വാഷിങ്ടൺ:  ഇന്ത്യൻ സംഗീത രംഗത്തെയും  അവതരണ കലയിലേയും  പ്രമുഖരായ സ്റ്റീഫൻ  ദേവസ്സിയും  റിമി ടോമിയും  നേതൃതം കൊടുക്കുന്ന  മെഗാ ഹിറ്റ്  സംഗീത പരിപാടി 'സോളിഡ് ഫ്യൂഷൻ ടെംപ്‌റ്റേഷൻ'  മെയ്  ഒമ്പതാം  തീയതി വാഷിങ്ടൺ ഡി.സിയിൽ  അരങ്ങേരുന്നു. മേരിലൻഡിലെ ബെൽറ്റ്‌സ് വില്ലിലെ ഹൈപോയിന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച്  വൈകിട്ട് ആറുമണിക്കാണ് ഈ സംഗീത  പരിപാടി നടത്തപ്പെടുന്നത്.

ഇതിനോടകം  അമേരിക്കയിലെ  ആറോളം പ്രധാന നഗരങ്ങളിൽ നടന്ന  ഈ സംഗീതവിരുന്നിൽ ആയിരങ്ങളാണ് ഈ സംഗീത  സായാഹ്നം ആസ്വദിച്ചത്. സംഗീതത്തിനും ഗാനങ്ങൾക്കും പുറമെ ഡാൻസിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള  ഈ പരിപാടി എല്ലാ വിഭാഗം  ആസ്വാദകർക്കും  ഇഷ്ടപ്പെടുന്നു എന്ന്  ഇതിനോടകം ഓരോ  നഗരങ്ങളിലും  നടത്തപ്പെട്ട  പരിപാടിയിലെ  ആസ്വാദകരുടെ പ്രാതിനിധ്യവും  അഭിപ്രയങ്ങളും നേർസാക്ഷ്യങ്ങളാകുന്നു .

വാഷിങ്ങ്ടൺ ഡി.സിയിലെ സംഗീത പ്രേമികൾക്ക് ലഭിക്കുന്ന ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ   സംഘാടകരായ സിറോ മലബാർ കാത്തലിക്  മിഷൻ ഓഫ് ഗ്രേറ്റർ  വാഷിങ്ടൺ ഏവരെയും  ക്ഷണിക്കുന്നു. സംഗീത മെഗാഷോയുടെ  ഒരുക്കങ്ങളും  ടിക്കറ്റ് വിൽപനയും അവസാനഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് മാത്യു  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: മനോജ് മാത്യു (202 3021710), തോമസ് സെബാസ്റ്റ്യൻ (240 422 1092), ജാസ്മിൻ ജോസ് (410 402 0634), റെക്‌സ്  തോമസ് (240 593 7680).