- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയകേരളം ഇന്നുറങ്ങുന്നത് നാളത്തെ ആ 15 മിനിറ്റ് ഓർത്ത്; നിയമസഭയിൽ സോളാർ ബോംബ് പൊട്ടിക്കാനൊരുങ്ങി ഇരട്ടച്ചങ്കനും കൂട്ടരും; ബോംബ് നിർവീര്യമാക്കാൻ തോമസ് ചാണ്ടി വിവാദം വജ്രായുധമാക്കാൻ യുഡിഎഫ് ക്യാമ്പ്; പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന പേടിയും കൂട്ട്; അച്ചടി പൂർത്തിയായ കമ്മീഷൻ റിപ്പോർട്ട് വായിക്കാൻ ആകാംക്ഷയോടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും; ആരോപണങ്ങളിൽ പോരടിച്ചാൽ സഭ നാളെ പ്രക്ഷുബ്ധമാകുമെന്നും ഉറപ്പ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകുന്ന സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ നിയമസഭയിൽ വെക്കാനിരിക്കെ യുഡിഎഫ് ക്യാമ്പ് ആശങ്കാകുലമാണ്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പുറത്ത് വിട്ടതിനേക്കാൾ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും,കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ടെന്നാണ് അണിയറ സംസാരം. കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഉമ്മൻ ചാണ്ടിയെ മാത്രമല്ല, കോൺഗ്രസിലെ മുതിർന്ന ചില നേതാക്കളെയും യുവനേതാക്കളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇത്തരത്തിൽ, ഗുരുതരമായ ആരോപണങ്ങൾ ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലാണ് യുഡിഎഫ് നേതാക്കൾ. തങ്ങളെ പ്രതിരോധത്തിലാക്കുന്ന ഭരണപക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാൻ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയമാണ് പ്രതിപക്ഷത്തിന്റെ വജ്രായുധം. കളക്ടറുടെ റിപ്പോർട്ട് ഉയർത്തിക്കാട്ടി തോമസ് ചാണ്ടിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. രാജി ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതോടെ സഭ പ്രക്ഷുബധമാകും. സോളാർ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകുന്ന സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ നിയമസഭയിൽ വെക്കാനിരിക്കെ യുഡിഎഫ് ക്യാമ്പ് ആശങ്കാകുലമാണ്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ പുറത്ത് വിട്ടതിനേക്കാൾ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും,കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ടെന്നാണ് അണിയറ സംസാരം. കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഉമ്മൻ ചാണ്ടിയെ മാത്രമല്ല, കോൺഗ്രസിലെ മുതിർന്ന ചില നേതാക്കളെയും യുവനേതാക്കളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇത്തരത്തിൽ, ഗുരുതരമായ ആരോപണങ്ങൾ ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലാണ് യുഡിഎഫ് നേതാക്കൾ.
തങ്ങളെ പ്രതിരോധത്തിലാക്കുന്ന ഭരണപക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാൻ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിഷയമാണ് പ്രതിപക്ഷത്തിന്റെ വജ്രായുധം. കളക്ടറുടെ റിപ്പോർട്ട് ഉയർത്തിക്കാട്ടി തോമസ് ചാണ്ടിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. രാജി ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതോടെ സഭ പ്രക്ഷുബധമാകും. സോളാർ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ രാജി ഭരണപക്ഷവും ആവശ്യപ്പെടും.
അതേസമയം, നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്ന സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അച്ചടി പൂർത്തിയായി. അഞ്ഞൂറ് കോപ്പിയാണ് സഭയിൽ വിതരണം ചെയ്യുന്നതിനായി അച്ചടിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണു മലയാളത്തിൽ പരിഭാഷപ്പെടുത്തിയ കോപ്പി ഉൾപ്പെടെയുള്ള സോളാർ കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിയമസഭയിലെ പ്രസിലേക്ക് എത്തിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ റിപ്പോർട്ടിനു പുറംചട്ട നിർമ്മിക്കുന്ന ജോലികൾ പൂർത്തിയാക്കി.
ഇംഗ്ലിഷിലുള്ള റിപ്പോർട്ടാണ് സോളർ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ സർക്കാരിനു സമർപ്പിച്ചത്. നാലു വാല്യമാണ് റിപ്പോർട്ടിനുള്ളത്. നാലു വാല്യത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ക്രോഡീകരിച്ചാണ് നിയമസഭാ സാമാജികർക്കും മാധ്യമങ്ങൾക്കും നൽകാനുള്ള മലയാളത്തിലെ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മലയാള പരിഭാഷയ്‌ക്കൊപ്പം ഇംഗ്ലിഷിലെ നാല് വാല്യത്തിന്റെ പകർപ്പും നൽകും. രജിസ്റ്റർ ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്ക് ഒരു കോപ്പിവീതം നൽകാനാണ് തീരുമാനം.
കമ്മിഷൻ റിപ്പോർട്ട് ഇംഗ്ലിഷിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതു സഭയുടെ ചരിത്രത്തിൽ ആദ്യമായാണെന്നു നിയമസഭാ അധികൃതർ വ്യക്തമാക്കി. എട്ടുപേരെയാണു പരിഭാഷയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയത്. മലയാളഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെയും മലയാളം അദ്ധ്യാപകരുടേയും സഹായത്തോടെയാണ് പരിഭാഷ പൂർത്തിയാക്കിയത്.
നാളെ രാവിലെ 9ന് ആരംഭിക്കുന്ന സഭാ സമ്മേളനം 15 മിനിട്ടുകൊണ്ട് നടപടി ക്രമങ്ങൾ പുർത്തിയാക്കി പിരിയും. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിന്റെ ദൃശ്യമാധ്യമങ്ങൾക്ക് അനുമതിയുണ്ട്. വേങ്ങര എംഎൽഎ കെ.എൻ.എ ഖാദറിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം. തുടർന്നാണ് സോളാർ റിപ്പോർട്ട് സമർപ്പണം.മുഖ്യമന്ത്രി പിണറായി വിജയനാണ് ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ച സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നത്. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി നേരത്തെ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു.ഇരുകൂട്ടരും ശക്തമായ പ്രതിഷേധം ഉയർത്തിയാൽ സഭ പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പ.