- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബരാബാദിൽ 29 കാരി സോഫ്റ്റ് വെയർ എഞ്ചിനീയറെ വീട്ടിൽ കേറി യുവാവ് ആക്രമിച്ചു; വിവാഹ അഭ്യർത്ഥന നിരസിച്ചതിനാലുള്ള ആക്രമണമെന്ന് റിപ്പോർട്ടുകൾ
ഹൈദരാബാദ്: സൈബരാബാദിലെ 29 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയറെ ചൊവ്വാഴ്ച അവരുടെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ച് ആക്രമിച്ചു. കത്തിയുമായെത്തി ആൾ ആക്രമിക്കുകയാിരുന്നു. സൽമാൻ ഷാരൂഖ് എന്ന പേരുുള്ളയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷമായി സൽമാൻ സോഫ്റ്വെയർ എൻജിനീയറായ യുവതിയെ സ്ത്രീയെ അറിയുന്നതായായാണ് റിപ്പോർട്ടുകൾ.
യുവതി സൽമാന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകള്‍. അപ്പാർട്ട്മെന്റിന്റെ മതിൽ ചാടി കടന്നു യുവതിയുടെ ഫ്ലാറ്റിൽ പ്രവേശിച്ചുവെന്നാണ് പ്രതി സൽമാൻ പറഞ്ഞത്.
രാത്രി 7.40 ന് സൈബരാബാദ് കമ്മീഷണറേറ്റിലെ നർസിംഗി പൊലീസ് സ്റ്റേഷന്റ പരിധിയിലുള്ള ലക്ഷ്മി നഗർ കോളനിയിലാണ് സംഭവം. സൽമാൻ ഉപദ്രവിച്ച സംഭവം യുവതി കഴിഞ്ഞ ആഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെങ്കിടേശ്വർലു പറഞ്ഞു.
ഒരു മൊബൈൽ വീഡിയോയിൽ, യുവതിയുടെ നെഞ്ചിലും അടിവയറ്റിലും പരിക്കേറ്റ് വീട്ടിലെ കസേരയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു,മാതാപിതാക്കൾ പരിക്കേറ്റ യുവതിയെ സഹായിച്ചു വൈദ്യസഹായത്തിനായി കാത്തിരുന്നു.