- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഡി തെറുപ്പുകാരിയായ ഈ 19-കാരിയെ കെട്ടാനുള്ള ആഗ്രഹവുമായി ദിവസവും ഈ കുടിലിൽ കയറിയിറങ്ങുന്നത് അനേകം ചെറുപ്പക്കാർ; 140 രൂപ ദിവസശമ്പളം ഉറപ്പായതോടെ സോലാപ്പൂരിലെ ഏറ്റവും യോഗ്യതയുള്ള യുവതിയായി മാറി ധാര; ബിജെപിയുടെ തിളങ്ങുന്ന ഇന്ത്യയിൽ ഒരു ബീഡി കാർഡിന് പൊന്നും വില ലഭിക്കുന്ന കഥ
കുട്ടിക്കാലത്ത് അമ്മയോടൊപ്പം ബീഡി തെറുക്കാൻ തുടങ്ങിയതാണ് രാധ ധൻവാലെ. 19 വയസ്സ് പൂർത്തിയായ രാധയുടെ വീട്ടിലേക്ക് ദിവസവും വിവാഹാലോചനയുമായെത്തുന്നത് നിരവധി ചെറുപ്പാക്കാരാണ്. ഒരു ബീഡി തെറുപ്പുകാരിക്ക് വിവാഹമാർക്കറ്റിൽ പെട്ടെന്ന് കൈവന്ന ഈ പ്രാധാന്യത്തിന് കാരണം, അവളുടെ കൈയിലുള്ള ബീഡി കാർഡാണ്. ആജീവനാന്തം തൊഴിലും പ്രൊവിഡന്റ് ഫണ്ടും ബോണസും ഉറപ്പുനൽകുന്ന ഈ കാർഡാണ് മഹാരാഷ്ട്രയിലെ സോലാപ്പുരിൽ ഒട്ടേറെ യുവതികളുടെ ജീവിതം രാധയുടേതുപോലെ ഭദ്രമാക്കിയത്. ബീഡി തെറുക്കാനുള്ള കഴിവും ഓരോ ദിവസവും തെറുക്കുന്ന ബീഡികളുടെ എണ്ണവും പരിഗണിച്ച് വിദഗ്ധരായ തൊഴിലാളികൾക്കുമാത്രമാണ് കാർഡ് നൽകുന്നത്. ഇത് മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമാണ്. ഇതിന് പുറമെ, പിഎഫ്, ബോണസ്, മെഡിക്കൽ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ വേറെയും. സ്ത്രീകൾക്കുമാത്രമാണ് കാർഡുകൾ നൽകുന്നത്. ബീഡി കാർഡ് ലഭിക്കുന്നത് ഒരുതരത്തിൽ സർക്കാർ ജോലി ലഭിക്കുന്നതുപോലെ സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് രാധ പറയുന്നു. ഒരുകാലത്ത് പരുത്തി വസ്ത്രങ്ങളുടെ നിർമ്മാണ കേന്ദ്രമായിര
കുട്ടിക്കാലത്ത് അമ്മയോടൊപ്പം ബീഡി തെറുക്കാൻ തുടങ്ങിയതാണ് രാധ ധൻവാലെ. 19 വയസ്സ് പൂർത്തിയായ രാധയുടെ വീട്ടിലേക്ക് ദിവസവും വിവാഹാലോചനയുമായെത്തുന്നത് നിരവധി ചെറുപ്പാക്കാരാണ്. ഒരു ബീഡി തെറുപ്പുകാരിക്ക് വിവാഹമാർക്കറ്റിൽ പെട്ടെന്ന് കൈവന്ന ഈ പ്രാധാന്യത്തിന് കാരണം, അവളുടെ കൈയിലുള്ള ബീഡി കാർഡാണ്. ആജീവനാന്തം തൊഴിലും പ്രൊവിഡന്റ് ഫണ്ടും ബോണസും ഉറപ്പുനൽകുന്ന ഈ കാർഡാണ് മഹാരാഷ്ട്രയിലെ സോലാപ്പുരിൽ ഒട്ടേറെ യുവതികളുടെ ജീവിതം രാധയുടേതുപോലെ ഭദ്രമാക്കിയത്.
ബീഡി തെറുക്കാനുള്ള കഴിവും ഓരോ ദിവസവും തെറുക്കുന്ന ബീഡികളുടെ എണ്ണവും പരിഗണിച്ച് വിദഗ്ധരായ തൊഴിലാളികൾക്കുമാത്രമാണ് കാർഡ് നൽകുന്നത്. ഇത് മേഖലയിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമാണ്. ഇതിന് പുറമെ, പിഎഫ്, ബോണസ്, മെഡിക്കൽ സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ വേറെയും. സ്ത്രീകൾക്കുമാത്രമാണ് കാർഡുകൾ നൽകുന്നത്. ബീഡി കാർഡ് ലഭിക്കുന്നത് ഒരുതരത്തിൽ സർക്കാർ ജോലി ലഭിക്കുന്നതുപോലെ സുരക്ഷിതത്വം നൽകുന്നുണ്ടെന്ന് രാധ പറയുന്നു.
ഒരുകാലത്ത് പരുത്തി വസ്ത്രങ്ങളുടെ നിർമ്മാണ കേന്ദ്രമായിരുന്നു സോലാപ്പുർ. ടെക്‌സ്റ്റൈൽ ഫ്ാക്ടറികൾ നിലച്ചതോടെ, തൊഴിൽ പ്രതിസന്ധി രൂക്ഷമായി. പുരുഷന്മാരിൽ പലരും ആ മേഖലയിലെ ശേഷിച്ച തൊഴിലുകൾ ചെയ്ത് ഉപജീവനം കണ്ടെത്തിയപ്പോൾ, സ്ത്രീകൾ ബീഡി തെറുക്കലിലേക്ക് തിരിഞ്ഞു. ഇന്ന് 200 ഫാക്ടറികളിലായി 65,000 സ്ത്രീകൾ ബീഡി തെറുക്കലിലൂടെ ഉപജീവനം കണ്ടെത്തുന്നുണ്ട്. ഇല ഒരുക്കുന്നതുമുതൽ നൂലുകൊണ്ട് കെട്ടുന്നതുവരെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലയാണിത്.
ഒരു നൂറ്റാണ്ടിലേറെയായി സോലാപ്പുരിലെ സ്ത്രീകൾ ബീഡി തെറുപ്പ് രംഗത്തുണ്ട്. പ്രായം ചെന്നവർ പെൺകുട്ടികളെ ചെറുപ്പത്തിലേ ഇത് പരിശീലിപ്പിക്കുന്നു. രാധയെപ്പോലുള്ളവർ ഒരു ദിവസം 1000 ബീഡി തെറുക്കും. 140 രൂപയാണ് കൂലി. ഇതിൽനിന്ന് പ്രൊവിഡന്റ് ഫണ്ട് വിഹിതം പിടിച്ചതിന്റെ ബാക്കി കൂലിയായി ലഭിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലായതുകൊണ്ട് ഈ കൂലി കുറവല്ലെന്നാണ് രാധയുടെ പക്ഷം. ബിരുദം നേടിയാലും ജോലിക്ക് ഉറപ്പില്ലാത്ത നാട്ടിൽ, ബീഡി തെറുക്കലിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് തൃപ്തരാണിവർ.
ബീഡി തെറുക്കുന്ന സ്ത്രീകളെക്കൂടി പതിനായിരം പേരെങ്കിലും മേഖലയിൽ നേരിട്ടും അല്ലാതെയും തൊഴിലെടുക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഫാക്ടറികളുള്ള സ്ഥലമാണ് സോലാപ്പുർ. എന്നാൽ, സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുന്ന മേഖല ബീഡി തെറുക്കൽ മാത്രമാണ്. ബീഡി കാർഡ് കൈവശമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആരും സ്ത്രീധനം പോലും ചോദിക്കാറില്ലെന്ന് തൊഴിലാളി നേതാവും മുൻ എംഎൽഎയുമായ നർസയ്യ ആദം പറയുന്നു.