തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിലെ നിർണായക റിപ്പോർട്ട് ഇനി പരസ്യം. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ റിപ്പോർട്ട് നിയമസഭയിൽ മുഖ്യമന്ത്രി വച്ചു.

നാല് ഭാഗങ്ങളായാണ് സോളാർ കമ്മീഷൻ റിപ്പോർട്ടുള്ളത്. സോളാർ വിവാദത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് വീഴ്‌ച്ച പറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസ് ആദ്യം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചപറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിലവിലെ നിയമങ്ങൾ തട്ടിപ്പുകൾ തടയാൻ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാല് ഭാഗങ്ങളായാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിമുടി ബാധിക്കുന്ന കണ്ടെത്തലാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷനിലുള്ളത്. പ്രധാനമായും പത്ത് ശുപാർശകളാണ് കമ്മീഷൻ നൽകിയത്. സരിതയും സോളാർ കമ്പനിയും ഉപഭോക്താക്കളെ വഞ്ചക്കാൻ ലക്ഷ്യമാക്കി ഇറങ്ങിയതോടെ ഇതിന് കൂട്ടു നിന്നു എന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ പ്രധാന കണ്ടെത്തൽ.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്. സരിതയുടെ കത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരിൽ കേസെടുക്കണമെന്ന് കമ്മീഷന്റെ ശുപാർശ ചെയ്തു. ഉമ്മൻ ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷൻ കണ്ടെത്തി. 2 കോടി 16 ലക്ഷം രൂപ സോളാർ കമ്പനിയിൽ നിന്ന് ഉമ്മൻ ചാണ്ടി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. പണം കൈമാറിയത് ക്ലിഫ് ഫൗസിൽ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയിൽ നിന്ന് കൈപ്പറ്റി. ഉമ്മൻ ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാർ കമ്പനിയെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാർശ. മുന്മന്ത്രി ആര്യാടൻ മുഹമ്മദിനും കമ്പനിയെ സഹായിച്ചതിൽ പങ്കെന്നും കമ്മിഷൻ കണ്ടെത്തി. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മൻ ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു. ആര്യാടൻ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനിൽ കുമാർ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.നസറുള്ള വഴി 7 ലക്ഷം രൂപ എപി അനിൽ കുമാർ കൈപ്പറ്റി. മുന്മന്ത്രി അടൂർപ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടൻ എംഎൽഎയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാൽസംഗം ചെയ്തു. ജോസ് കെ മാണി എം പി ഡൽഹിയിൽ വച്ച് വദനസുരതം നടത്തി. ആര്യാടൻ മുഹമ്മദ് 25 ലക്ഷം രൂപ സരിതയിൽ നിന്നും കൈപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ആര്യാടനും തട്ടിപ്പിന് കൂട്ടു നിന്നു എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പുകേസിൽ കാര്യമായ റോളുണ്ടെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഉമ്മൻ ചാണ്ടി സരിതയിൽ നിന്നും നേരിട്ടു കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലാണ് ഇതിൽ നിർണായകം. ഉമ്മൻ ചാണ്ടി മുഖേന തന്റെ പേഴ്സണൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിളയും, ടീം സോളാർ കമ്പനിയെയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ആഭ്യന്തരവിജിലൻസ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസർമാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുമുണ്ടെന്ന് റിപ്പോർട്ടിലെ കണ്ടത്തൽ. ഇത് പ്രകാരമുള്ള നിയമോപദേശം അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകൾ പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്നുമാണ് നിർദ്ദേശം.

ഉമ്മൻ ചാണ്ടിയെ സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ നിന്നും ഒഴിവാക്കുന്നതിനായി തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഖാന്തിരം നടത്തിയ ശ്രമങ്ങൾക്കും എടുത്ത നടപടികൾക്കും അന്നത്തെ ആഭ്യന്തരവിജിലൻസ് വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. അന്നത്തെ ഊർജ്ജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഈ കേസിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത. എസ്. നായരെയും സഹായിച്ചിട്ടുണ്ട്. ഇതിൽ ആര്യാടനെതിരെ അഴിമതി കേസും. മാനഭംഗപ്പെടുത്തിയെന്ന കേസും എടുക്കാനാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെ സർക്കാർ തീരുമാനം.

കെ. പത്മകുമാർ ഐ.പി.എസ്, ഡി.വൈ.എസ്‌പി കെ. ഹരികൃഷ്ണൻ എന്നീ പൊലീസ് ഉദ്യോസ്ഥന്മാർ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവൻ എ. ഹേമചന്ദ്രൻ ഐ. പി.എസ് അടക്കമുള്ള മറ്റ് ഉദ്യോസ്ഥന്മാരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനം നിർദ്ദേശിച്ചിരിക്കുന്നു. തമ്പാനൂർ രവി, ബെന്നി ബെഹന്നാൻ എന്നിവർക്കെതിരെ സോളാർ കേസിലെ പ്രതികളെ രക്ഷിക്കാൻ മനഃപൂർവ്വമായി ഇടപെട്ടതിനും ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്നുമാണ് ശുപാർശ.

2013 ഒക്ടോബർ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാർകേസിൽ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. 2006 മുതലുള്ള കേസുകൾ അന്വേഷിക്കാനായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനായിരുന്നു കമ്മീഷനോട് യുഡിഎഫ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. 2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. രണ്ടുവർഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളിൽ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകൾ കമ്മീഷൻ രേഖപ്പെടുത്തി. ഏപ്രിൽ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റൽ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകൾ കമ്മീഷനിൽ ഹാജരാക്കി. 2013 ജൂൺ രണ്ടിന് സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോൺവിളികളുടെ രേഖകൾ കമ്മീഷനു ലഭിച്ച പ്രധാന തെളിവിൽപ്പെടുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ വിവാദത്തെ സംബന്ധിച്ച റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് ഭരണ പക്ഷത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ഒരു ആയുധം തന്നെയാകുമെന്നത് ഉറപ്പാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യാവസായി എം എ യൂസഫലി, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണകക്കരാർ ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് എന്നിവരിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്നതിനായി തന്നേ ഉപയോഗിച്ചെന്നുമാണ് ഉമ്മൻ ചാണ്ടിക്കെതിരെ സരിത എസ് നായർ സോളാർ കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങൾ. ഈ ആരോപണങ്ങളൊക്കെ ഉമ്മൻ ചാണ്ടി നിഷേധിച്ചിരുന്നു. എങ്കിലും തുടർന്നുള്ള രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടിക്ക് ഈ റിപ്പോർട്ട് തലവേദനയുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

മുഖ്യമന്തിയായിരിക്കെ ഗൺമാനായിരുന്ന സലിംരാജിന്റെ മൊബൈലിൽ നിന്നും ഉമ്മൻ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പൻ,ജിക്കുമോൻ എന്നിവർക്കും സംഭവത്തിൽ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് പുറമേ മുൻ മന്തിമാരായ അടൂർ പ്രകാശ് ,എ പി അനിൽകുമാർ,അര്യാടൻ മുഹമ്മദ് ,കെ സി വേണുഗോപാൽ ,എം എൽ എ മാരായ മോൻസ് ജോസഫ് ,ഹൈബി ഈഡൻ.ഏ പി അബ്ദുള്ളകുട്ടി, പി സി വിഷ്ണുനാഥ് തുടങ്ങയവരും അനിൽകുമാറിന്റെ പി എ ആയിരുന്ന നസിറുള്ളയും തന്നെ പലതരത്തിൽ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതായി സരിത കമ്മീഷന് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോർട്ടാണ് ഇത്.

സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽനടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. ടീം സോളാർ നടത്തിപ്പുകാരായ സരിത എസ്. നായർ അടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 2013 ഒക്ടോബർ 23-നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗ കമ്മിഷനെ സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ സരിതയുമായി നടത്തിയ ഫോൺരേഖകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്.

കെഎസ്ഇബിഇഎ വാർഷികയോഗത്തിൽ സരിതയും മുൻ മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോ പകർപ്പ്, തമ്പാനൂർ രവി, ബെന്നി ബെഹനാൻ, സലീംരാജ്, വാസുദേവശർമ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയിൽ നൽകിയ മൊഴി എന്നിവയും പ്രധാന തെളിവുകളാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ മൊഴിയെടുത്തു. ഉമ്മൻ ചാണ്ടിയെ രണ്ട് തവണയാണ് കമ്മീഷൻ വിസ്തരിച്ചത്. ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മൻ ചാണ്ടി കമ്മീഷന് മുന്നിൽ മൊഴി നൽകിയത്. ഇക്കാലയളവിനിടയിൽ അഞ്ച് തവണയാണ് സർക്കാരുകൾ കമ്മീഷന്റെ കാലാവധി നീട്ടി നൽകിയത്. നാല് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മീഷൻ ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്ട്രീയം തന്നെ കലുഷിതമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതമായത്.

പ്രധാനസാക്ഷിയായ സരിതയിൽനിന്നടക്കം തെളിവുകൾ ശേഖരിക്കാൻ വൈകിയതാണ് കമ്മിഷൻ റിപ്പോർട്ട് വൈകാൻ കാരണം. 2015 ജനുവരി 12-ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15-നാണ് അവസാനിച്ചത്. മൊത്തം 216 സാക്ഷികളെ വിസ്തരിച്ചു. ഡിജിറ്റൽ വീഡിയോ, ഓഡിയോരേഖകൾ, അച്ചടിച്ച രേഖകൾ എന്നിവ കമ്മിഷനിൽ ഹാജരാക്കി. കമ്മിഷന്റെ കാലാവധി 27-ന് അവസാനിക്കാനിരിക്കയാണ്. അതിന് ഒരു ദിവസം മുമ്പാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതും.