കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ നിർണ്ണായകമാവുക സാഹചര്യത്തെളിവുകളെന്ന് സൂചന. തന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഇത് വാസ്തവമാണെന്നും പ്രതികൾക്കൾക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ ശക്തമാക്കാൻ ഇത് പര്യപ്തമാവുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും സരിതയുടെ അഭിഭാഷകൻ അഡ്വ.ആളൂർ മറുനാടനോട് പ്രതികരിച്ചു. വരുന്ന തിങ്കളാഴ്ച കേസിന്റെ തുടർനടപടികളെക്കുറിച്ച് ചർച്ചചെയ്യാൻ സരിതയും ആളൂരും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അറിയുന്നു.

അന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സരിത പുതിയ തെളിവുകൾ രാജേഷ് ദിവാന് കൈമാറും. കമ്മീഷൻ റിപ്പോർട്ടിൽ അന്വേഷണവും കേസും മുന്നോട്ട് പോകുമെന്ന നിലപാടിലാണ് രാജേഷ് ദിവാനും. അതുകൊണ്ട് കൂടിയാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷണത്തിന് മേൽനോട്ടവും വഹിക്കും. അതീവ രഹസ്യമായി അന്വേഷണം കൊണ്ടു പോകണമെന്ന നിർദ്ദേശവും സംഘത്തിന് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സരിത കൂടുതൽ തെളിവ് നൽകുമെന്ന് വ്യക്തമാക്കുന്നതും. ഈ തെളിവുകൾ അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കുമെന്നാണ് സൂചന. എകെ ആന്റണിയുടെ മകനെതിരെ ആരോപണം സജീവമാക്കിയതും ഇതിന്റെ ഭാഗമാണ്.

ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സരിതയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കാൻ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള സാഹചര്യം നിലവിലില്ലന്നും അതിനാൽ പീഡനക്കേസിൽ നിന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രതികൾ രക്ഷരപെടുമെന്നും മറ്റും പ്രചാരണം വ്യാപകമായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഇത്തരം കേസുകളിൽ മെഡിക്കൽ റിപ്പോർട്ട് അനുബന്ധതെളിവായി മാത്രമാണ് പരിഗണിക്കുന്നതെന്നും ഇതില്ലങ്കിൽ കൂടി കൃത്യവും വസ്തുനിഷ്ടവുമായ സാഹചര്യത്തെളിവുകൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചാൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും നിയമവ്യത്തങ്ങൾ വ്യക്തമാക്കി.

സീ സീ ടിവി ദൃശ്യങ്ങൾ, ഫോൺ സംഭാഷണങ്ങൾ, ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ, റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ, ദൃസാക്ഷികൾ തുടങ്ങി സാഹചര്യത്തെളിവുകവുകളായി പരിഗണിക്കപ്പെടാവുന്ന നിരവധി വസ്തുതകൾ ഈ കേസിൽ നിലനിൽക്കുന്നുണ്ട്. ഇതിൽ ചിലതൊക്കെ അഭിഭാഷകൻ മുഖേന ഇര അന്വേഷണ കമ്മീഷന് കൈമാറുകും ചെയ്തിട്ടുണ്ട്. പ്രതികൾ നിമയനടപടികൾക്കിറങ്ങിയാൽ പ്രൊസിക്യൂഷൻ ഇവർക്കെതിരെ പ്രധാന ആയുധമായി ഉപയോഗിക്കുന്നതും ഇത് തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള അനുമാനം. ഇത്തരം കേസുകളിൽ അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും സാഹചര്യത്തെളിവുകൾക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അടിക്കടി മൊഴിമാറ്റുന്നതിനാൽ പീഡനം സംമ്പന്ധിച്ച സരിതയുടെ വെളിപ്പെടുത്തൽ നിലനിൽക്കില്ലന്ന പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. എന്നാൽ സരിത ജയിലിൽക്കിടന്നപ്പോൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെയാണ് ഇപ്പോൾ സോളാർ കമ്മീഷൻ നടപടിക്ക് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഈ കത്തിൽ പറഞ്ഞിട്ടുള്ള വസ്തുതകൾ സരിത ഇതുവരെ നിഷേധിക്കാത്ത സാഹചര്യത്തിൽ ഇത് പ്രതികൾക്കെതിരെ സംസാരിക്കുന്ന തെളിവായി നിലനിൽക്കുമെന്നുമാണ് പൊതുവേയുള്ള വിലിരുത്തൽ. ഉമ്മൻ ചാണ്ടി അടക്കമുള്ള സരിതയുടെ കത്തിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യപിച്ച ശേഷം വന്ന പ്രതികരണത്തിൽ തന്റെ കൈവശം കൂടുതൽ തെളിവുകൾ ഉണ്ടെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഈ തെളിവുകൾ ഉടൻ സരിത അന്വേഷണ സംഘത്തിന് കൈമാറും. ഇതോടെ കുരുക്ക് മുറുകുമെന്നാണ് വിലയിരുത്തൽ.

സോളാർ ആരോപണത്തിൽ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണ്. ലൈംഗികമായി ഉപയോഗിച്ചെന്ന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വിജിലൻസ് അന്വേഷണവും നേരിടേണ്ടി വരുന്ന അപൂർവകേസായി സോളാർ തട്ടിപ്പ് മാറുകയാണ്. 2013 ജൂലൈ 19ന് സരിതാ നായർ പുറത്തുവിട്ട കത്തിൽ പരമാർശിച്ചിട്ടുള്ള വ്യക്തികൾ അവരുമായും അവരുടെ അഡ്വക്കേറ്റുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നാണ് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ സരിതയ്ക്കെതിരെ െലെംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം. എന്നാൽ, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ഉപദേശത്തിൽ വ്യക്തമാക്കുന്നു.

അതിനാൽ സരിത നായരുടെ 2013 ജൂലൈ 19ലെ കത്തിൽ പരാമർശിച്ചവർക്കെതിരേ െലെംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ശിപാർശ ചെയ്തു. തുടർന്ന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. 2013 ജൂെലെ 19ന് സരിത ജയിലിൽ നിന്നും പുറത്തുവിട്ട കത്തിലെ പേരുകൾ പിന്നീട് പരസ്യമാകുന്നത് സരിത തന്നെ നടത്തിയ പത്രസമ്മേളന വേദിയിൽ വച്ചാണ്.

കത്തിലെ കൈയക്ഷരം തന്റേതു തന്നെ എന്നു തെളിയിക്കാനായി കത്ത് ഉയർത്തിക്കാട്ടുന്നതിനിടെ പത്രഫോട്ടോഗ്രാഫർമാരെടുത്ത ചിത്രങ്ങളിൽ കൂടിയാണു പേരുകൾ പുറത്തുവന്നത്. ഈ കത്തിലെ പേരുകാരെല്ലാം കുടുങ്ങുമെന്ന് തന്നെയാണ് സൂചന.