- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുടെ കത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ ചെന്ന പൊലീസിന് തിരിച്ചടിയാകുമോ? തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തന്റെയും മന്ത്രിമാരുടെയും പേരുകൾ ചേർത്തു മെനയുന്നതെല്ലാം അവാസ്തവ കഥകൾ ആണെന്ന് പറഞ്ഞ സരിത കോടതിയിൽ നൽകിയ കത്ത് എഴുതിയത് കേസ് എടുക്കാൻ ഉപയോഗിച്ച കത്തെഴുതി രണ്ടാഴ്ച്ച കഴിഞ്ഞ്: പരാതിക്കാരുടെ വിശ്വാസ്യത സംശയത്തിലായതോടെ കേസ് നിലനിൽക്കില്ലെന്ന് സൂചന
തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തത് വിപരീതഫലം ചെയ്യുമെന്ന് സൂചന. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തന്റെയും മന്ത്രിമാരുടെയും പേരുകൾ ചേർത്ത് മെനയുന്നതെല്ലാം അവാസ്തവ കഥകൾ ആണെന്ന് പറഞ്ഞ് സരിത തന്നെ എഴുതിയ കത്താണ് തിരിച്ചടിയാകുന്നത്. ഉന്നതർ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വിവരങ്ങൾ സോളാർ കേസിലെ പ്രതി സരിതാ നായർ കോടതിയിലും നിഷേധിച്ചിരുന്നു. ഇതിന്റെ തെളിവുകൾ പുറത്തുവന്നതോടെ കേസ് പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോകുന്ന സ്ഥിതിയാണ്. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്. 2013 ജൂലായ് 13-ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാർ ജുഡീഷ്യൽ കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നൽകിയ മറ്റു രണ്ടുകത്തുകൾ പുറത്തുവന്നിരിക്കുന്നത്. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യക
തിരുവനന്തപുരം: സരിതയുടെ കത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തത് വിപരീതഫലം ചെയ്യുമെന്ന് സൂചന. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും തന്റെയും മന്ത്രിമാരുടെയും പേരുകൾ ചേർത്ത് മെനയുന്നതെല്ലാം അവാസ്തവ കഥകൾ ആണെന്ന് പറഞ്ഞ് സരിത തന്നെ എഴുതിയ കത്താണ് തിരിച്ചടിയാകുന്നത്. ഉന്നതർ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വിവരങ്ങൾ സോളാർ കേസിലെ പ്രതി സരിതാ നായർ കോടതിയിലും നിഷേധിച്ചിരുന്നു. ഇതിന്റെ തെളിവുകൾ പുറത്തുവന്നതോടെ കേസ് പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോകുന്ന സ്ഥിതിയാണ്.
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്. 2013 ജൂലായ് 13-ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ അന്വേഷണം നടത്തണമെന്ന് സോളാർ ജുഡീഷ്യൽ കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ്, ആരും പീഡിപ്പിച്ചില്ലെന്നുകാട്ടി സരിത നൽകിയ മറ്റു രണ്ടുകത്തുകൾ പുറത്തുവന്നിരിക്കുന്നത്.
പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമർശങ്ങൾ നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണൽ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയിൽ നൽകിയത്. തന്റെ പേരുചേർത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകൾ മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയിൽ അധികൃതർ വഴിയാണ് സരിത കോടതിയിൽ സമർപ്പിച്ചത്.
2013 നവംബർ 22-നാണ് മൂന്നാമത്തെ കത്ത് എഴുതിയത്. ബിജെപി. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്കു മറുപടിയായിട്ടായിരുന്നു കത്ത്. അട്ടക്കുളങ്ങര ജയിലിൽനിന്നുതന്നെയാണ് ഈ കത്തും എഴുതിയത്. സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഇത് എസ്.ഐ. മുഹമ്മദ് നിസാർ വനിതാ പൊലീസ് എസ്.ഐ. എം.എൻ. ലൈലാകുമാരിക്ക് കൈമാറി. വനിതാ എസ്.ഐ.യുടെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ അട്ടക്കുളങ്ങര ജയിലിൽ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങൾ നിഷേധിച്ച് സരിത കത്തു നൽകിയത്. രാഷ്ട്രീയ ലാഭത്തിനായി നൽകിയ പരാതിയിൽ മൊഴിനൽകാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. സുരേന്ദ്രന്റെ പരാതിയിൽ പറയുന്ന പ്രകാരം ലൈംഗികമായി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം അഡീഷണൽ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയിൽ പരാതിയോ മൊഴിയോ നൽകിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തിൽ പിച്ചിച്ചീന്താനാണ് ശ്രമമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ എഴുതുന്നത് എന്ന് കത്തിന്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നുമുണ്ട്. ഈ കത്തുകൾ സോളാർ ജുഡീഷ്യൽ കമ്മിഷൻ ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണവിധേയരുടെ പരാതി.
കേസിൽ ഉമ്മൻ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടു തന്നെയാണ്. കമ്മിഷൻ റിപ്പോർട്ട് സോളാർ റിപ്പോർട്ട് അല്ലെന്നും സരിതാ റിപ്പോർട്ടാണെന്നും പറഞ്ഞാണ് നേരത്തെ ഉമ്മൻ ചാണ്ടി വിഷയത്തെ പ്രതിരോധിച്ചത്. തനിക്കെതിരേയുള്ള ആരോപണത്തിൽ ഒരുശതമാനം സത്യമുണ്ടെന്നു തെളിയിച്ചാൽ പൊതുജീവീതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
സോളാർ കമ്മിഷൻ റിപ്പോർട്ട് വന്നതിനു ശേഷം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികളും സുതാര്യമായിരുന്നില്ല. ഒരു ഉദ്യോഗസ്ഥൻ ജസ്റ്റിസിന്റെ അടുത്ത് എത്തിയിരുന്നു. ജയിലിൽനിന്ന് സരിത എഴുതിയെന്ന് അവകാശപ്പെടുന്ന കത്ത് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്. 21 പേജുള്ള കത്താണ് സരിത എഴുതിയിരിക്കുന്നതെന്ന് ജയിൽസൂപ്രണ്ട് രസീത് നൽകിയിട്ടുണ്ട്. എന്നാൽ, റിപ്പോർട്ടിൽ ചേർത്ത കത്തിൽ 25 പേജാണുള്ളത്. റിപ്പോർട്ടിൽ രണ്ടുതവണയാണ് കത്തു ചേർത്തിട്ടുള്ളത്. അതുകൊണ്ടു തന്നെയാണ് ഇത് സോളാർ അന്വേഷണ റിപ്പോർട്ടാണോ അതോ സരിതാ റിപ്പോർട്ടാണോ എന്ന സംശയം ഉയരുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അമ്പതുവർഷമായി താൻ പൊതുപ്രവർത്തനരംഗത്തുണ്ട്. ധൃതിപിടിച്ച നീക്കത്തിൽനിന്ന് സർക്കാരിന് പിന്നോട്ടു വരേണ്ടി വന്നു. നിയമപരമായ നടപടിയെ താനോ യു.ഡി.എഫോ ഭയക്കുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും ഇവർ തട്ടിപ്പ് നടത്തിയിരുന്നു. തന്റെ സർക്കാരാണ് ഇവർക്കെതിരേ കേസെടുത്തത്. ചിലതിൽ ശിക്ഷ ലഭിക്കുകയും ചെയ്തു. കേസ് ഏറ്റവും നന്നായി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പോലും പരാതിക്കാരി ആരോപണമുന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
സോളാർ കേസിൽ പ്രതി സരിതാ എസ്. നായരുടെ പരാതികൾപ്രകാരം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ലൈംഗികപീഡനക്കേസ് എടുക്കാതെ പൊതു കേസ് മാത്രമാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്മേൽ സുപ്രീംകോടതി മുൻജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. സരിതയുടെ ആരോപണങ്ങളിൽ സർക്കാരിനു വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടുപോകാവൂ എന്നാണു ജസ്റ്റിസ് പസായത്ത് നൽകിയ മുന്നറിയിപ്പ്. ഇതോടെയാണു പ്രതിപക്ഷത്തെ പ്രമുഖർക്കെതിരായ ശക്തമായ നീക്കത്തിൽനിന്നു സർക്കാർ പിന്നാക്കം പോയത്.
ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പ്രാഥമികാന്വേഷണത്തിനുശേഷമേ കേസെടുക്കൂ. കേസ് നേരത്തേ അന്വേഷിച്ച ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനു വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. അന്വേഷണസംഘം വിപുലീകരിക്കാനും ആവശ്യമെങ്കിൽ മാറ്റാനും ഡി.ജി.പിക്ക് അധികാരംനൽകി. വിശദപരിശോധനയ്ക്കുശേഷം ഏതൊക്കെ കേസിൽ അന്വേഷണം വേണമെന്നു ഡി.ജി.പി. തീരുമാനിക്കും.