- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു; കൊല്ലപ്പെട്ടത് മാവേലിക്കര സ്വദേശി സാം ഏബ്രഹാം; മദ്രാസ് റജിമന്റിലെ ലാൻസ് നായികായിരുന്നു സാം ഏബ്രഹാം
മാവേലിക്കര: ജമ്മു കാശ്മീരിലെ സംബ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മാവേലിക്കര പോനകം തോപ്പിൽ ഏബ്രഹാം ജോൺ-സാറാമ്മ ദന്പതികളുടെ മകൻ സാം ഏബ്രഹാമാണ് ജമ്മുവിലെ അഹ്നൂർ ജില്ലയിലെ സുന്ദർബെനിയിൽ വെടിയേറ്റു മരിച്ചത്. ആറാം മദ്രാസ് റജിമന്റിലെ ലാൻസ് നായികായിരുന്നു സാം. വെള്ളിയാഴ്ച വൈകിട്ട് ജമ്മുവിൽ സൈന്യത്തിലെ സിഗ്‌നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹോദരൻ സാബുവിനെ ഇയാൾക്ക് ഒപ്പം സൈന്യത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മരണവിവരം അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സാം ഒടുവിൽ നാട്ടിലെത്തിയത്. അടുത്തമാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി സാം അവധിയും തരപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭാര്യ: അനു, തേവലക്കര സ്വദേശിനിയാണ്. മകൾ: രണ്ടര വയസുള്ള എയ്ഞ്ചൽ.
മാവേലിക്കര: ജമ്മു കാശ്മീരിലെ സംബ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മാവേലിക്കര പോനകം തോപ്പിൽ ഏബ്രഹാം ജോൺ-സാറാമ്മ ദന്പതികളുടെ മകൻ സാം ഏബ്രഹാമാണ് ജമ്മുവിലെ അഹ്നൂർ ജില്ലയിലെ സുന്ദർബെനിയിൽ വെടിയേറ്റു മരിച്ചത്.
ആറാം മദ്രാസ് റജിമന്റിലെ ലാൻസ് നായികായിരുന്നു സാം. വെള്ളിയാഴ്ച വൈകിട്ട് ജമ്മുവിൽ സൈന്യത്തിലെ സിഗ്‌നൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹോദരൻ സാബുവിനെ ഇയാൾക്ക് ഒപ്പം സൈന്യത്തിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മരണവിവരം അറിയിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സാം ഒടുവിൽ നാട്ടിലെത്തിയത്. അടുത്തമാസം ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി സാം അവധിയും തരപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭാര്യ: അനു, തേവലക്കര സ്വദേശിനിയാണ്. മകൾ: രണ്ടര വയസുള്ള എയ്ഞ്ചൽ.