- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പ്രത്യേക സിബിഐ കോടതി വിധി മുംബൈ ഹൈക്കോടതി റദ്ദ് ചെയ്തു.നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് കൂടി തുറന്ന കോടതിയുടെ ഉദ്ദേശ്യമാണെന്നും മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. 'നീതി ലഭ്യമാവുന്ന സംവിധാനം തൃപ്തികരമാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. തങ്ങളുടെ അധികാരപരിധിക്ക് അപ്പുറം നിന്നുകൊണ്ടാണ് നവംബറിൽ മാധ്യമവിലക്ക് കോടതി ഏർപ്പെടുത്തിയത്'.സെൻസേഷനലിസം എന്ന ആശങ്ക ഒന്നു കൊണ്ടു മാത്രം ഇത്തരമൊരു വിധി പുറപ്പെടുവിക്കാൻ സിബിഐ കോടതിക്ക് അധികാരമില്ലെന്നും മുംബൈ കോടതി കുറ്റപ്പെടുത്തി. പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഓൺലൈൻ മാധ്യമങ്ങളിൽ നിന്നുമുള്ള ഒമ്പത് മാധ്യമപ്രവർത്തകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതും മാധ്യമങ്ങളുടെ കടമയാണെന്നാണ് അവർ കോടതിയിൽ വാദിച്ചത്.
മുംബൈ: സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പ്രത്യേക സിബിഐ കോടതി വിധി മുംബൈ ഹൈക്കോടതി റദ്ദ് ചെയ്തു.നീതി നടപ്പാക്കുക മാത്രമല്ല അത് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നത് കൂടി തുറന്ന കോടതിയുടെ ഉദ്ദേശ്യമാണെന്നും മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു.
'നീതി ലഭ്യമാവുന്ന സംവിധാനം തൃപ്തികരമാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. തങ്ങളുടെ അധികാരപരിധിക്ക് അപ്പുറം നിന്നുകൊണ്ടാണ് നവംബറിൽ മാധ്യമവിലക്ക് കോടതി ഏർപ്പെടുത്തിയത്'.സെൻസേഷനലിസം എന്ന ആശങ്ക ഒന്നു കൊണ്ടു മാത്രം ഇത്തരമൊരു വിധി പുറപ്പെടുവിക്കാൻ സിബിഐ കോടതിക്ക് അധികാരമില്ലെന്നും മുംബൈ കോടതി കുറ്റപ്പെടുത്തി.
പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളിലെയും ഓൺലൈൻ മാധ്യമങ്ങളിൽ നിന്നുമുള്ള ഒമ്പത് മാധ്യമപ്രവർത്തകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതും മാധ്യമങ്ങളുടെ കടമയാണെന്നാണ് അവർ കോടതിയിൽ വാദിച്ചത്.