- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലിലെ ക്രമക്കേട് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നതിന് ഒപ്പം താമസിച്ചിരുന്ന തൊഴിലാളിയെ തല്ലിക്കൊന്നു മുഖം പടക്കം വച്ചു പൊട്ടിച്ച് വികൃതമാക്കി: സ്വാതന്ത്ര്യദിനത്തിൽ നടന്ന കൊലപാതകത്തിലെ പ്രതിയെ ഇന്നു പുലർച്ചെ പിടിച്ച് പൊലീസ്: സംഭവം പത്തനംതിട്ട മലയാലപ്പുഴയിൽ
പത്തനംതിട്ട: സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. വടശേരിക്കര പുതുക്കുളം കോടമലയിൽ ടാപ്പിങ് തൊഴിലാളിയായ മാർത്താണ്ഡം സ്വദേശി സോളമനെ (63) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ നെയ്യാർ സ്വദേശി പ്രകാശനാണ് ഇന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ ആയത്. പാലോട് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇരുവരും ഒരേ എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം സോളമന്റെ മുഖം സ്ഫോടകവസ്തു കെട്ടിവച്ച് തകർക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് കൊടമലയിൽ പൊന്നൻ വിളയിൽ റബർ എസ്റ്ററ്റിലെ വീട്ടിൽ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ വിജനമായ ഭാഗത്തുള്ള കാവൽപ്പുരയിലാണ് സോളമനും പ്രകാശും അണ് താമസിച്ചിരുന്നത്. ഇരുവരും ഇവിടെ ജോലിക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ല. ഇന്നലെ പ്രകാശ് എസ്റ്റേറ്റ് ഉടമയെ ഫോണിൽ വിളിച്ച് തോട്ടത്തിലെ വീട്ടിൽ വന്ന് നോക്കാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ ഉടമ മറ്
പത്തനംതിട്ട: സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. വടശേരിക്കര പുതുക്കുളം കോടമലയിൽ ടാപ്പിങ് തൊഴിലാളിയായ മാർത്താണ്ഡം സ്വദേശി സോളമനെ (63) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ നെയ്യാർ സ്വദേശി പ്രകാശനാണ് ഇന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ ആയത്. പാലോട് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.
ഇരുവരും ഒരേ എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം സോളമന്റെ മുഖം സ്ഫോടകവസ്തു കെട്ടിവച്ച് തകർക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് കൊടമലയിൽ പൊന്നൻ വിളയിൽ റബർ എസ്റ്ററ്റിലെ വീട്ടിൽ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. എസ്റ്റേറ്റിന്റെ വിജനമായ ഭാഗത്തുള്ള കാവൽപ്പുരയിലാണ് സോളമനും പ്രകാശും അണ് താമസിച്ചിരുന്നത്. ഇരുവരും ഇവിടെ ജോലിക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ല. ഇന്നലെ പ്രകാശ് എസ്റ്റേറ്റ് ഉടമയെ ഫോണിൽ വിളിച്ച് തോട്ടത്തിലെ വീട്ടിൽ വന്ന് നോക്കാൻ ആവശ്യപ്പെട്ടു.
സംശയം തോന്നിയ ഉടമ മറ്റൊരു തൊഴിലാളിയെ തോട്ടത്തിലേക്ക് അയച്ചു. ഇവിടെയെത്തിയ ഡേവിഡ് എന്ന തൊഴിലാളിയാണ് സോളമൻ കൊല്ലപ്പെട്ട വിവരം പൊലീസിനെയും ഉടമയെയും അറിയിച്ചത്. റാന്നി സി.ഐ ന്യുമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഒരു ഇരുമ്പ് പൈപ്പ് കണ്ടെത്തിയിരുന്നു. ഉടമയെ വിളിച്ചറിയിച്ച ശേഷം മുങ്ങിയ പ്രകാശ് തന്നെയാകും കൊല നടത്തിയതെന്ന സംശയത്തിൽ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. ഇന്നു പുലർച്ചെയാണ് പാലോടിന് സമീപം നിന്ന് പ്രകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തോട്ടത്തിലെ സൂപ്പർവൈസറുടെ ചുമതല കൂടിയുണ്ടായിരുന്ന സോളമൻ, പ്രകാശ് ജോലിയിൽ വീഴ്ച വരുത്തിയെന്ന് ഉടമയെ അറിയിച്ചിരുന്നു.
നിശ്ചിത എണ്ണം റബർ മരം ഒരു ദിവസം ടാപ്പ് ചെയ്യണം. പ്രകാശ് ആകട്ടെ ഇതിൽ ചില ഭാഗത്തേത് ടാപ്പ് ചെയ്യാതെ വിടുകയായിരുന്നു പതിവ്. സൂപ്പർവൈസർ ആയ സോളമൻ പ്രകാശിനെ താക്കീത് ചെയ്യുകയും വിവരം ഉടമയെ അപ്പപ്പോൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ പല തവണ ഇരുവരും വാക്കേറ്റം ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ പ്രകാശ് ഇരുമ്പു വടി കൊണ്ട് സോളമനെ തലയ്ക്ക് അടിച്ചു വീഴ്‌ത്തി, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പറയുന്നു. അതിന് ശേഷം മുഖത്ത് സ്ഫോടക വസ്തുക്കൾ കെട്ടി വച്ച് തീ കൊളുത്തുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താൻ സാധ്യതയില്ല.