ഇസ് ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും സൗഹാർദ്ദത്തോടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ. സിന്ധു നദീജല ഉടമ്പടിയിൽനിന്നും ഏകപക്ഷീയമായി പിൻവാങ്ങില്ലെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക് വിദേശകാര്യ വക്താവ് നഫീസ് സകാരിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിൽ രാജ്യാന്തര സമൂഹത്തിന് നിർണായക ഇടപെടൽ നടത്താൻ സാധിക്കുമെന്നും നഫീസ് സകാരിയ പറയുന്നു. അതിർത്തിയിൽ നടക്കുന്ന ആക്രമണങ്ങളെയും വിദേശകാര്യ വക്താവ് അപലപിച്ചു.