- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി മരുന്നുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ മാറിയില്ല; യുവ സോഫ്റ്റ് വയർ എഞ്ചിനീയർ തൂങ്ങി മരിച്ചു
മധുരൈ: മുടികൊഴിച്ചിൽ മാറാത്തതിലുള്ള വിഷമം മൂലം 27കാരൻ തൂങ്ങിമരിച്ചു. ബംഗളരുവിൽ സോഫ്‌റ്റേർ എഞ്ചിനിയറായി ജോലി നോക്കിയിരുന്ന മധുരൈ ജയ ഹിന്ദ്പുരം സ്വദേശി ആർ മിഥുൻ രാജിനെയാണ് ഞായറാഴ്‌ച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മരുന്നുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ മാറാത്തതിൽ നിരാശനായിരുന്നു മിഥുൻ രാജെന്ന് പൊലീസ് പറഞ്ഞു. ബംഗളരുവിൽ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുൻ അമ്മ വാസന്തി അമ്പലത്തിൽ പോയ സമയം നോക്കി മുറിയിലെ സീലിംഗിൽ കെട്ടിതൂങ്ങുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി mർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ ജയ് ഹിന്ദ് പുരം പൊലീസ് കേസെടുത്തു.
മധുരൈ: മുടികൊഴിച്ചിൽ മാറാത്തതിലുള്ള വിഷമം മൂലം 27കാരൻ തൂങ്ങിമരിച്ചു. ബംഗളരുവിൽ സോഫ്‌റ്റേർ എഞ്ചിനിയറായി ജോലി നോക്കിയിരുന്ന മധുരൈ ജയ ഹിന്ദ്പുരം സ്വദേശി ആർ മിഥുൻ രാജിനെയാണ് ഞായറാഴ്‌ച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി മരുന്നുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ മാറാത്തതിൽ നിരാശനായിരുന്നു മിഥുൻ രാജെന്ന് പൊലീസ് പറഞ്ഞു. ബംഗളരുവിൽ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുൻ അമ്മ വാസന്തി അമ്പലത്തിൽ പോയ സമയം നോക്കി മുറിയിലെ സീലിംഗിൽ കെട്ടിതൂങ്ങുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി mർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ ജയ് ഹിന്ദ് പുരം പൊലീസ് കേസെടുത്തു.
Next Story