പെട്ട ശരീരഭാഗങ്ങളും പ്രദർശിപ്പിച്ചാണ് പ്രധാന കവലകളിൽ ബോർഡുകൾ ഒരുക്കി നിർത്തിയിട്ടുള്ളത്. പ്രിയ സഹോദരൻ ഷുഹൈബിനെ കൊന്ന നരഭോജികളേ.. കാലം നിങ്ങൾക്ക് മാപ്പ് തരില്ല, തുലയട്ടെ ചുവപ്പ് ഭീകരർ.. എന്നെല്ലാം എഴുതി വെച്ച ബോർഡുക
കണ്ണൂർ: രാഷ്ട്രീയക്കാർ പരസ്പരം അങ്കം വെട്ടുന്ന നാടാണ് കണ്ണൂർ. കൊണ്ടും കൊടുത്തും പക തീർക്കുന്നത് കണ്ണൂർ രാഷ്ട്രീയത്തിന് ഏറെക്കാലമായി കുപ്രസിദ്ധി നേടിക്കൊടുക്കുകയാണ്. ചോര കൊണ്ട് പക തീർക്കുന്ന കണ്ണൂരിൽ ഇപ്പോൾ കവലകളെല്ലാം കൊല ചെയ്യപ്പെട്ടവരുടെ രക്തം ചീന്തുന്ന ചിത്രങ്ങൾ കൊണ്ട് നിറയുകയാണ്.
യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തോടനുബന്ധിച്ചാണ് കോൺഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിൽ ബോർഡുകൾ പ്രദർശിപ്പിക്കപ്പെട്ടത്. ഷുഹൈബിന് ഏറ്റ 41 വെട്ടുകളും അതിഭീകരമായി ചിത്രീകരിച്ചാണ് കോൺഗ്രസ്സ് ഈ കൊലപാതകത്തെ അപലപിക്കുന്നത്.
താലിബാനെപ്പോലും തോൽപ്പിച്ച സിപിഎം ക്രൂരത -പ്രിയ ഷുഹൈബ്-മറക്കില്ല, പൊറുക്കില്ല, ഓർമ്മകൾ എന്നും ജ്വലിച്ചു നിൽക്കുന്നു. എന്നെഴുതി പരിക്കുൾപ്പെട്ട ശരീരഭാഗങ്ങളും പ്രദർശിപ്പിച്ചാണ് പ്രധാന കവലകളിൽ ബോർഡുകൾ ഒരുക്കി നിർത്തിയിട്ടുള്ളത്. പ്രിയ സഹോദരൻ ഷുഹൈബിനെ കൊന്ന നരഭോജികളേ.. കാലം നിങ്ങൾക്ക് മാപ്പ് തരില്ല, തുലയട്ടെ ചുവപ്പ് ഭീകരർ.. എന്നെല്ലാം എഴുതി വെച്ച ബോർഡുകളിൽ രക്തം ചീന്തിയതും മാംസം ചിതറിയതുമായുള്ള നാല് ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഇതിന്റെ മറുപടിയെന്നോണം സിപിഎം. പ്രാദേശിക സമിതികളും മറു ചിത്രങ്ങളുമായി കവലകൾ കയ്യടക്കി വച്ചിരിക്കയാണ്.
ജനങ്ങൾ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന പാതയോരത്തെ പ്രധാന കവലകളിലെല്ലാം രക്ത രൂഷിതമായ ചിത്രങ്ങൾ കൊണ്ടാണ് കണ്ണൂരിന്റെ തനി സ്വഭാവം വെളിപ്പെടുത്തുന്നത്. ഖദറിനുള്ളിലെ കൊലയാളിയെ മറക്കാതിരിക്കുക.
ധനരാജിനേയും മോഹനനേയും ഓണിയൻ പ്രേമനേയും ഉൾപ്പെടെ കമ്യൂണിസ്റ്റുകാരെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ വെട്ടിന്റെ കണക്കെടുക്കാത്തത് എന്തുകൊണ്ട് എന്ന് ചോദ്യ ചിഹ്നമിട്ട് ചോദിക്കുന്നു സിപിഎമ്മിന്റെ ബോർഡുകളിൽ. വെട്ടേറ്റ് ചിതറിയ മൃതശരീരങ്ങളുടെ അഞ്ച് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്
എസ്.എഫ്.ഐ നേതാവായിരുന്ന കെ.വി.സുധീഷിന്റെ ശരീരത്തിലെ 38 വെട്ടുകൾ എന്തുകൊണ്ട് വലതുപക്ഷ മേലാളന്മാർ കാണാതിരിക്കുന്നു. നാൽപാടി വാസുവിനെ വെടിവെച്ച കൊലയാളികളെ മറക്കാതിരിക്കുക എന്ന ആഹ്വാനവും ബോർഡിലുണ്ട്. സിപിഎം പ്രദർശിപ്പിച്ച ബോർഡുകളിൽ ഏറേയും ആർഎസ്എസ്.-ബിജെപി. അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളായിരുന്നു. മാഹി പാലം മുതൽ കണ്ണൂർ ജില്ലയിലെ വടക്കേ അറ്റമായ കരിവെള്ളൂർ വരെ കൊല്ലപ്പെട്ടവരുടെ ഭീതിതമായ ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്.
സ്ത്രീകളും വിദ്യാർത്ഥികളും ഭയത്തോടെ കാണുന്ന ചിത്രങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പ്രധാന കവലകളിലെല്ലാം രാഷ്ട്രീയക്കാർ പരസ്പരം മത്സരിച്ച് കൊലപ്പെടുത്തിയവരുടെ കബന്ധ ദൃശ്യങ്ങൾ കണ്ടു മാത്രമേ യാത്രികർക്ക് സഞ്ചരിക്കാനാവൂ.
പരസ്പരം രാഷ്ട്രീയം കൊണ്ട് അംങ്കം വെട്ടിയവർ മനുഷ്യ മനസ്സിൽ ഭീതി സൃഷ്ടിക്കും വിധം കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത് തടയാൻ ജില്ലാ ഭരണാധികാരികളിൽ നിന്നും കാര്യമായ ശ്രമവും നടക്കുന്നില്ല.