- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്മി എന്ന വിളിപ്പേരിൽ പരിചയപ്പെട്ടാൽ ആൾമാറാട്ടത്തിന് വകുപ്പ് ചേർത്ത് ശിക്ഷിക്കാനാവില്ല; സദാചാരവിഷയങ്ങൾക്ക് ഊന്നൽ നൽകി കോടതി വാദം കേട്ടതും ശരിയല്ലെന്ന് അപ്പീൽ വാദം; ബാബുരാജിൽ നിന്ന് 1.19 കോടി തട്ടിയെടുത്ത കേസിൽ ഹൈക്കോടതിയിൽ നിന്ന് താൽകാലിക ആശ്വാസം നേടി സരിതാ നായർ; സോളാർ നായികയ്ക്ക് ഉടൻ ജയിൽ വാസമില്ല
കൊച്ചി: സോളർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയിൽനിന്നു പണം തട്ടിയ കേസിൽ സരിത എസ്. നായർക്ക് താൽകാലിക ആശ്വാസം. കേസി്ൽ തടവുശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. എന്നാൽ കീഴ്ക്കോടതി വിധിച്ച പിഴയായ 40 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ 10 ലക്ഷം രൂപ സരിത കെട്ടിവച്ചിരുന്നു. മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചതിനെതിരെ സരിത നൽകിയ അപ്പീലിൽ തടവുശിക്ഷ ശരിവച്ചും പിഴത്തുക ഭേദഗതി ചെയ്തുമായിരുന്നു സെഷൻസ് കോടതിയുടെ വിധി എത്തിയത്. ഇതാണ് ഹൈക്കോടതിയിൽ സരിത ചോദ്യം ചെയ്യുന്നത്. ഹൈക്കോടതിയും അപ്പീൽ തള്ളിയാൽ സരിതയ്ക്ക് വീണ്ടും ജയിലിൽ പോകേ
കൊച്ചി: സോളർ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയിൽനിന്നു പണം തട്ടിയ കേസിൽ സരിത എസ്. നായർക്ക് താൽകാലിക ആശ്വാസം. കേസി്ൽ തടവുശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. എന്നാൽ കീഴ്ക്കോടതി വിധിച്ച പിഴയായ 40 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ 10 ലക്ഷം രൂപ സരിത കെട്ടിവച്ചിരുന്നു.
മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചതിനെതിരെ സരിത നൽകിയ അപ്പീലിൽ തടവുശിക്ഷ ശരിവച്ചും പിഴത്തുക ഭേദഗതി ചെയ്തുമായിരുന്നു സെഷൻസ് കോടതിയുടെ വിധി എത്തിയത്. ഇതാണ് ഹൈക്കോടതിയിൽ സരിത ചോദ്യം ചെയ്യുന്നത്. ഹൈക്കോടതിയും അപ്പീൽ തള്ളിയാൽ സരിതയ്ക്ക് വീണ്ടും ജയിലിൽ പോകേണ്ടി വരും.
പദ്ധതിക്കുവേണ്ടി സരിത, ലക്ഷ്മി നായർ എന്ന പേരിലും ബിജു രാധാകൃഷ്ണൻ ആർ.ബി നായർ എന്ന പേരിലുമാണ് തന്നെ സമീപിച്ചതെന്ന് ബാബുരാജ് പരാതിയിൽ പറയുന്നു. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിലാണ് കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. എന്നാൽ, സദാചാരവിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് കോടതി വാദം കേട്ടതെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ പറയുന്നു. ലക്ഷ്മി എന്ന തന്റെ വിളിപ്പേരിൽ പരിചയപ്പെട്ടതിന്റ പേരിൽ ആൾമാറാട്ടത്തിന് വകുപ്പ് ചേർത്ത് ശിക്ഷിക്കാനാവില്ല. വസ്തുതകൾ വിലയിരുത്താതെയാണ് മജിസ്േട്രറ്റ് കോടതിയുടെ ഉത്തരവെന്നും സരിത വാദിക്കുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരെ മുപ്പതിലേറെ കേസുകൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന തുകക്കുള്ള തട്ടിപ്പുകേസിലാണ് ശിക്ഷാ വിധിയുണ്ടായത്.013ലാണ് കേസിനാസ്പദമായ സംഭവം. സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസിക്കായി ദിനപത്രത്തിൽ വന്ന പര്യസം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെടുന്നത്. കമ്പനി റീജയണൽ ഡയറക്ടർ ലക്ഷ്മി നായർ എന്നപേരിൽ സരിതയും സിഇഒ ഡോ. ആർ ബി നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും ബാബുരാജിനെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർപാടും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യാജ കത്തും കാണിച്ച് വിശ്വാസ്യതയാർജിച്ചാണ് പണം തട്ടിയത്. ബാബുരാജിനെ കമ്പനിയുടെ ചെയർമാനാക്കാമെന്നും മകന് ജോലി നൽകാമെന്നും പറഞ്ഞാണ് ഭീമമായ തുക തട്ടിയെടുത്തതെന്നാണ് പരാതി.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ബാറ്ററിയും ഉപകരണങ്ങളും ഒഴികെ സോളാർ പാനൽ സ്ഥാപിക്കാത്തതിനെ തുടർന്ന് 2013 മാർച്ച് 14ന് ബാബുരാജ് അന്നത്തെ അഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്്ണന് പരാതി നൽകി. പിന്നീട് ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രോസിക്യൂഷൻ കണ്ടെത്തിയ വഞ്ചനക്കുറ്റം, പണം തിരിമറി, ആൾമാറാട്ടം നടത്തി വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ ഈ കുറ്റങ്ങൾക്കാണ് 2015 ജൂൺ 18നാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും ശിക്ഷിച്ചത്. പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകയതും തള്ളി.
ഇതിൽ നംവംബർ 21 മുതൽ വാദം തുടങ്ങി. ശാസ്ത്രീയമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വാദം നടത്തി. സരിതയും ബിജുവും മറ്റു പേരുകളിലൂടെ ആൾമാറാട്ടം നടത്തിയതിന്റെ രസീതുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. മുഖ്യമന്ത്രിയുടെ ലെറ്റർപാട് കൃത്രിമമായി ഉണ്ടാക്കിയ തമ്പാനൂരിലെ ഡിടിപി സെന്ററിലെ ഫോറൻസിക് തെളിവുകളും പ്രതികൾക്ക് എതിരായിരുന്നു. പാരമ്പര്യേതേര ഊർജ മന്ത്രാലയം ഡയറക്ടറടുടെയും മൊഴിയും രേഖപ്പെടുത്തി. പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ തള്ളി ജില്ലാ സെഷൻസ് ജഡ്ജി ജോൺ കെ ഇല്ലിക്കാടൻ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.