- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ 'മാനം' പോയവർക്ക് നിയമ നടപടിയുമായി മുന്നോട്ടു പോകാൻ മടി; ശാലുവുമായി ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്നു വാർത്ത കൊടുത്ത ദേശാഭിമാനി നിലപാടിൽ ഉറച്ചപ്പോൾ കേസൊതുങ്ങി; നോട്ടീസുകളുടെ പെരുമഴ ഉണ്ടായി വെല്ലുവിളിച്ചിട്ടും ആരു കേസുമായി മുന്നോട്ടുപോയില്ല; 'മാനനഷ്ടം' കൂടുതൽ വരുത്തിയത് കെ സുരേന്ദ്രൻ
കൊച്ചി: സോളാർ വിഷയത്തിൽ ഒട്ടേറെ നേതാക്കൾക്കെതിരെ ആരോപണപ്പെരുമഴയുണ്ടായി. പെരുമഴ നനയാനാവാതെ പലരും മാനനഷ്ടക്കേസിന് ഒരുങ്ങുന്നതായി കാട്ടിയുള്ള നോട്ടീസുകൾ തുരുതുരാ അയച്ചു. പക്ഷേ അതിനു ശേഷം ഒന്നിനു മേലും തുടർനടപടികളും കേസുകളുമായില്ല, കേസ് മുന്നോട്ടുപോയുമില്ല. ആദ്യം, ശാലു മേനോനുമായി മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്
കൊച്ചി: സോളാർ വിഷയത്തിൽ ഒട്ടേറെ നേതാക്കൾക്കെതിരെ ആരോപണപ്പെരുമഴയുണ്ടായി. പെരുമഴ നനയാനാവാതെ പലരും മാനനഷ്ടക്കേസിന് ഒരുങ്ങുന്നതായി കാട്ടിയുള്ള നോട്ടീസുകൾ തുരുതുരാ അയച്ചു. പക്ഷേ അതിനു ശേഷം ഒന്നിനു മേലും തുടർനടപടികളും കേസുകളുമായില്ല, കേസ് മുന്നോട്ടുപോയുമില്ല.
ആദ്യം, ശാലു മേനോനുമായി മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മന് ബന്ധമുണ്ടെന്നു ദേശാഭിമാനി പത്രം വാർത്ത കൊടുത്തതിനെതിരെ ചാണ്ടി ഉമ്മൻ മാനനഷ്ടത്തിന് ദേശാഭിമാനിക്കെതിരെ നോട്ടീസ് അയച്ചിരുന്നു, എന്നാൽ പത്രം ഈ വാർത്തയിൽ ഉറച്ചു നില്ക്കുന്നു എന്നു മറുപടി നൽകി. അതോടെ കേസൊതുങ്ങി. പിന്നീട് ഒരു കേസുമായും ചാണ്ടി ഉമ്മൻ മുമ്പോട്ടുപോയില്ല. ഇതിനനുബന്ധമായി സോളറുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി നടേശൻ, കെ.സി. വേണുഗോപലിനെതിരെയും ഹൈബി ഈഡനെതിരെയും ആരോപണമുന്നയിച്ചപ്പോഴും ഇതു തന്നെ സംഭവിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ടു നേതാക്കൾക്കെതിരെ ഏറ്റവും കുടുതൽ ആരോപണം ഉന്നയിച്ചതിന്റെയും പത്രസമ്മേളനങ്ങൾ നടത്തിയതിന്റെയും റെക്കോർഡ് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. മാനനഷ്ടം കാണിച്ച് ഏറ്റവും കുടുതൽ നോട്ടീസ് കിട്ടിയതും ഇദ്ദേഹത്തിനാണ്. എന്നാൽ ഇന്നുവരെ ഒന്നും കേസായില്ല. മാനനഷ്ടത്തിനു തനിക്കു നോട്ടീസ് അയച്ചവരോടെല്ലാം കേസ് കൊടുക്കാനായി വെല്ലുവിളിച്ചിട്ടും, അങ്ങനെ കാട്ടി നോട്ടീസിനു മറുപടി കൊടുത്തിട്ടും കേസുമായി ആരും വന്നില്ലെന്ന് കെ. സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
സോളാർ കേസിന്റെ ആദ്യ നാൾവഴികളിൽ ചാനൽ ചർച്ചകളിലുടെയും പത്രസമ്മേളനങ്ങളിലുടെയും ഈ കേസിലെ മുഖ്യപ്രതി ഉമ്മൻ ചാണ്ടിയും മകനും ആണെന്നും കിട്ടിയ കോഴയുടെ മുഖ്യപങ്ക് മുഖ്യമന്ത്രിക്കും മകൻ ചാണ്ടി ഉമ്മനുമാണെന്നുമാണ് സുരേന്ദ്രൻ പ്രസ്താവന നടത്തിയത്. അന്ന് ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം ചാണ്ടി ഉമ്മനാണ് രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസിന് ആദ്യമായി നോട്ടീസ് അയച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി അഡ്വ. രാംകുമാർ മുഖേന മറുപടി അയച്ചെങ്കിലും ചാണ്ടി ഉമ്മന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു സുരേന്ദ്രൻ പറഞ്ഞു. ചാണ്ടി ഉമ്മനാണ് ടീം സോളാറിന്റെ വലിയ ലാഭവിഹിതം പറ്റിയതെന്നായിരുന്നു താൻ അന്ന് ഉന്നയിച്ചത്. അതു തന്നെയാണ് കഴിഞ്ഞദിവസം ബിജു രാധാകൃഷ്ണനും പറഞ്ഞത്.
പിന്നീടു സോളാർ കേസിൽ സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചത് മന്ത്രി കെ.ബാബുവും, ബെന്നി ബെഹന്നാനും പണം കൊടുത്തിട്ടാണെന്ന് താൻ നടത്തിയ വിവാദ പരാമർശത്തിന് ഇവർ രണ്ടു പേരും ഓരോ കോടി രൂപ വിതം നഷ്ടപരിഹാരം ചോദിച്ചു നോട്ടീസ് അയച്ചു. അതിനും മറുപടി കൊടുത്തു, പക്ഷെ പിന്നെ ഒരു അനക്കവും ഉണ്ടായില്ല. ജോപ്പനും ജിക്കുമോനും സോളാർ കേസിൽ നിറഞ്ഞു നിന്നപ്പോൾ അതിനെക്കാൾ വലിയ പങ്ക്് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷാഫി മേത്തർക്കുണ്ട് എന്ന പറഞ്ഞതിന് ഷാഫി മേത്തരും നോട്ടീസ് അയച്ചു.
പിന്നീടു യാതൊരു വിവരവും ഇല്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. സോളാർ കേസിൽ കെ.സി വേണുഗോപാലിനു പങ്കുണ്ടെന്നുള്ള ആരോപണത്തിനും തനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് വന്നു മറുപടി കൊടുത്തു. പിന്നെ വേണുഗോപാലും മിണ്ടിയില്ല. ജോസ് കെ മാണി സരിതയുമായി വഴിവിട്ട ബന്ധമുണ്ടെന്നുള്ള തന്റെ ആരോപണത്തിനെതിരായി ജോസ് കെ മാണിയും മാനനഷ്ടം ആരോപിച്ചു നോട്ടീസ് അയച്ചു, പക്ഷെ അതിലും വേറെ നടപടികളൊന്നുമുണ്ടായില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സോളാർ കേസുമായി ബന്ധപ്പെട്ട സി.ഡി. ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഹരികൃഷ്ണന്റെ കയ്യിലും മുൻ ഐ.ജി. പത്മകുമാറിന്റെ കയ്യിലുമുണ്ടെന്ന വെളിപ്പെടുത്തൽ ആദ്യമായി ആരോപിച്ചതും താനാണെന്ന് സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞതും സരിതയുടെ കത്തിൽനിന്നും പുറത്തുവന്നതായ വിവരങ്ങളും ആദ്യമായി ആരോപിച്ചത് താനാണെന്നു സുരേന്ദ്രൻ അവകാശപ്പെടുന്നു. അന്ന് ഞാൻ ഇതൊക്കെ പറഞ്ഞപ്പോൾ തന്നെ കൈരേഖ സുരേന്ദ്രൻ എന്ന് ഫേസ്‌ബുക്കിൽ കളിയാക്കിയ വി.ടി ബാലറാം ഇപ്പോൾ മിണ്ടാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു. പലപ്പോഴും പ്രതിപക്ഷം പോലും പലതും ഉന്നയിക്കാൻ മടി കാണിക്കുന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സോളാർ കേസിലെ മുഖ്യപ്രതി എന്ന തന്റെ വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. പക്ഷെ അന്ന് താൻ പറഞ്ഞ പല കാര്യങ്ങളും പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ മുഖവിലയ്ക്കെടുത്തില്ല . പൊലീസിൽനിന്ന് കേസിന്റെ ഓരോ ഘട്ടത്തിലും തനിക്കു വിവരങ്ങൾ കൃത്യമായി തരുന്ന പൊലീസുകാരുണ്ട്. ഇതിലെ സത്യങ്ങൾ പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവരായതു കൊണ്ടാണ് ഈ വിവരങ്ങൾ ഇവർ തനിക്കു നൽകിയതെന്നും സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.