- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ; കോൺഗ്രസ് എംഎൽഎയുടെ നിസാം പ്രേമത്തിന് കാരണം പുറത്ത്; സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ പണം ഒഴുക്കിയത് നിസാമെന്ന് റിപ്പോർട്ട്
തൃശൂർ: സോളാർ കേസ് ഒത്തുതീർക്കാൻ നിസാം കോടികൾ ഒഴുക്കിയെന്ന് സൂചന. അതുകൊണ്ടാണ് നിസാമിനെ രക്ഷിക്കാൻ എ ഗ്രൂപ്പിലെ എംഎൽഎ മുന്നിൽ നിൽക്കുന്നതെന്നാണ് സൂചന. തന്നെ കേസിൽ നിന്ന് രക്ഷിക്കാനെല്ലേ നിങ്ങളുടെ ആപത്ത് കാലത്ത് കാശ് വാരിയെറിഞ്ഞതെന്നാണ് നിസാം ഉയർത്തുന്ന ചോദ്യം. അതിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിനും വാക്കുകളില്ല. എല്ലാം വിവാദ വ്യ
തൃശൂർ: സോളാർ കേസ് ഒത്തുതീർക്കാൻ നിസാം കോടികൾ ഒഴുക്കിയെന്ന് സൂചന. അതുകൊണ്ടാണ് നിസാമിനെ രക്ഷിക്കാൻ എ ഗ്രൂപ്പിലെ എംഎൽഎ മുന്നിൽ നിൽക്കുന്നതെന്നാണ് സൂചന. തന്നെ കേസിൽ നിന്ന് രക്ഷിക്കാനെല്ലേ നിങ്ങളുടെ ആപത്ത് കാലത്ത് കാശ് വാരിയെറിഞ്ഞതെന്നാണ് നിസാം ഉയർത്തുന്ന ചോദ്യം. അതിന് മുന്നിൽ കോൺഗ്രസ് നേതൃത്വത്തിനും വാക്കുകളില്ല. എല്ലാം വിവാദ വ്യവസായി പുറത്തുപറഞ്ഞാൽ വിവാദം മറ്റൊരു തലത്തിൽ എത്തുമെന്നും നിസാമിന്റെ രാഷ്ട്രീയ സുഹൃത്തുക്കൾക്ക് അറിയാം.
അന്വേഷണത്തിന്റെ പേരിൽ കച്ചവടം നടക്കുന്നുണ്ടെന്ന് തൃശൂർ മുൻ പൊലീസ് കമ്മിഷണർ ആരോപിച്ച ചന്ദ്രബോസ് കൊലപാതക കേസിൽ അന്വേഷണ സംഘത്തെ മാറ്റാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിൽ കുടുങ്ങിയെന്നാണ് സൂചന. ഭരണകക്ഷിയിൽപ്പെട്ട എറണാകുളത്തെ ഒരു എംഎൽഎയും നിസാമിന്റെ ബന്ധുവായ എറണാകുളത്തെ ഒരു വ്യവസായിയുമാണ് സമ്മർദ്ദത്തിനു പിന്നിൽ. ഈ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ട്. പലവിവാദങ്ങളിലും പെടുകയും ചെയ്തു.
തൃശൂരിൽ മറ്റു പരിപാടികളൊന്നുമില്ലാതിരുന്ന മുഖ്യമന്ത്രി ചന്ദ്രബോസിനെ ആശുപത്രിയിൽ സന്ദർശിച്ചതും ചികിത്സാ സഹായം പ്രഖ്യാപിച്ചതും എംഎൽഎയുടെ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഈ എംഎൽഎ ആശുപത്രിയിലെത്തിയെങ്കിലും കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന വിവരവും പുറത്തുവന്നു. സോളാർ കേസ് ഒത്തുതീർപ്പാക്കാൻ ഒഴുക്കിയ കോടികൾ നിസാമിന്റേതാണെന്നും ഇതിനു പ്രത്യുപകാരമായിട്ടാണ് കേസ് മയപ്പെടുത്തുന്നതെന്നും തൃശൂരിലെ ഐ ഗ്രൂപ്പ് നേതാക്കൾക്ക് പരാതിയുണ്ട്.
സോളാർക്കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുങ്ങിയെങ്കിലും അതിവേഗം പ്രശ്‌നം പരിഹരിക്കപ്പെട്ടു. കോടികൾ ഒഴുക്കിയാണ് കേസ് ഒതുക്കി തീർത്തത് എന്ന് അന്നേ ആരോപണം ഉയർന്നു. സരിത എസ് നായർക്ക് കേസുകൾ ഒതുക്കാൻ കാശ് കൊടുക്കുന്നത് ആരെന്നും ചോദ്യമുയർന്നു. അതിന് സഹായിച്ചവരിൽ പ്രധാന നിസാമാണെന്നാണ് സൂചന. ഇതു മനസ്സിലാക്കി കേസിൽ അന്വേഷണം ശക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകുകയും ചെയ്തു.
കേസന്വേഷണത്തിന്റെ തുടക്കം മുതൽ അന്വേഷണ സംഘത്തിന്റെ പ്രവൃത്തി സംശയാസ്പദമായിരുന്നു. നിസാമിനെ കൈയാമം വച്ചു മാത്രമേ തെളിവെടുപ്പിന് കൊണ്ടുപോകാവൂ എന്ന മുൻ കമ്മിഷണർ ജേക്കബ് ജോബിന്റെ നിർദ്ദേശം അന്വേഷണ ഉദ്യോഗസ്ഥർ പാലിച്ചില്ല. ഇതിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥരെ കമ്മിഷണർ പരസ്യമായി ശകാരിച്ചു. പിന്നീട് കമ്മിഷണർ മുൻകൈയെടുത്താണ് നിസാമിനെ കൈയാമം വയ്പിച്ചത്. മരണമടയും മുൻപ് ചന്ദ്രബോസിന്റെ മൊഴി എടുക്കുന്നതിൽ വന്ന വീഴ്ച കാരണം, ? കേസ് മയപ്പെടുത്താൻ ലക്ഷങ്ങൾ കോഴ ആവശ്യപ്പെട്ടെന്ന ആരോപണം ഉയർന്നത്, ചന്ദ്രബോസിന്റെ കുടുംബത്തിന് അന്വേഷണ സംഘത്തിലുള്ള വിശ്വാസമില്ലായ്മ എന്നതിനെല്ലാം ഒു ഉത്തരവുമില്ല. നിസാമിനോടുള്ള അമിത താൽപ്പര്യം തന്നെയാണ് നിഴലിക്കുന്നത്.
ഇതിനുപിന്നാലെ, തെളിവെടുപ്പിന്റെ പേരിൽ ബംഗളുരുവിലേക്ക് നിസാമിനെ കൊണ്ടുപോയ പൊലീസ് സംഘം സുഖവാസത്തിലായിരുന്നുവെന്ന ആരോപണം ഉയർന്നു. ഇക്കാര്യം നിസാമിൽ നിന്ന് നേരിട്ടറിയാൻ അടച്ചിട്ട മുറിയിൽ ജേക്കബ് ജോബ് ചോദ്യംചെയ്തു. ഉദ്യോഗസ്ഥരിൽ പലരും പണം ആവശ്യപ്പെട്ടുവെന്ന് നിസാം തന്നോട് വെളിപ്പെടുത്തിയതായി ഐ.ജി ടി.ജെ. ജോസിന് കഴിഞ്ഞദിവസം ജേക്കബ് ജോബ് മൊഴി നൽകിയിരുന്നു. കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പിയോട് ജേക്കബ് ജോബ് ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഇതുവരെ ഈ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിശാന്തിനി പറഞ്ഞു.