കുടുംബശ്രീയ്ക്കായി ഐഐഎം കോഴിക്കോടിലെവിദ്യാർത്ഥികൾ വികസിപ്പിച്ച പുതിയ എൻഎച്ച്ജി വർക്ക് മാനേജ്‌മെന്റ് ആൻഡ് റേറ്റിങ്സോഫ്റ്റ് വെയർ ആയ ശ്രേഷ്ഠയുടെ ഉദ്ഘാടനം കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും, വായ്പയെടുക്കൽസുഗമമാക്കുവാനും ലക്ഷ്യമിട്ട് ഐഐഎം കോഴിക്കോടിലെ ബിരുദാന്തര വിദ്യാർത്ഥികളാണ്

പ്രോജക്റ്റ് ശ്രേഷ്ഠ വികസിപ്പിച്ചെടുത്തത്. സ്ത്രീകളുടെ ശാക്തീകരണവും, സമൂഹത്തിന്റെ വികസനവും സാധ്യമാക്കുവാനായി വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ് വെയറിൽ സാമ്പത്തികവിവരങ്ങൾ ഡിജിറ്റലൈസ് ചെയ് തും, അവ വളരെ കാര്യക്ഷമമായി അവതരിപ്പിക്കുവാനുമാണ്അണിയറപ്രവർത്തകർ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ, കൊച്ചി ക്യാമ്പസ്സിലുള്ള എകസിക്യൂട്ടീവ് പിജിപി വിദ്യാർത്ഥികൾ അവരുടെ സോഷ്യൽ ഡവലപ്പ്‌മെന്റ്‌റ് പ്രൊജക്റ്റിന്റെഭാഗമായാണ് കുടുംബശ്രീയ്ക്ക് വേണ്ടി ഈ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്.ഐഐഎംകെയിലെ പ്രൊഫ. മുഹമ്മദ് ഷഹീദ് അബ്ദുള്ള (ഇൻഫർമേഷൻ ടെക്‌നോളജി), ഡോ. രാഹുൽകൃഷ്ണൻ (പ്രോജക്റ്റ് മാനേജർ ലൈവ്‌ലിഹുഡ്‌സ്, കുടുംബശ്രീ) എന്നിവർ ഈ പദ്ധതിക്ക്മാർഗ്ഗനിർദ്ദേശം നൽകി. മൃദുൽ വിജയ് (സ്റ്റാർക്ക് കമ്യുണിക്കേഷൻസ്), മാത്യു ടിജെഎസ് (ഐബി എസ് സോഫ്ട്‌വെയർ സർവീസസ്), മുദിത് (സൺടെക് ബിസിനസ് സോലിയൂഷൻസ്)്,കാർത്തിക് പിള്ള (ഫോർ നെക്സ്റ്റ് കൺസൾടന്റസ് എൽ എൽ പി), നിബു ഏലിയാസ് (സെക്ടർക്യൂബ്‌സ്‌ടെക്‌നൊലാബ് സ്) എന്നിവർ അടങ്ങുന്ന സംഘമാണ് പദ്ധതിക്ക് രൂപം നൽകിയത്.

ശ്രേഷ്ഠയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ,പുതിയ സോഫ്ട്‌വെയറിന്റെ അവതരണം കുടുംബശ്രീ പ്രവർത്തനങ്ങളിൽ അഭൂതപൂർവ്വമായമാറ്റങ്ങൾക്കു വഴിതെളിക്കുമെന്നു അഭിപ്രായപ്പെട്ടു. ഇപ്പോഴും വായ്പാ വിതരണത്തിന്റെകാര്യത്തിൽ പരമ്പരാഗതമായ രജിസ്റ്ററുകളെ ആശ്രയിക്കുന്ന കുടുംബശ്രീയ്ക്ക്, ശ്രേഷ്ഠയുടെ വരവോടെകൂടുതൽ മികവോടെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യമാകും. ഡിജിറ്റൽ ഇന്ത്യസംരംഭവുമായി ഇഴുകി ചേർന്ന് സാങ്കേതികവിദ്യയുടെ സവിശേഷതകൾ പ്രയോജന പ്പെടുത്താനുംകുടുംബശ്രീയ്ക്ക് കഴിയും. ഐ ഐ എം കെ യിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിലുള്ളസാമൂഹിക വികസന പദ്ധതിയിലൂടെ ഓരോ അയൽക്കൂട്ടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റലൈസ്‌ചെയ്യാനും സാധ്യമാകും, മന്ത്രി കെ ടി ജലീൽ പറഞ്ഞു.

ഐഐഎംകെ വിദ്യാർത്ഥികളുടെ സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഈസംരംഭത്തിലൂടെ കുടുംബശ്രീയുടെ വിവര ശേഖരങ്ങളുടെ ഡിജിറ്റലൈസേഷൻ സാധ്യമാകുന്നതിന്പുറമെ ഈ വിവരങ്ങൾ വളരെ അനായാസമായി ഓരോ എൻഎച്ച്ജിക്ക് ലഭിക്കുവാനുംസാധിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഹരി കിഷോർ ഐ എ എസ് അഭിപ്രായപ്പെട്ടു.ഐ ഐ എം കെ യിലെ എക്‌സിക്യൂട്ടിവ് പിജിപി വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ശ്രേഷ്ഠയുടെസവിശേഷതകൾ പ്രയോജനപ്പെടുത്തി കുടുംബശ്രീയ്ക്ക് തങ്ങളുടെ എൻഎച് ജി കളിലെ ഡാറ്റഡിജിറ്റലൈസ് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനങ്ങൾഉറപ്പാക്കാനും സുതാര്യമായ രീതിയിൽ വായ്പാ വിതരണം സാധ്യമാക്കാനും കഴിയും.

ശ്രേഷ് ഠയുടെ രൂപകൽപ്പനയ്ക്ക് ചുക്കാൻ പിടിച്ച ഐ ഐ എം കെ വിദ്യാർത്ഥികളോട് കൃതജ്ഞതഅറിയിക്കുന്നു, അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠയിലൂടെ വികസിപ്പിച്ചെടുത്ത പ്രയോഗക്ഷമതയിലൂടെ 9 മാനദണ്ഡങ്ങൾ കണക്കിലെടുത്ത് അതിന്റെഅടിസ്ഥാനത്തിൽ അനുയോജ്യമായ സാമ്പത്തിക ലഭ്യത ഉറപ്പു വരുത്താനാകും. ഭാവിയിൽകൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കാവുന്ന രീതിയിലാണ് ഈ സംരംഭംവികസിപ്പിച്ചി രിക്കുന്നത്.

ഗ്രാമ-നഗര മേഖലകളിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള അയൽക്കൂട്ട സംഘങ്ങളുടെസാമൂഹ്യ സംസ്ഥാപനമാണ് കുടുംബശ്രീ. സ്ത്രീകളുടെ ശാക്തീകരണം അവരുടെ സാമ്പത്തികരംഗത്തെ ശാക്തീകരണവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിന് മാർഗ്ഗതടസ്സമായി നിൽക്കുന്ന പ്രശ്‌നങ്ങളെ പുതിയ സാങ്കേതിക മികവുകളുടെ സഹായത്തോടെ തരണംചെയ്യാവുന്നതാണ്. കുടുംബശ്രീയുടെ പണമിടപാടുകളുടെ വിവരങ്ങൾ ഇപ്പോഴും പഴയരീതിയിൽ പുസ്തകങ്ങളിൽ രേഖപ്പെടുത്തുന്ന രീതിയാണ് തുടർന്നു വരുന്നത്. ഡിജിറ്റൽ ഇന്ത്യസംരംഭത്തിലൂടെയും, സാങ്കേതിക പരിജ്ഞാനത്തിലൂടെയും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾബന്ധപ്പെടുത്തി അതിന്റെ പ്രവർത്തനശേഷിയും, മികവും വർദ്ധിപ്പിക്കു വാനാണ് ഈ സംരംഭത്തിലൂടെലക്ഷ്യമിടുന്നത്.

ഇടപാടുകാരുടെ സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തുന്ന സിബിൽ സ്‌കോറിന് സമാനമായിശ്രേഷ്ഠ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ വളരെയധികം പ്രശംസ അർഹിക്കുന്നു. രണ്ട് രീതിയിലാണ്ഇതിന്റെ പ്രവർത്തനം. കുടുംബശ്രീ അതിന്റെ യൂണിറ്റുകളിൽ ചിലവഴിക്കുന്ന പണത്തെ സംബന്ധിച്ചതരംതിരിക്കലുകളാണ് ഒന്നാമത്തേത്. ബാങ്കുകളിൽ നിന്നുള്ള പണ സംബന്ധമായ ഇടപാടുകൾവേഗത്തിലാക്കുവാൻ ഉദ്ദേശിച്ചുള്ള അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക വിവരങ്ങളുടെ ക്രോഡീകരണമാണ്രണ്ടാമത്തേത്. സാമ്പത്തിക തരംതിരിക്കലിലൂടെയും, വിവരങ്ങളുടെ വ്യക്തമായ വിന്യാസത്തിലൂടെയും, ശുപാർശ കത്തുകളിലൂടെയും പരിഹാരമുണ്ടാക്കുക എന്നതാണ് ഇതിലൂടെലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കുടുംബശ്രീ, ഈ പരിഹാര മാർഗ്ഗങ്ങൾ മറ്റ്‌സംസ്ഥാനങ്ങൾക്കും പകർന്ന് നൽകുന്നതിലൂടെ സ്വയം ഒരു സാമ്പത്തിക സ്‌ത്രോതസ്സായിമാറുകയാണ്. വിവര ക്രോഡീകരണത്തിനായി ഉപയോഗിക്കുന്ന എംഐഎസിലൂടെ വിവരങ്ങൾസ്വായത്തമാക്കുവാനും കഴിയും. ഓരോ അയൽക്കൂ ട്ടങ്ങളുടെയും സമ്പാദ്യശീലം, ധനവിനിയോഗം, ധന സമാഹരണം, ബാങ്ക് ഇടപാടുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ അപഗ്രഥനംചെയ്യുവാൻ ഇതിൽ ശേഖരിച്ചിരിക്കുന്ന വിവരപട്ടികയുടെ സഹായത്താൽ വളരെ വേഗം സാധ്യമാകും.