മെൽബൺ: നാല് വയസുള്ള കുഞ്ഞിന്റെ അമ്മയായിരുന്നിട്ടും കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നല്കി കൊലപ്പെടുത്താൻ കഴിഞ്ഞു സോഫിയയെന്ന നിഷ്‌കളങ്കത പുറത്തുള്ള യുവതിക്ക് സാധിച്ചു എന്നാണ് മെൽബണിലെ മലയാളി സമൂഹം ചോദിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന മരണം കൊലപാതകം ആണെന്ന് തെളിഞ്ഞത് മെൽബൺ പൊലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തിലാണ്. സോഫ്‌റ്റ്‌വെയർ എൻജിനീയറായ അരുൺ കമലാസനൻ എന്ന രഹസ്യകാമകുനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സോഫിയ പുനലൂർ സ്വദേശിയായ ഭർത്താവ് സാം എബ്രഹാമിനെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കാൻ പോലും ഇവിടുത്തെ മലായാളി സമൂഹത്തിന് സാധിക്കുന്നില്ല.

ദ്വീർഘകാലമായ പ്രണയമായിരുന്നു സോഫിയും അരുണ് കമലാസനനും തമ്മിൽ. ഈ പ്രണയത്തിന്റെ കാഠിന്യം തന്നെയാണ് അരുംകൊല ചെയ്യാൻ സോഫിയയെ പ്രേരിപ്പിച്ചതും. ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം പ്രശ്‌നങ്ങളും നടപടികളുമെല്ലാം തീർത്ത് കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ വേണ്ടി ശ്രമിക്കുന്നതിനിടെയാണ് മെൽബൺ പൊലീസ് ഇരുവരെയും കൊലപാതക കുറ്റത്തിന് പിടികൂടിയത്.

യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന 33കാരനായ സാം എബ്രഹാം. ഇരുവരും വിവാഹിതരാകുന്നതിന് മുമ്പ് കോളേജ് തലത്തിൽ അരുണുമായി സോഫിയുമായി പരിചയത്തിലായിരുന്നു. ഈ പ്രണയത്തിന്റെ അധ്യായം അവസാനിപ്പിച്ചു കൊണ്ടാണ് സാമിനെ വിവാഹം ചെയ്തത്. സാമുമായി പരിചയമുണ്ടായിരുന്നു സോഫിക്ക്. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇവർ തമ്മിൽ പരിചയമുണ്ടിയുരുന്നു. അഞ്ചൽ സെന്റ് ജോൺസ് സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂൾ വിദ്യാഭ്യാസം. കരമാളൂർ സ്വദേശിനിയായിരുന്നു ഭാര്യ സോഫി.

എന്നാൽ കോളേജ് തലത്തിൽ വച്ചാണ് സഹപാഠിയായിരുന്ന അരുൺ കമലാസനനുമായി സോഫിയ അടുത്തത്. ഇത് വീത്രമായ പ്രണയമായെങ്കിലും വിവാഹത്തിൽ കലാശിച്ചത്. ഓസ്‌ട്രേലിയയിൽ ജോലിയുള്ള ഭർത്താവിനെ ലഭിച്ചപ്പോൾ സോഫിയ അന്ന് വേണ്ടത്ര ജോലിയില്ലാത്ത കാമുകനെ കൈവിട്ടു. വിവാഹം ശേഷം സോഫിയ ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഒപ്പം അരുണും ജോലി നേടി ഓസ്‌ട്രേലിയയിൽ എത്തി. ഇവിടെ വച്ച് വീണ്ടും അവരുടെ പ്രണയം പൂത്തുലഞ്ഞു. ഭർത്താവിനൊപ്പം കഴിയുമ്പോഴും ഭാര്യ സോഫിയ അരുണുമായുള്ള പ്രണയം തീവ്രമായി കൊണ്ടുനടന്നു. ഇതിനിടയിൽ ഒരു കുഞ്ഞു പിറന്നെങ്കിലും കാമുകനുമായുള്ള ബന്ധം തുടരുകയായിരുന്നു.

സാമിനെ വകവരുത്തിയാൽ മാത്രമേ അരുണായി ഒന്നിച്ചു കഴിയാനാകൂ എന്ന തോന്നലാണ് സോഫിയയെ കൊലയാളിയാക്കിയത്. മുമ്പും സാമിനെ വകവരുത്താൻ ശ്രമിച്ചതായും സോഫിയ മൊഴി നൽകിയിട്ടുണ്ട്. അന്ന് കാമുകൻ മുഖേനയാണ് കൊലപ്പെടുത്ാൻ ശ്രമം നടന്നത്. കഴിഞ്ഞ ജൂലൈയിൽ കാറിനുള്ളിൽ പതിയിരുന്നു സാമിനെ കുത്തിക്കൊല്ലാൻ അരുൺ ശ്രമിച്ചിരുന്നു. സോഫിയുടെ നിർദേശപ്രകാരമായിരുന്നു ഇതും. അന്നത്തെ ആക്രമണത്തിൽ സാമിന്റെ കഴുത്തിലും കൈയ്ക്കും പരുക്കേറ്റിരുന്നു. അതിന് ശേഷമാണ് സയനൈഡ് നൽകി കൊലപാതകം. നടത്തിയത്.

ഉറക്കത്തിൽ സയനൈഡ് നൽകിയായിരുന്നു കൊലപാതകം. ഹൃദയാഘാതമാണെന്നാണ് സോഫിയ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അപാകത കണ്ടതോടെ പൊലീസ് സംഭവം പിന്തുടരുകയായിരുന്നു. ഇതിനിടെ സാമിന്റെ മൃതദേഹം നാട്ടിലെത്തി സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് സംശയത്തെ തുടർന്ന് സോഫിയയെ രഹസ്യമായി നിരീക്ഷിച്ചു. സോഫിയുടെ ഫോൺ സംഭാഷണങ്ങൾ പൊലീസ് നിരീക്ഷിച്ചു. ഇതിൽനിന്നാണ് കൊലപാതകം സംബന്ധിച്ച നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചത്. ഫോൺ സംഭാഷണങ്ങളിൽ പലതും മലയാളത്തിലായതിനാൽ ഇതു തർജിമ ചെയ്യാൻ പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭാഷണത്തിൽ സാമിനെ വകവരുത്തണമെന്നും അതിനുള്ള കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു.

ഭക്ഷണത്തിൽ സയനൈഡ് നൽകിയാണ് സാമിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സാമിന്റെ മരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായാൽ അരുണുമായി ഒന്നിച്ചു താമസിക്കാനിരിക്കുകയായിരുന്നു സോഫി. അതിനിടെയാണു പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണത്തിലൂടെ ഇരുവരെയും കുരുക്കിയതും. സാം മരിച്ച ദിവസം അരുൺ ഇവർ താമസിക്കുന്ന സ്ഥലത്തു വന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടന്ന് 10 മാസങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അടുത്ത ഫെബ്രുവരി വരെ റിമാൻഡ് ചെയ്തു. കൊലപാതകം നടന്നെന്ന വാർത്ത ഓസ്‌ട്രേലിയൻ പത്രങ്ങളിലൂടെ പുറത്തുവന്നതോടെ മെൽബണിലെ മലയാളി സമൂഹം ഞെട്ടലിലാണ്.