- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാറും സരിതയും തമ്മിലുള്ള ഫോൺ കോളുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം; ഗണേശും സരിതയും ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടിച്ചേർത്തലുകൾ നടത്തിയെന്ന ഹർജിയിൽ വഴിത്തിരിവ്; സരിതയുടെ കത്ത് വ്യാജം എന്ന് ജയിൽ സൂപ്രണ്ടിന്റെ നിർണ്ണായക മൊഴി
കൊട്ടാരക്കര: സോളാർ കേസിൽ വീണ്ടും വഴിത്തിരിവ്. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കെ.ബി. ഗണേശ് കുമാറും സരിതയും മറ്റും ചേർന്ന് ഗൂഢാലോചന നടത്തി കത്ത് വ്യാജമായി സൃഷ്ടിച്ചു എന്ന ആരോപിച്ച് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ജേക്കബ് നൽകിയ ഹർജി പുതിയ തലത്തിലെത്തുകയാണ്.ഗണേശ് കുമാറിന്റെയും സരിതയുടെയും ഇക്കാലത്തെ ഫോൺകോളുകളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷനും ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ കേ്‌സ് വീണ്ടും സജീവമാവുകയാണ്. സോളാർ കമ്മിഷനിൽ സരിത ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് മുൻ ജയിൽ ഉദ്യോഗസ്ഥന്റെ മൊഴിയാണ് നിർണ്ണായകമായത് . 2016 ജൂൺ 6ന് സരിത കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ ഗൂഢാലോചന നടത്തി കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തെന്ന് മുൻ പത്തനംതിട്ട ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പ് ആണ് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് രാജപ്പൻനായർ മുമ്പാകെ മൊഴി നൽകിയത്. ഇതോടെയാണ് ഫോൺ രേഖകൾ കോടതി ആവശ്യപ്പെട്ടത്. പുതിയ തലത്തിലേക്ക് ഈ കേസ് എത്തുമെന്നാണ് വിലിയരു
കൊട്ടാരക്കര: സോളാർ കേസിൽ വീണ്ടും വഴിത്തിരിവ്. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ കെ.ബി. ഗണേശ് കുമാറും സരിതയും മറ്റും ചേർന്ന് ഗൂഢാലോചന നടത്തി കത്ത് വ്യാജമായി സൃഷ്ടിച്ചു എന്ന ആരോപിച്ച് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ജേക്കബ് നൽകിയ ഹർജി പുതിയ തലത്തിലെത്തുകയാണ്.ഗണേശ് കുമാറിന്റെയും സരിതയുടെയും ഇക്കാലത്തെ ഫോൺകോളുകളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷനും ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ കേ്‌സ് വീണ്ടും സജീവമാവുകയാണ്.
സോളാർ കമ്മിഷനിൽ സരിത ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് മുൻ ജയിൽ ഉദ്യോഗസ്ഥന്റെ മൊഴിയാണ് നിർണ്ണായകമായത് . 2016 ജൂൺ 6ന് സരിത കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ ഗൂഢാലോചന നടത്തി കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തെന്ന് മുൻ പത്തനംതിട്ട ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പ് ആണ് കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് രാജപ്പൻനായർ മുമ്പാകെ മൊഴി നൽകിയത്. ഇതോടെയാണ് ഫോൺ രേഖകൾ കോടതി ആവശ്യപ്പെട്ടത്. പുതിയ തലത്തിലേക്ക് ഈ കേസ് എത്തുമെന്നാണ് വിലിയരുത്തൽ. ഗണേശിനെതിരെ സോളാർ കേസിൽ ഉള്ള ഏക കേസാണ് ഇത്. സോളാർ കത്ത് വ്യാജമാണെന്നായിരുന്നു സുധീർ ജേക്കബിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്.
ഈ ഹർജിയുടെ വിചാരണയ്ക്കിടയിലാണ് ജയിൽ സൂപ്രണ്ട് മൊഴി നൽകിയത്. സരിത വിചാരണ തടവുകാരിയായി പത്തനംതിട്ട ജില്ലാ ജയിലിൽ കഴിയുന്ന അവസരത്തിൽ 2013 ജൂലായ് 21ന് എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി തിരിച്ച് ജയിലിൽ എത്തിക്കുമ്പോൾ വനിതാ വാർഡന്മാർ നടത്തിയ ദേഹപരിശോധനയിലാണ് 21 പേജുള്ള കത്ത് കണ്ടെടുത്തത്. കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ കേസിന്റെ ആവശ്യത്തിന് തന്റെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെ ഏൽപ്പിക്കാനുള്ളതാണെന്നായിരുന്നു വിശദീകരണം. തുടർന്ന് ജയിൽ രേഖകളിൽ ഉൾപ്പെടുത്തുകയും 24ന് സരിതയെ സന്ദർശിക്കാനെത്തിയ അഭിഭാഷകന് കത്ത് കൈമാറുകയും ചെയ്തു.
നേരത്തെ സോളാർ കേസിന്റെ മുഖ്യസുത്രധാരൻ മുന്മന്ത്രിയും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ ആണെന്ന് ബിജു രാധാകൃഷ്ണനും വെളിപ്പെടുത്തൽ നടത്തിയിരുന്നു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായർക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നൽകിയത് ഗണേശ് കുമാർ ആണെന്നും ബിജു ആരോപിച്ചിരുന്നു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയിൽ അറിയിച്ചു. ഇതിലൊന്നും തുടർ നടപടിയുണ്ടായില്ല. സോളാർ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാൽ ഇത് സംബന്ധിച്ച് മൊഴി നൽകേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിക്കുകയായിരുന്നു. ഇതിന് അപ്പുറത്ത് നിയമ നടപടികളൊന്നും ബിജു എടുത്തതുമില്ല.
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് രണ്ടുമാസമായെങ്കിലും പ്രാഥമികനടപടികൾപോലും തുടങ്ങിയിട്ടില്ല. പുതുതായി ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടുമില്ല. സരിതാ നായരുടെ കത്തിന്റെ നിയമപരമായ സാധുത സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനെ അലട്ടുന്നത്. കത്തിന്റെയടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് കമ്മിഷൻ സർക്കാരിനു ശുപാർശ നൽകിയത്. ഉന്നതരെ ലക്ഷ്യമിട്ട് സരിതയും മുന്മന്ത്രി കെ.ബി. ഗണേശ് കുമാറും ചേർന്ന് തയ്യാറാക്കിയതാണ് കത്തെന്നാരോപിച്ച് സമർപ്പിച്ച ഹർജി കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിലപാടിന് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘവും. ഇതിനിടെയാണ് കോടതി നടപടികൾ തുടങ്ങുന്നത്.
സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ ഭാഗമാക്കിയതുമായ സരിത എസ്. നായരുടെ 25 പേജുള്ള കത്ത് വ്യാജമാണെന്നും ഇതിനു പിന്നിൽ കെ.ബി. ഗണേശ്‌കുമാർ എംഎൽഎയാണെന്നുമുള്ള വെളിപ്പെടുത്തലുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനും നേരത്തെ രംഗത്ത് വന്നിരുന്നു. 2013ൽ ജയിലിൽനിന്ന് സരിത എഴുതി തനിക്ക് കൈമാറിയ 21 പേജുള്ള കത്തിൽ ഒരു വ്യക്തിക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചിരുന്നില്ല. കത്തിലേക്ക് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ലൈംഗികമായി ഉപയോഗിച്ചെന്ന പരാമർശങ്ങൾ ഗണേശ് കുമാറിന്റെ നിർദേശപ്രകാരം പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് 2015 മാർച്ച് 13നായിരുന്നു. 2013ലാണ് സരിത കത്ത് എഴുതിയതെന്ന് കമീഷൻ പറയുന്നത് തെറ്റാണെന്നും ഫെനി ആരോപിച്ചിരുന്നു.
പത്തനംതിട്ട ജയിലിൽനിന്ന് താൻ വാങ്ങിയ 21 പേജുള്ള സരിതയുടെ കത്ത് ജയിൽ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.