തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ വദനസുരനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉടൻ കേസെടുക്കില്ല. സോളർ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്തുചാടി കേസും തുടർനടപടിയും വേണ്ടെന്നാണ് സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തലവൻ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നിലപാട്. പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് എന്നിവർ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. അഴിമതി കേസുകളിൽ ഉടൻ നടപടിയെടുക്കും. സോളാർ റിപ്പോർട്ടിൽ അഴിമതി കുരുക്കിൽപ്പെട്ടത് മുൻ മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും അടക്കം 7 എംഎൽഎമാർ. രണ്ട് കേന്ദ്രമന്ത്രിമാരും രാഷ്ട്രീയക്കാരും അതീവ ഗുരുതര ആരോപണങ്ങളുടെ നിഴലിലാണ്. എഡിജിപി റാങ്കിലുള്ള പത്മകുമാറും ഐജി അജിത് കുമാറും റിപ്പോർട്ടിൽ പീഡകരുടെ റോളിലുണ്ട്. അങ്ങനെ ലൈംഗിക അഴിമതിയുടെ കാണാപ്പുറങ്ങളിലൂടെയാണ് ജസ്റ്റീസ് ശിവരാജന്റെ റിപ്പോർട്ട് കടന്നു പോകുന്നത്.

ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫായ ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ് കൂടാതെ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഡൽഹിയിലെ സഹായി മുതലായ എല്ലാപേർക്കും ടീംസോളാർ പ്രതി സരിതാ എസ് നായർക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാൻ കഴിയും വിധം സഹായിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽ നിന്നും വിടുവിക്കുന്നതായി ഉറപ്പുവരുത്താൻ തിരുവഞ്ചൂർ ശ്രമിച്ചുവെന്നും പറയുന്നു. ക്രിമനൽ നടപടി പ്രകാരം 16 പേർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതാണ് ഉടൻ വേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുന്നത്. ക്ലിഫ് ഹൗസിലെ വദനസുരതത്തിൽ തെളിവു കിട്ടാൻ പാടാണെന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സരിതാ നായർ എഴുതിയെന്നു പറയുന്ന കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ ബെഹ്‌റയെ അറിയിച്ചത്. ഈ കത്തിൽ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേർത്തതാണെന്നു സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസെടുക്കാൻ പ്രധാന തടസ്സം. അബ്ദുള്ളകുട്ടിയ്‌ക്കെതിരായ പീഡനക്കേസ് പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന് ഈ കേസിൽ തെളിവൊന്നും കിട്ടിയില്ല. ഈ കേസ് എഴുതി തള്ളാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ വദനസുരതത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ല. ആരെങ്കിലും കോടതിയിൽ പോയാൽ അത് പൊലീസിന് തിരിച്ചടിയുമാകും.

നിരന്തരം മൊഴി മാറ്റുകയും മുൻപു നൽകിയ പരാതികളിൽ മൊഴി നൽകാൻ എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണു സരിത. അതിനാൽ സരിതയിൽനിന്ന് ആദ്യം വിശദ മൊഴി രേഖപ്പെടുത്തണം. അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്നു പരിശോധിക്കണം. ആരോപണവിധേയർക്കു പറയാനുള്ളതും കേൾക്കണം. അതിന് ശേഷം മാത്രമേ കേസെടുക്കൂ. സുപ്രീംകോടതിയും അടുത്തിടെ ഇതു സംബന്ധിച്ചു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഉന്നത പൊലീസുകാർക്കെതിരേയും ഉടൻ കേസൊന്നും എടുക്കില്ല. കഴിഞ്ഞ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനായി സംഘത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. അതു പരിശോധിച്ചാൽ മാത്രമേ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അന്വേഷണ സംഘത്തിനു വീഴ്ച പറ്റിയോ എന്നു കണ്ടെത്താൻ കഴിയൂ. എസ്‌പിമാരും ഡിവൈഎസ്‌പിമാരും അടങ്ങിയ പുതിയ സംഘത്തിന്റെ വിപുല യോഗവും ഉടൻ ചേരും. സരിതയുടെ പരാതിയിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളും പുതിയ സംഘത്തിനു കൈമാറും. അബ്ദുള്ളകുട്ടിയ്‌ക്കെതിരായ പീഡനക്കേസും ഇതിൽ വരും.

ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, എപി അനിൽകുമാർ, അടുർ പ്രകാശ് എന്നിവരാണ് റിപ്പോർട്ടിൽ കുടുങ്ങിയ സംസ്ഥാന മന്ത്രിമാർ. കേന്ദ്രമന്ത്രിമാരായ പളനി സ്വാമിയും കെസി വേണുഗോപാലും പീഡനക്കേസിൽ കുടുങ്ങേണ്ടവരാണെന്നാണ് കണ്ടെത്തൽ. എംഎൽഎയായ ഹൈബി ഈഡനും പീഡകനാണ്. മോൻസ് ജോസഫിനും വിഷ്ണുനാഥിനെതിരേയും അഴിമതി ആരോപണമുണ്ടെങ്കിലും അവർക്കെതിരെ മറ്റ് ഗുരുതരമായ ആരോപണങ്ങളില്ല. ഐപിഎസുകാരായ പത്മകുമാറും അജിത് കുമാറും കുടുങ്ങുന്നതാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിന്റെ ജോസ് കെ മാണി എംപിക്കെതിരേയും ഗുരുതര ആരോപണമുണ്ട്. 

രമേശ് ചെന്നിത്തലയുടെ പിഎയായിരുന്ന പ്രതീഷ് നായരും ആരോപണ വിധേയനാണ്. ബിജു രാധാകൃഷ്ണനും ശാലൂ മേനോനും എതിരേയും ആരോപണമുണ്ട്. ക്ലിഫ് ഹൗസിൽ വച്ച് പലതവണ വദനസുരതം നടത്തിയെന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ ഗുരുതരമായ ആരോപണം. മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരീരികമായി ഉപയോഗിച്ചു. 2 കോടി 16 ലക്ഷം കമ്മീഷനായി കൈപ്പറ്റി-ഇങ്ങനെ പോകുന്നു വെളിപ്പെടുത്തൽ. ആര്യാടനും പീഡനം നടത്തി. മന്ത്രിയായിരുന്ന എപി അനിൽകുമാർ റോസ് ഹൗസ്, ലേ മറിഡിയിൻ, കേരളാ ഹൗസ് എന്നിവിടങ്ങളിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അടൂർ പ്രകാശിനെതിരേയും ലൈംഗിക പീഡനവും ടെലിഫോൺ സെക്സും പതിവാക്കി. ഹൈബി ഈഡനും സരിതയെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു.

കെസി വേണുഗോപാൽ ബലാൽസംഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. പലതവണ ഭീഷണിപ്പെടുത്തി. കേന്ദ്ര സഹമന്ത്രിയായ പളനി സ്വാമിയും പീഡകനാണ്. കെപിസിസി നേതാവ് എൽ സുബ്രഹ്മണ്യം ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നും വിശദീകരിക്കുന്നു. കല്ലൂർ ഫ്ലാറ്റിൽ വച്ചായിരുന്നു ഐജി പത്മകുമാറിന്റെ പീഡനം. കൊച്ചിയിലെ മുൻ പൊലീസ് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാറിനെതിരെ ടെലിഫോൺ സ്‌ക്സും എസ് എം എസുമാണ് ചുമത്തിയിരിക്കുന്ന കുറ്റം. മോൻസ് ജോസഫ് പ്രോജക്ട് നൽകി. മറ്റ് പ്രശ്നമില്ലെന്നും കമ്മീഷൻ വിശദീകരിക്കുന്നു.

കേന്ദ്രമന്ത്രിയായിരുന്ന ചിദംബരത്തെ പരിചയപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ മുൻ പിഎയായ പ്രതീഷ് നായർ ശ്രമിച്ചുവെന്നാണ് ആരോപണം. ജോസ് കെ മാണി ഡൽഹിയിൽ വച്ച് മോശമായി പെരുമാറി. ഡൽഹിയിൽ വച്ച് വദനസുരതം നടത്തിയെന്നും പറയുന്നു.