- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ സോളാറിനേയും സിഎൻജിയേയും പിണറായി ഏറ്റെടുക്കുന്നു; കെഎസ്ഇബിയെ കരകയറ്റാൻ സൗരോർജ്ജ് പാനലുകൾ; ആനവണ്ടിക്ക് കരുത്താകാൻ പ്രകൃതി വാതകവും; പ്രകൃതി സംരക്ഷണത്തിന് പുത്തൻ പരീക്ഷണങ്ങളുമായി ഐസക്കിന്റെ ബജറ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായി കാണാനെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും പറഞ്ഞത് മൂന്ന് കാര്യങ്ങളായിരുന്നു. ജിഎസ്ടി ബില്ലിനെ അനുകൂലിക്കണം. ഒപ്പം സോളാറിനേയും പ്രകൃതി വാതകത്തേയും പ്രോത്സാഹിപ്പിക്കകുയെന്നതാണ്. അതിരപ്പള്ളി പദ്ധതി പോലും വേണ്ടെന്ന സന്ദേശം പിണറായിക്ക് മോദി നൽകിയിരുന്നു. സോളാറും പ്രകൃതി വാതകവും കൊണ്ട് പരിഹരിക്കാനാവുന്ന ഇന്ധന പ്രശ്‌നങ്ങളേ കേരളത്തിനുള്ളൂവെന്നായിരുന്നു മോദിയുടെ വിശദീകരണം. ഏതായാലും സോളാറും പ്രകൃതി വാതകവും പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ പ്രധാന ഘടകമാവുകയാണ്. സോളാറിൽ അടിസ്ഥാനമാക്കിയ വികസനമോഡലായിരുന്നു ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഇത് കേരളത്തിലും കൊണ്ട് വരാനും പിണറായി തീരുമാനിച്ചു. എല്ലാ മേഖലയിലും കക്കൂസെന്ന കേന്ദ്രസർക്കാർ നയത്തിനും തോമസ് ഐസക്കിന്റെ ബജറ്റിൽ സ്ഥാനമുണ്ട്. സിഎൻജിയിൽ നിർണ്ണായക തീരുമാനമാണ് എടുക്കുന്നത്. കെഎസ്ആർടിസിയിലെ സിഎൻജി മോഡൽ വിജയിച്ചാൽ മറ്റ് മേഖലയിലേക്കും ഇത് നടപ്പാക്കും. അ
തിരുവനന്തപുരം: മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായി കാണാനെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും പറഞ്ഞത് മൂന്ന് കാര്യങ്ങളായിരുന്നു. ജിഎസ്ടി ബില്ലിനെ അനുകൂലിക്കണം. ഒപ്പം സോളാറിനേയും പ്രകൃതി വാതകത്തേയും പ്രോത്സാഹിപ്പിക്കകുയെന്നതാണ്. അതിരപ്പള്ളി പദ്ധതി പോലും വേണ്ടെന്ന സന്ദേശം പിണറായിക്ക് മോദി നൽകിയിരുന്നു. സോളാറും പ്രകൃതി വാതകവും കൊണ്ട് പരിഹരിക്കാനാവുന്ന ഇന്ധന പ്രശ്‌നങ്ങളേ കേരളത്തിനുള്ളൂവെന്നായിരുന്നു മോദിയുടെ വിശദീകരണം. ഏതായാലും സോളാറും പ്രകൃതി വാതകവും പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ പ്രധാന ഘടകമാവുകയാണ്.
സോളാറിൽ അടിസ്ഥാനമാക്കിയ വികസനമോഡലായിരുന്നു ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അവതരിപ്പിച്ചത്. ഇത് കേരളത്തിലും കൊണ്ട് വരാനും പിണറായി തീരുമാനിച്ചു. എല്ലാ മേഖലയിലും കക്കൂസെന്ന കേന്ദ്രസർക്കാർ നയത്തിനും തോമസ് ഐസക്കിന്റെ ബജറ്റിൽ സ്ഥാനമുണ്ട്. സിഎൻജിയിൽ നിർണ്ണായക തീരുമാനമാണ് എടുക്കുന്നത്. കെഎസ്ആർടിസിയിലെ സിഎൻജി മോഡൽ വിജയിച്ചാൽ മറ്റ് മേഖലയിലേക്കും ഇത് നടപ്പാക്കും. അങ്ങനെ പരിസ്ഥിതി സൗഹാർദമായ നിലപാടുകളാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്. മോദിയുടെ ജിഎസ്ടിയോട് എതിർപ്പില്ലെന്ന് പ്രഖ്യാപിക്കാനും തോമസ് ഐസക് മറക്കുന്നില്ല.
വീടുകളിലും സർക്കാർ ഓഫീസുകളുടെ മുകളിലും സോളാർ പാനൽ സ്ഥാപിക്കാൻ 200 കോടി സഹായം. 1000 മെഗാവാട്ട് വൈദ്യൂതി ഉത്പാദനമാണ് ലക്ഷ്യം. എനർജി മാനേജ്‌മെന്റ് ഫണ്ടിന് ഏഴ് കോടിയും അനുവദിച്ചു. നിലവിൽ സർക്കാർ രണ്ട് എൽ.ഇ.ഡി ബൾബുകൾ സൗജന്യ വിലയ്ക്ക് നൽകുന്നു. ഇത് വ്യാപിപ്പിക്കുന്നതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ ഫണ്ട്. ഊർജക്ഷമതയില്ലാത്ത ഫാനുകളും പമ്പുകളും മാറ്റിവയ്ക്കണം. വലിയ തോതിൽ സോളാർ ഉപയോഗിക്കാനാണ് നീക്കം. എൽ.ഇ.ഡി പാനലുകൾ നിർമ്മിക്കുന്നതിന് ഫാക്ടറി സ്ഥാപിക്കണം. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ ഇതിന് ഉപയോഗിക്കുമോ എന്ന് പഠിക്കാൻ 25 കോടിയും മാറ്റി വയ്ക്കുന്നു.
കേരളത്തിൽ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കി ലഭിക്കുന്ന വൈദ്യുതിയേക്കാൾ ലാഭമാണ് സംസ്ഥാനത്തെ ബൾബുകളെല്ലാം എൽഇഡിയാക്കിയാലെന്ന് തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇത് യാഥാർത്ഥ്യമാക്കാനാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി ഏതാണ്ട് നാലര കോടി ബൾബുകൾ ഉണ്ട്. ഇതിൽ 90 ശതമാനം സിഎഫ്എൽ ആണെന്നാണ് കണക്ക്. ഇവയൊക്കെ മാറ്റി എൽഇഡി ബൾബുകൾ പകരം കൊടുത്താൽ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്ന് തോമസ് ഐസക് പറയുന്നു. നാലര കോടി ബൾബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ. അതിരപ്പള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150 , 170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി വരുമെന്നും തോമസ് ഐസക് പറയുന്നു. സർക്കാർ 250 കോടി മുടക്കി മുഴുവൻ വൈദ്യുതി വിളക്കുകളും സൗജന്യമായി എൽഇഡി വിളക്കുകളാക്കിയാൽ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നും ധനമന്ത്രി വിശദീകരിച്ചിരുന്നു. കെഎസ്ഇബിയെ സ്വയം പര്യാപ്തമാക്കാൻ കെഎസ്ഇബിക്ക് 1380 കോടിരൂപയുടെ പദ്ധതി അടങ്കലും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ സോളാർ പാനൽ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
കെഎസ്ആർടിസിക്ക് രക്ഷാപാക്കേജ് പ്രഖ്യാപിച്ച് കടഭാരം കുറയാനാണ് തീരുമാനം. ഇതിനാണ് സിഎൻജി ബസുകളുടെ പരീക്ഷണം. കൊച്ചി കേന്ദ്രമാക്കി ആയിരം ബസും. അഞ്ച് വർഷം കൊണ്ട് മുഴുവൻ ബസും സിഎൻജിയുമാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കുന്നതിനായി അഞ്ച് വർഷം കൊണ്ട് ബസ്സുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി 1000 സി.എൻ.ജി ബസ്സുകൾ വാങ്ങുന്നതിന് കെഎസ്ആർടിസിക്ക് 300 കോടി രൂപ വായ്പ നൽകും. ജലഗതാഗത വികസനത്തിന് 400 കോടി രൂപയാണ് ബജറ്റ് വിഹിതം.
പ്രകൃതി വാതക പൈപ്പ് ലൈൻ എന്നത് യാഥാർത്ഥ്യമാകുന്നതോടെ സിഎൻജി ബസുകളുടെ സാധ്യതകൾ കൂടുമെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ഡൽഹിയിലും മുംബൈയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരീക്ഷിച്ച് ഫലിച്ച ഒന്നാണ് സിഎൻജി. കൂടിയ മർദ്ദത്തിൽ സൂക്ഷിക്കുന്ന നാച്ചുറൽ ഗ്യാസാണ് സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്). പെട്രോളിനും ഡീസലിനും, എൽപിജിക്കും പകരമായി ഉപയോഗിക്കാവുന്ന ഈ ഇന്ധനത്തിനു മറ്റുള്ളവയെ അപേക്ഷിച്ച് അന്തരീക്ഷ മലിനീകരണം കുറവാണ്. ഇന്ത്യയിൽ ഡൽഹിയിലാണ് ആദ്യമായി സിഎൻജി ഇന്ധനമാക്കിയ ബസുകൾ ഓടിക്കുന്നത്. ഡൽഹിയിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെത്തുടർന്ന് അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പൂണെ തുടങ്ങി നിരവധി നഗരങ്ങളിലും സിഎൻജി വാഹനങ്ങൾ എത്തി.
ഈ മാതൃകയാണ് തോമസ് ഐസക് കടമെടുക്കുന്നത്. വാഹനങ്ങളിൽ സിഎൻജി ടാങ്ക് ഘടിപ്പിക്കുന്നതും സിഎൻജി പമ്പുകൾ സ്ഥാപിക്കുന്നതും ചിലവേറിയതാണെന്നതാണ് സിഎൻജിയുടെ പ്രധാന പോരായ്മ. എന്നാൽ സിഎൻജി ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിൻ ഘടകങ്ങൾക്ക് കൂടുതൽ ആയുസുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, മീതേൻ ഇതര ഹൈഡ്രോ കാർബൺ എന്നിവയുടെ പുറന്തള്ളൽ മറ്റ് ഇന്ധനങ്ങൾ പുറം തള്ളുന്നതിനെക്കാൾ 40 മുതൽ 60 ശതമാനം വരെ കുറവായിരിക്കും എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രകൃതി സംരക്ഷണത്തിനും ഗുണകരമാകും. സിഎൻജി ഉപയോഗിച്ചുള്ള ബസുകൾക്ക് വില കൂടുമെങ്കിലും പരിപാലന ചിലവും ഡീസലിനെ അപേക്ഷിച്ചുള്ള വിലകുറവുമാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന്റെ മേന്മ. കൂടാതെ സിഎൻജി വാഹങ്ങൾക്ക് ഇന്ധനക്ഷമതയും കൂടുതലായിരിക്കും. ഇതൈല്ലാം കെഎസ്ആർടിസിക്ക് ഗുണകരമാകുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
ലോകത്തിൽ വായു മലിനീകരണം ഏറ്റവുമധികമുള്ള നഗരമെന്ന ഖ്യാതിയും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഡൽഹി നേടിയിരുന്നു. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ സിഎൻജി എന്ന പ്രകൃതി വാതക ഇന്ധനം വാഹനങ്ങളിലേക്ക് ഓടിക്കയറിയതോടെയാണ് ഒരു പരിധി വരെയെങ്കിലും നഗരത്തിലെ മലിനീകരണ തോത് കുറഞ്ഞത്. വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനമെന്ന നിലയിലാണ് ഡൽഹി സിഎൻജിയെ സ്വീകരിച്ചത്. ഈ ചരിത്രവും കേരളം നേട്ടമാക്കാനാണ് തയ്യാറെടുക്കുന്നത്.